ശൂന്യഗണം
ചേർന്നുനിന്നു
ചിരിക്കുവാൻ
കീശയിൽ
കാശില്ല .
ആൾകൂട്ടത്തിൽ
ആളാകുവാൻ
പാർടിയേതെന്നറിയില്ല
അധികാരിയായി
വാഴിക്കാൻ
നേതാവേതെന്നറിയില്ല
കൊന്നു തിന്നു
സുഖിക്കുവാൻ
ഇരയേതെന്നറിയില്ല
മത്സരിച്ചു
ജയിക്കുവാൻ
ശത്രുവാരെന്നറിയില്ല
ജീവിച്ചു
മരിക്കുവാൻ
ജീവിതമെന്തന്നറിയില്ല.
O.V. Sreenivasan
.