samvaadam-- psychology.



സംവാദം.അഥവാ  അഹന്തയുടെ മൽപ്പിടുത്തം..
( ഒരു മനഃശാസ്ത്ര വിശകലനം)
****************************************************

ഇത്  ചർച്ചയുടെയും സംവാദത്തിന്റെയും  കാലമാണ്. രണ്ടും സംവേദനത്തിൻ്റെ (communication) വഴികളാണ് . സ്നേഹിക്കാനും കലഹിക്കാനും ഈ സംവേദനം ആണ് ഒരു ഉപാധി എന്നതുകൊണ്ട്  രണ്ടിനും   നാട്ടിൽ ഒരു ക്ഷാമവുമില്ല.പക്ഷെ ചർച്ചകളും സംവാദങ്ങളും പ്ര ത്യേകിച്ചു  ചാനൽ ചർച്ചകൾ കലഹപ്രിയരുടെ പറുദീസ  ആയി മാറിയിട്ടുണ്ട്..കലഹം കണ്ടു രസിക്കുക എന്നത് നമ്മുടെ നിലപാടും.

ഇങ്ങനെ  ഒരു  അവസ്ഥയുള്ളതുകൊ ണ്ട്  കമ്മ്യു ണിക്കേഷൻ  ബിസിനെസ്സ് കാർക്ക്   നല്ല കോളാണ് ..

ആശയങ്ങളും ആദർശങ്ങളും ഉറക്കം തൂങ്ങുകയും  അഹന്തകൾ പരസ്പരം മൽപ്പിടുത്തം  നടത്തുകയും ചെയ്യുന്നു. .ഇതാണ് ഇന്നത്തെ അവസ്ഥ എന്ന് പറയാതിരിക്കാൻ പറ്റില്ല.

ഇങ്ങനെയുള്ള മൽപ്പിടുത്തം കണ്ടു ആസ്വദിക്കുന്ന  അവസ്ഥ ഒരു സാംസ്കാരിക ബലഹീനതയും  ബൗദ്ധീകമായ  പാപ്പരത്തവുമാണ്   എന്നും കാണേണ്ടതുണ്ട്.

കോഴിപ്പോര് കാണുന്നത്തിൽ  കവിഞ്ഞ  ആസ്വാദന - സംവേദന  നിലവാരമൊന്നും  ഇതിനില്ല.  വേണമെങ്കിൽ കാള പ്പോരിലേക്കു   മാറ്റി ചിന്തിക്കാം..

ചാനൽ   മീഡിയേറ്ററും  ഈ  കളിയിലെ ഒരു പങ്കാളി മാത്രമാണ്.പലപ്പോഴും.

ചാനലിന്  പലപ്പോഴും അവരുടേതായ  ബിസിനസ്  -രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാവാം.

തന്തയെ പറഞ്ഞും കുരങ്ങൻ എന്ന് വിളിച്ചും  വൈകാരിക ക്ഷോഭം  കാണിക്കുന്നവരെ  നിശ്ചയ മായും  വല്ല  സാംസ്കാരിക പാഠശാലയിലേക്കും ചികിൽത്സാ  ക്ലാസ്സിനു  പറഞ്ഞയക്കണം.

സംവാദം എന്നതിന്റെ  പ്രാഥമീക  അർഥം എങ്കിലും അറിയാത്തവർ  അതിനു പോവരുത്..ആശയ വ്യക്തതക്കു വേണ്ടിയുള്ള  ആശയ വിനിമയമാണ്  സംവാദം..അത്  വാഗ്‌വാദമല്ല .  തർക്കിച്ചു ജയിക്കാനുള്ള  വ്യായാമവുമല്ല. അറിവിൻ്റെ  പുതിയ വെളിച്ചം തേടിയുള്ള  ആശയ വ്യവഹാരമാണ് .   വിശ്വാസത്തിന്റെ  വിഷയം വരുമ്പോഴാണ്  അത് കൂടുതൽ ആത്മനിഷ്ഠമാവുന്നത് . ഈ ആത്മനിഷഠ  സമീപനമാണ് പലപ്പോഴും വികാര ക്ഷോഭം ഉണ്ടാക്കുന്നത്.

ദൈവങ്ങൾ ''കളിമൺ പ്രതിമകൾ'' ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനു എന്തിനു ക്ഷോഭിക്കണം..കാണുന്ന സത്യത്തെ വിളിച്ചു പറയുന്നവനും  കാണാത്ത സത്യത്തെ വിളിച്ചു പറയുന്നവനും ഇക്കാര്യത്തിൽ തർക്കിക്കേണ്ട കാര്യമില്ല..ഇതിലെ ശരിയും തെറ്റും  നിശ് ചെയ്യിക്കാൻ  ആർക്കും ഇവിടെ അധികാരം കൊടുത്തിട്ടില്ല..ആരാണ്  ശരിയുടെ   അധികാരികൾ.?

ഇല്ലാത്ത അധികാരത്തിന്റെ  പേരിലുള്ള തർക്കമാണ്  പലപ്പോഴും സംവാദങ്ങൾ  ആയി പുറത്തു വരുന്നത്..

രാഷ്ട്രീയ തർക്കങ്ങൾ അധികാര തർക്കങ്ങൾ മാത്രമാണ്..അതുകൊണ്ടു ഇത് സംബന്ധിച്ചുള്ള  സംവാദങ്ങളും അധികാര തർക്കങ്ങൾ മാത്രമാണ്. അറിവിൻ്റെ  അധികാരി  ഞാൻ  ആണ്  എന്ന  ധാർഷ്ട്യം  ഇങ്ങനെയുള്ള സംവാദത്തിൽ ഒക്കെ കാണാം.

അറിവിൻ്റെ   അധികാരി ആവുന്നതിൽ കുഴപ്പമൊന്നുമില്ല...പക്ഷെ അത് ഒച്ചവെച്ചു -ബഹളം വെച്ച്  സ്ഥാപിക്കേണ്ട  ഒന്നല്ല എന്നെങ്കിലും  വലിയ നേതാക്കൻമാർ / ചർച്ചാ  വിദഗ്ദർ   ഉൾക്കൊള്ളേണം..

നിലപാട്  ഉയർത്തിപ്പിടിക്കുക  എന്നത് സംവാദത്തിലെ  രീതിയാണ്..അതിൽ തെറ്റൊന്നും ഇല്ല..
പക്ഷെ  എന്താണ്  ഈ  ''നിലപാട്''  എന്നതാണ് പ്രശ്നം...
തന്തക്കു പറയുന്നതാണ്  ഒരാളുടെ ''നിലപാട്''?
കുരങ്ങൻ എന്ന് വിളിക്കുന്നതാണ് മറ്റൊരാളുടെ   ''നിലപാട്.''

അതുകൊണ്ടു  സാംസ്കാരിക നിരക്ഷരതയുടെ  തിരിച്ചറിവ്  സംവാദകർക്കു ഉണ്ടാവണം.
കാരണം  ഒരു നിരക്ഷരന്  താൻ  നിരക്ഷരനാണ് എന്ന്  ബോധ്യം ഉണ്ടാവും.പക്ഷെ  ഒരു സാംസ്കാരിക നിരക്ഷരന്  അങ്ങിനെ ഒരു ബോധ്യം   ഉണ്ടാവില്ല എന്നതാണ്  ഇവിടുത്തെ പ്രശ്നം.


അറിവിൽ നിന്നും തിരിച്ചറിവിലേക്കുള്ള  വഴി  തുറക്കുന്നില്ലെങ്കിൽ  സംവാദം കൊണ്ട് ഒരു  കാര്യവുമില്ല.

വിവാദങ്ങളും വിദ്വേ ഷങ്ങളും   വിറ്റു   കാശാക്കുന്ന  വാണിജ്യ പ്രവർത്തനം മാത്രമായി  സംവേദനം  / ചർച്ചകൾ  മാറുന്നുണ്ട്...

ഈ വിവാദങ്ങളിലും   വിദ്വേ ഷങ്ങളിലും   കക്ഷി ചേരുന്നവർ മാത്രമായി  പൊതു ജനം മാറിപ്പോവുന്നുണ്ട്..

ചിന്തി ക്കാനുള്ള  ജോലി  മറ്റുള്ളവരെ ഏൽപ്പിച്ചു   ജീവിക്കുന്ന  ഒരു സമൂഹം..

അതുകൊണ്ടു  നമ്മുക്ക് വേണ്ടി  അവർ സംശയിച്ചു തരും ..നമ്മൾ ഒന്ന്  സംശയിക്കുക പോലും വേണ്ട..


Previous
Next Post »