MOBILE PISHACHU - KAVITHA
മൊബൈൽ പിശാച്
നിന്റെ നിലവിളി
ആസ്വദിച്ച
നഗരത്തിൻ
പരിഷ്കാരത്തിൽ
കാപട്യങ്ങൾ
കണ്ണീരാക്കിയ
സമൂഹം
നിനക്ക് വിധിച്ചത്
മരണം
ചിത്രത്തിലാക്കിയ
നിന്റെ ചോര
വലിച്ചു മോന്തിയ
മൊബൈലിനുള്ളിൽ
ഒളിച്ചിരുന്ന പിശാചിനെ
മനുഷ്യനെന്ന്
വിളിക്കാം .
നമുക്ക്
മനുഷ്യനെന്ന് വിളിക്കാം .