PROFESSIONALISM- MANAGEMENT

         



  പ്രൊഫഷണലിസം 

   ആധുനീക  വ്യവഹാത്തിലെ  അനിവാര്യമായ ഒരു സമീപനമായി  പ്രൊഫഷണലിസം മാറിയിരിക്കുന്നു.  വ്യവഹാരങ്ങളിലെ  നയതന്ത്ര  സമീപനമാണ്  പ്രൊഫഷണലിസം .  ഇത്  ഔപചാരിക സമീപനത്തിന്റെ  സവിശേഷ രീതിയാണ് . 

       ഓഫീസിന്റെയും  പദവിയുടെയും വലിപ്പ ചെറുപ്പ  മനുസരിച്ചു  പ്രൊഫഷണലിസത്തിന്റെ   രീതികളും വ്യത്യാസപ്പെട്ടിരിക്കും .

           സ്വന്തം  പെരുമാറ്റത്തെ നിരീക്ഷിച്ചുകൊണ്ടേയിരിക്കും  എന്നതാണ്  പ്രൊഫഷണലിസ്റ്റിന്റെ  പ്രത്യേകത.  ഇത് അച്ചടക്കത്തിന്റെയും  കാര്യക്ഷമതയുടെയും  വെളിച്ചം പകരും. 

         വേഗതയുടെ ലോകത്തു സമയബന്ധിത സമീപനങ്ങൾ സ്വീകരിക്കുമ്പോൾ  
മനസ്സിന്റെ  അലസമായ താത്‌പര്യങ്ങളെ  അകറ്റി നിർത്തുകയും  ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയുള്ള  ജാഗ്രത  പുലർത്തുകയും ചെയ്യുന്നു.  ഇതിന്റെ പ്രത്യയശാസ്ത്ര തലങ്ങൾ എന്തൊക്കെയായാലും  ഭരണ നിർവഹണത്തിലെ   കാര്യക്ഷമത വർധിപ്പിക്കുവാൻ  അനിവാര്യമായിട്ടുള്ള  ഒരു  രീതിയാണ് പ്രൊഫഷണലിസം . 

   ഉട്ടോപ്യൻ സമീപനത്തിലെ അലസ ഭാവനയിൽ ഭരണ  നിർവ്വഹണം  അസാധ്യമാണ് . അതുകൊണ്ടു ഭരണനിർവ്വഹണത്തിലെ  പെരുമാറ്റ രീതികൾക്ക് നിശ്ചയമായും ഒരു  നിയന്ത്രിത  ശീലം  ആവശ്യമാണ് . അത്  ഗാർഹീക സാഹചര്യത്തിലെ  അനൗപചാരിക  രീതിയാവരുത് .  അച്ഛനും മകനും ആയാൽ പോലും  മാനേജ്‌മന്റ് തലത്തിൽ  ഇങ്ങിനെ ഒരു ഫോർമൽ രീതി  പാലിക്കേണ്ടതുണ്ട് .


           രാഷ്ട്രീയ നേതാക്കന്മാർ  ഭരണത്തിലെ നായകരാകുമ്പോൾ ഇങ്ങിനെയുള്ള ഒരു മാനേജ്‌മന്റ് സമീപനം അനിവാര്യമാണ്.   കാരണം ഗവർമെന്റ്  എന്നത്  ഏറ്റവും  ഉത്തരവാദപ്പെട്ട  മാനേജ്‌മന്റ്  സംവിധാനമാണ് .  ജനങ്ങൾക്കു വേണ്ടി  രാജ്യനിർവഹണം  ചെയ്യാൻ  ഉത്തരവാദപ്പെട്ടവരാണ്  മന്തിമാർ. 

      പ്രോട്ടോകോളുകൾ  ഉണ്ടാവുന്നത് ഇങ്ങിനെ ഒരു സാഹചര്യത്തിലാണ് . ഔദ്യോഗിക കൃത്യനിർവഹണത്തിൽ   അനൗപചാരികതയുടെ ശീലങ്ങൾ കടന്നു വരരുത് .  


       സമയത്തിനും  സന്ദർഭത്തിനും  പദവിക്കും ആളിനും  പരിഗണന നൽകി പെരുമാറുന്നതിനാണ്  ഔചിത്യ ബോധം എന്ന് പറയുക.  ഔചിത്യ ബോധം ആപേക്ഷിക മാണെങ്കിലും   ജീവിതത്തിലെ അനിഷേധ്യമായ ഗുണമാണ് .


     സാങ്കേതികത്വത്തിൽ നെയ്തെടുക്കുന്നതാണ് പ്രൊഫഷണലിസം.   ആത്മനിഷ്ഠ രീതികൾക്ക്  പ്രൊഫഷണലിസത്തിൽ  കാര്യമുണ്ടെങ്കിലും  അത് തനതു നിപുണി  പ്രകടിപ്പിക്കാനുള്ള  അവസരമായാണ് കാണുന്നത് .


   പ്രൊഫഷണലിസം  ആത്മവിശ്വാസത്തെ വർധിപ്പിക്കുന്നു.  അത് ക്രമബദ്ധമായ  പ്രവർത്തനങ്ങൾക്കുള്ള  പെരുമാറ്റ രീതിയാണ്. 

   കീഴ്വഴക്കങ്ങളിലൂടെയും  പ്രമാണീക രീതികളിലൂടെയും  സ്വായത്തമാകുന്നതാണ് പ്രൊഫഷണലിസം 

      

       പാലിക്കപ്പെടേണ്ട  പ്രവർത്തനക്രമങ്ങൾ  പ്രൊഫഷണലിസത്തിലൂടെ  പഠിക്കുന്നു.  എല്ലാ തരത്തിലുള്ള അലസതയും പ്രൊഫഷനലിസം  നിരാകരിക്കുന്നു. 

  പ്രായോഗീക സമീപനത്തിലെ  ജൈവ യന്ത്രികതയാണ്   പ്രൊഫഷണലിസത്തിലൂടെ  പാലിച്ചു പോന്നത് .  അതുകൊണ്ടാണ് പെരുമാറ്റത്തിലെ ക്രമബന്ധ ശീലമായി  പ്രൊഫഷണലിസം  നിലകൊള്ളുന്നത്.


പ്രൊഫഷണലിസം  കേവലമായ  ഡ്രസ്സ്  കോഡുകൾ  മാത്രമല്ല.  കോട്ടും  ബൂട്ടും ഇട്ടാൽ  മാത്രം  ഒരാൾ  പ്രൊഫഷണൽ   ആവില്ല. സംവേദനം communication )  അതിൻറെ  ധർമം  പാലിക്കുന്നുണ്ട്  എന്ന് കാണുന്നതും  പ്രൊഫഷണലിസം  ആണ്. ഫോർമൽ  കമ്മ്യൂ ണിക്കേഷന്  നല്ല  പ്രാധാന്യം  നൽകുന്നത്  ആയിരിക്കണം  പ്രൊഫഷണലിസം. ജോലി  സ്ഥലത്തു  ജോലിയിൽ  സമ്പൂർണ  സമർപ്പണം നൽകുന്ന ശീലമാണ് പ്രൊഫഷണലിസം. ജോലി  ചെയ്യുമ്പോൾ  ജോലിയിൽ നിന്ന്  മനസ്സ്  വ്യതിചലിക്കുന്നുണ്ടെങ്കിൽ  അവിടെ  പ്രൊഫഷണലിസം ഇല്ല.  പരമാവധി  തൊഴിൽ  സംതൃപ്തി നൽകിക്കൊണ്ട്  മാത്രമേ  പ്രൊഫഷണലിസം  നടപ്പാക്കാൻ കഴിയൂ.  ചെയ്യുന്ന  ജോലിയിൽ  സംതൃപ്തി  ലഭിക്കുന്ന  ഒരാൾക്ക്  മാത്രമേ നല്ല  പ്രൊഫഷണൽ  ആവാൻ പറ്റൂ..  ഓഫീസിൽ ഏറ്റവും  ആധുനീക  സൗകര്യങ്ങൾ  പ്രൊഫഷണലിസം  നടപ്പാക്കാൻ  ആവശ്യമാണ്. നല്ല  പശ്ചാത്തല സൗകര്യങ്ങൾ ഉള്ള  സ്ഥാപനങ്ങളിൽ  മാത്രമേ  പ്രൊഫഷണലിസം  നടപ്പാക്കാൻ കഴിയൂ.  സ്പെഷ്യലിസ്റ്റ് സ്കിൽ  ഇതിനു  ആവശ്യമാണ്.   division of labour  and specialization ഇതിനു  ആവശ്യമാണ്. സ്ഥാപനത്തിൽ  തൻ്റെ  സ്ഥാനവും  അധികാരവും   എന്തെന്ന്  അറിയാതെ പോയാൽ  പ്രൊഫഷണലിസം   തകരും. വകുപ്പുകൾ  തമ്മിലുള്ള  സമ്പൂർണ  സഹകരണം  ഇതിനു  ആവശ്യമാണ്.  സ്പെഷ്യലിസ്റ്  സ്കിൽ ന്റെ  കാര്യക്ഷമമായ വിനിയോഗമാണ്  പ്രൊഫെഷനലിസം.

പഴയ  rationalization  മുതൽ  പുതിയ  MBO, SWOT, PERT  ,CPM  രീതികൾ   പ്രൊഫെഷനലൈസേഷന്  ഉപയോഗിക്കുന്നുണ്ട്.  പണ്ട്  സോവിയറ്റ്  റഷ്യ യിൽ  നടപ്പാക്കിയ  പരിഷ്‌കാരം  ''പെരിസ്‌ട്രോയിക്ക ''   തന്നെയാണ്   rationalization.  '' a movement to eliminate waste and inefficiency''  എന്നാണ്  rationalisation നു  ലളിതമായ അർഥം..  പഴയ  ഒരു  മാനേജ് മെൻറ്   രീതിയെ പുതിയ  ഒരു പേരിട്ടു  ,അതായതു  ''പെരിസ്‌ട്രോയിക്ക''  എന്ന് പേരിട്ടു കബളിപ്പിക്കുകയായിരുന്നു എന്ന്  പിന്നീട്  തെളിഞ്ഞു...

ഒ .വി. ശ്രീനിവാസൻ. 
Previous
Next Post »