റാഗ്ഗിങ് @ ടീച്ചേർസ്
വിജ്നാനശാലകളിൽ
പേപ്പട്ടികളായി
എന്നും നിങ്ങൾ
ഗുരു
റാഗിംഗിന്റെ
ആസ്വാദകരും
അനുരാഗികളുമായി
നിങ്ങളു൦
ഗുരു
ഗവേഷണ പത്രങ്ങളിൽ
അഹന്തയുടെ
കത്തിവെച്ചവർ
നിങ്ങളും
ഗുരു
അസൈൻമെന്റുകളിൽ
വെറുപ്പിന്റെ
വിഷം ചേർത്ത്
വായിച്ചവർ
നിങ്ങളും
ഗുരു
കണ്ണ് കുത്തിപ്പൊട്ടിച്ചവർ
കാതു അടിച്ചു
തിമിർ ത്തവർ
തലയടിച്ചു
തകർത്തവർ
നിങ്ങളും
ഗുരു
ഫാഷിസത്തിന്റെ
ജൈവ രുചി
നിങ്ങളും
ഗുരു
വിജ്ഞാന വിപണിയിലെ
വിഷജന്തുവായി
നിങ്ങളും
ഗുരു
വിജ്ഞാന വിപണിയിലെ
വിഷജന്തുവായി
നിങ്ങളും
ഗുരു
മെരുങ്ങാത്ത
അഹന്തയുടെ
ജൈവ ഗന്ധം
നിങ്ങളും
ഗുരു
ശവം കണ്ടു
ചിരിക്കുന്ന
കഴുകന്മാർ
നിങ്ങളും
ഗുരു
അറിവിൽനിന്നും
തിരിച്ചറിവ്
നേടാത്തവർ
നിങ്ങളും
ഗുരു
മനഃസാക്ഷി മരവിച്ച
മസ്തിഷ്ക ധർമ്മം
നിങ്ങളും ഗുരു
രതിപീഡന ത്തിന്റെ
സാംസ്‌കാരിക
നിരക്ഷരത
നിങ്ങളും
ഗുരു
പരപീഢനത്തിന്റെ
അരാജകത്വം
വർണ വിവേചഹനത്തിന്റെ
സ്വത്വ വിശേഷം
നിങ്ങളും
ഗുരു .
സമർപ്പണം : പീഢിപ്പിക്ക പ്പെ ടുന്ന ഓരോ വിദ്യാർത്ഥിക്കും
കുറിപ്പ് : അദ്ധ്യാപനത്തെ ഉപാസിക്കുന്ന ഗുരു ശ്രേഷ്ഠന്മാർ ക്ഷമിക്കുക

