KOTHI - KAVITHA





കൊതി 


കണ്ണാടിക്കൂട്ടിലിട്ടു
നിങ്ങളെന്നെ
കൊതിപ്പിച്ചു


കാണാത്ത
കാടിൻറെ
കരളു കാട്ടി


അറിയാത്ത
സ്നേഹത്തിന്റെ
കഥപറഞ്ഞു

എത്താത്ത
മാനത്തിന്റെ
നിറങ്ങൾ
ചാർത്തി

പൊട്ടിച്ചെറിയാത്ത
ചങ്ങല
ചേർത്തൊരു
പൊൻതൂവലിന്റെ
ചേല്  നോക്കി .

കണ്ണാടിക്കൂട്ടിലിട്ടു
നിങ്ങളെന്നെ
കൊതിപ്പിച്ചു.

പഞ്ചാര  പാല്  തന്ന്
കിന്നരിച്ച
വാക്കുകൊണ്ട്
കട്ടെടുത്ത
ഇഷ്ടം കൊണ്ട്.


Previous
Next Post »