ശ്രീമാൻ നിശബ്ദൻ ...
വിമർശനത്തെ
പുഞ്ചിരികൊണ്ടു
സ്വീകരിക്കുന്നവൻ .
വിദ്വേ ഷത്തെ
നിശബ്ദദ കൊണ്ട്
അതിജീവിക്കുന്നവൻ
കുറ്റങ്ങൾ ഒന്നും
പറയാത്തവൻ
കുറവുകളൊന്നും
കാണാത്തവർ
ശ്രീമാൻ നിശബ്ദൻ .
നിലവിളികേട്ടാലും
നിലതെറ്റാത്തവൻ
തെറിവിളികേട്ടാലും
തൊലിയറിയാത്തവൻ.
ശ്രീമാൻ നിശബ്ദൻ.
നിലപാടില്ലാതെ
നിഴലായി നിന്നവൻ
പദവികളിൽ നിന്ന്
പടിയിറങ്ങാത്തവൻ
ചിന്തകളിൽ
സ്വന്തം ചന്ത
പണിതവൻ .
ശ്രീമാൻ നിശബ്ദൻ.
വാക്കില്ലാതെ
വാ തുറന്നവൻ
വാലില്ലാതെ
വാലാട്ടിനിന്നവൻ
കാഴ്ചയില്ലാത്ത
കാഴ്ചക്കാരൻ .
ശ്രീമാൻ നിശബ്ദൻ..
