ബന്ധങ്ങളില്ലാത്ത
ബന്ധങ്ങളായി
ജീവിതം
സമവാക്യങ്ങളിൽ
സമമാക്കുന്ന
സന്തോഷമായി
ജീവിതം
വിശ്വാസത്തിൽ
ഉറക്കംതൂങ്ങുന്ന
ബുദ്ധിയായി
ജീവിതം
അധികാരത്തിൽ
കുടിയിരുത്തിയ
രാഷ്ട്രീയമായി
ജീവിതം
ആവേശത്തിൽ
അഭയം തേടിയ
പ്രണയമായി
ജീവിതം
പീഡനത്തെ
കാത്തിരിക്കുന്ന
ആവേശമായി
ജീവിതം
രുചിഭേദത്തെ
തിരയുന്ന
ദാമ്പത്യമായി
ജീവിതം
വഞ്ചനയ്ക്കു
സമയം നിശ്‌ചയിച്ച
പങ്കാളിത്തമായി
ജീവിതം .
