ഞാൻ ക്യൂവിലാണ്
സ്‌കൂളിൽ
മത്സരത്തിൻറെ
ക്യുവിൽ
തെഴിൽശാലയിൽ
വിലപേശലിന്റെ
ക്യുവിൽ
കല്യാണച്ചന്തയിൽ
പണത്തിന്റെ
കുവിൽ
രാഷ്ട്രീയത്തിൽ
അധികാരത്തിന്റെ
ക്യൂ വിൽ
വീട്ടിൽ
ഭക്ഷണത്തിന്റെ
ക്യൂവിൽ
കാമുകിക്ക് മുന്നിൽ
പ്രണയത്തിന്റെ
ക്യൂവിൽ
സുഹൃത്തുക്കളിൽ
സൗഹൃദത്തിന്റെ
ക്യൂവിൽ
ലഹരിക്ക് മുമ്പിൽ
പ്രതീക്ഷയുടെ
ക്യുവിൽ
ലഹരിക്ക് മുമ്പിൽ
പ്രതീക്ഷയുടെ
ക്യുവിൽ
ക്യൂവിൽ
തളർന്നവർക്കു
ക്യൂവില്ലാത്ത
സന്തോഷം
രോഗവും
മരണവും
