ആത്മഹത്യയുടെ മനഃശാസ്‌ത്രം
ഒരു നിമിഷം കൊണ്ട് സ്വയം നശിക്കുന്നതോ നശിപ്പിക്കുന്നതോ ആയ പ്രവർത്തിക്കണോല്ലോ ആത്മഹത്യ എന്ന് പറയുന്നത് . ദീർഘ സമയം എടുത്തു സ്വയം നശിപ്പിക്കുന്നതിനെ ആത്മഹത്യ എന്ന് .പറയില്ല. അതുകൊണ്ടു ലഹരിക്കും മറ്റും അടിമപ്പെട്ടു സ്വയം നശിക്കുന്നത് ആത്മഹത്യയല്ല. ആത്മഹത്യാകുറ്റം അത്തരക്കാരിൽ ആരോപിക്കാനാവില്ല. ആത്മഹത്യ രീതികൾ ഇവിടെ പറയുന്നില്ല. ആത്മഹത്യ പഠിപ്പിക്കുവാനല്ല ഈ കുറിപ്പ്.
ഒരാളെ ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്. തീർച്ചയായും ആത്മഹത്യ ഒരു ഭൗതീക പ്രതിസന്ധിയല്ല . ഇത് ഒരു വൈകാരിക പ്രതിസന്ധിയാണ് . പലർക്കും ആത്മീയപ്രതിസന്ധിയാണ്. ഒരാളുടെ അവബോധമാണ് പ്രതിസന്ധിയുടെ കാരണങ്ങൾ വ്യാഖ്യാനിക്കുന്നത്. കേവലമായ ഭൗതിക കാരണങ്ങൾക്ക് ആത്മഹത്യയിലേക്കു നയിക്കാനാവില്ല . ഭൗതികമായ ഘടകങ്ങൾ സാംസ്‌കാരിക ഘടകങ്ങളുമായി തര്ക്കിച്ചുനിൽക്കുന്നിടത്താണ് പ്രതിസന്ധിയുണ്ടാവുന്നതു. ഭക്ഷണം കഴിക്കാനില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്നത് അപൂർവമാണ്. അത് സമൂഹം ഉണ്ടാക്കുന്ന കഥകളാണ്.
ആത്മഹത്യ ഒരു സാമൂഹ്യ പ്രതിസന്ധിയാണ്. അല്ലെങ്കിൽ മാനസീക രോഗത്തിൻറെ ഫലമാണ്. സമൂഹത്തിൽ പ്രതിസന്ധിയിലാവുന്ന മൂല്യങ്ങളെയാണ് ഇവിടെ വിചാരണ ചെയ്യേണ്ടത്. മൂല്യങ്ങൾ തയ്യാറാക്കുന്ന പ്രത്യയശാസ്ത്ര പ്രവർത്തനത്തെയാണ് വിചാരണ ചെയ്യേണ്ടത്. വിചാരത്തിനും വിവേകത്തിനും ആത്മഹത്യ നിശ്‌ചയിക്കാൻ കഴിയുന്നത് അത്യപൂർവം നിമിഴങ്ങളിൽ മാത്രമാണ്. അതുകൊണ്ടാണ് വീര പഴശ്ശി ഉണ്ടാവുന്നത്.
ആത്മഹത്യയുടെ സാമാന്യ സ്വഭാവം.: വിഷാദരോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ആത്മഹത്യാ പ്രവണത. സ്കിസോഫ്രേനിക്കുകളിലും ഇങ്ങനെ ഒരു പ്രവണത കാണാറുണ്ട്. anxiety disorder ആത്മഹത്യാ ചിന്തകളെ പോഷിപ്പിക്കുന്നുണ്ട്. മനസ്സിന്റെ വരൾച്ചയിലാണ് ചിന്തകൾ അപചയപ്പെടുന്നത്. ക്രിയാത്മകങ്ങളായ ചിന്തകൾ അകലം നിൽക്കുമ്പോളാണ് മനസ്സ് പ്രതിസന്ധിയിലാവുന്നതു. ആത്മബോധത്തെ എങ്ങിനെയാണ് കാണുന്നത് അല്ലെങ്കിൽ വിലയിരുത്തുന്നത് എന്നതിനനുസരിച്ചിരിക്കും നിങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും. / ഇദ്(Id ) ,അഹം(ego), അത്യഹം(super ego) എന്നീ വ്യക്തിത്വ ഘടകങ്ങളുടെ നില (state) അനുസരിച്ചിരിക്കും ഒരാളുടെ മാനസിക നില. .Attitude നിശ്ചയിക്കുന്നത് ഈ അവസ്ഥയാണ്. അഹം ചുറ്റുപാടിൽ നിന്നും ആർജിക്കുന്നതാണ്. അതായതു acquired ആണ്. സമൂഹത്തിന്റെ സ്വഭാവമനുസരിച്ചു ego needs മാറിക്കൊണ്ടിരിക്കും. സൂപ്പർ ഈഗോ moral governor ആണ്. മൂല്യങ്ങൾ വിചാരണ ചെയ്യപ്പെടുന്നത് ഇവിടെ യാണ്. സ്വയം വിചാരണ ചെയ്തു നടപ്പാക്കുന്നത വിധി ആണ് ആത്മഹത്യ. മെരുങ്ങാത്ത അഹന്ത ഒരുക്കുന്ന പ്രതിസന്ധിയാണ് ആത്മഹത്യ.
ആരെയാണ് കുറ്റപ്പെടുത്തേണ്ടതു : മനുഷ്യബന്ധങ്ങൾ അപചയപെടുന്നിടത്താണ് മനോസംഘർഷങ്ങൾ വർധിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യങ്ങളും മൂല്യങ്ങൾക്ക് നിദാനമായ പ്രത്യയശാസ്ത്രങ്ങളും പ്രധാനമാണ്. മുതലാളിത്ത ജീർണതയിൽ മൂല്യങ്ങൾ ഒരു പാട് അപചയപെടുന്നുണ്ട്. ഓരോരാളും സ്വകാര്യവല്കരിക്കപ്പെടുന്നുണ്ട്. നമ്മുടേത് എന്ന് പറയുന്നതിന് പകരം എന്റേത് എന്ന് പറയാൻ പഠിപ്പിക്കുന്നത് മുതലാളിത്തമാണ്. അന്യവത്കരണം ആരംഭിക്കുന്നത് ഇവിടെയാണ് . സാമൂഹ്യമായ അവകാശബോധം നഷ്ടപ്പെടുന്നിടത്താണ് സ്വാർത്ഥത നമ്മെ കീഴ്പെടുത്തുന്നത് .അന്യവത്കരണം ആരംഭിക്കുന്നിടത്താണ് ആത്മഹത്യയെ കുറിച്ച് ആദ്യ ചിന്തകൾ ഉണ്ടാവുന്നത്. സഹായം കൊടുക്കുന്നത് പോലെത്തന്നെ സഹായം ചോദിക്കാനും പഠിക്കണം. അന്യവത്കരിക്കപ്പെട്ട മനസ്സിന് നിഭാഗ്യവശാൽ ഇതിനു കഴിയില്ല. എവിടെയും മത്സരം എന്ന അവസ്ഥ ഒരു മുതലാളിത്ത നിലപാടാണ്. അതുകൊണ്ട് അയല്‍ക്കാര്‍ പോലും നമ്മുടെ പ്രതിയോഗികള്‍ ആയി മാറുന്നുണ്ട്..മുഖം മൂടിയിട്ട ഉപചാര വാക്കുകള്‍ കൊണ്ട് അയല്‍പക്ക ബന്ധങ്ങളെ ഊഷ്മള മാക്കാന്‍ കഴിയില്ല തന്നെ. ദുരഭിമാനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങുന്നത് ഇങ്ങനെ ഒരവസ്ഥയില്‍ ആണ്. നമ്മുടെ വീടുകൾ മതിലുകൾ കെട്ടി സ്വകാര്യവത്കരിച്ചിരിക്കുകയാണ്. ഇവിടെ അടഞ്ഞ വാതിലുകളും അടഞ്ഞ ഗേറ്റുകളുമാണ്. വീട്ടിലെ ഓരോ മുറികളും സ്വകാര്യതയുടെ മാളങ്ങളാണ്. സ്വകാര്യത മനസ്സിനെ മലിനപ്പെടുത്തുന്ന പാസ് വേഡ് ആണ്. ഇത്തരം പാസ് വേഡ് ഇല്ലാതെ ജീവിക്കാൻ വയ്യാതായിരിക്കുന്നു. രഹസ്യങ്ങൾക്കു കാവൽ നിൽക്കുന്ന ഭൂതങ്ങളായി നാം മാറിയിരിക്കുന്നു. സംസ്കാരത്തിൽ സ്വകാര്യത ഉണ്ടെങ്കിലും സ്വകാര്യതയെല്ലാം സംസ്കാരമല്ല എന്ന് അറിയണം .സുതാര്യതയാണ് ജീവിതത്തിന്റെ സന്തോഷം എന്ന് നമ്മൾ ഓർക്കുന്നേയില്ല . മനസ്സ് രഹസ്യങ്ങളുടെ കലവറയോ തടവറയോ ആവരുത്. രഹസ്യങ്ങൾ നിറഞ്ഞ സമൂഹം ആരോഗ്യമുള്ള സമൂഹമാകില്ല
ജനാധിപത്യം : ജനാധിപത്യമില്ലാത്ത സമൂഹത്തിൽ അരാജകത്വത്തിന് മേൽക്കൈ ഉണ്ടായിരിക്കും: ആത്മഹത്യക്കു വളക്കൂറുള്ള സാമൂഹ്യാവസ്ഥ ഒരുക്കുന്നതിൽ ഇങ്ങനെ ഒരു ഘടകം കൂടി ഉണ്ട്. ദാരിദ്ര്യം ഇല്ലാതിരുന്നിട്ടും ആത്മഹത്യകൾ ഉണ്ടാകുന്നതു ഇങ്ങനെ ഒരവസ്ഥയിലാണ്. ഹിറ്റ്ലർ ദാരിദ്ര്യം കൊണ്ടല്ലല്ലോ ആത്മഹത്യചെയ്തത്. സമൂഹത്തിൽ നിന്നുള്ള അന്യവൽക്കരണം ചിലപ്പോഴെങ്കിലും ആത്മ ഹത്യക്കു പ്രേരണ ആവാറുണ്ട്.
സമൂഹത്തിനു നിങ്ങളെയോ നിങ്ങൾക്ക് സമൂഹത്തെയോ സ്വീകാര്യമല്ലാത്ത അവസ്ഥയാണ് അന്യവൽക്കരണത്തിലേക്കു നയിക്കുന്നത്. അത് ഒറ്റപ്പെടലിന്റെ അരക്ഷിതത്വം ആണ്. വിഷാദത്തിലേക്കു വാതിൽ തുറക്കുന്നത് ഇവിടെയാണ്.
വ്യക്തിത്വ വിശേഷങ്ങൾ : കാഴ്ചപാടുകൾ പ്രധാന കാര്യമാണ്... മനസ്സിലെ വിഷങ്ങളെ പരമാവധി ഒഴിവാക്കുക. അസൂയ, കോപം, വെറുപ്പ്, ശത്രുത എന്നിവ ഒഴിവാക്കുക. തൻപ്രമാണിത്തം(egocentricism) ഒഴിവാക്കുക. മുൻവിധികൾ ഒഴിവാക്കുക. ആത്മനിഷ്ഠ രീതികൾ സ്വയം നിരീക്ഷിക്കുക. വസ്തുനിഷ്ഠ സമീപനം ശക്തിപ്പെടുത്തുക. രോഗങ്ങളെ മാനസീകമായി അതിജീവിക്കാൻ പഠിക്കുക. പ്രതിസന്ധികളിൽ പ്രകോപിതരാവാതിരിക്കുക. ദുരഭിമാനം ഒഴിവാക്കുക..മനസ്സിൽ വളരുന്ന പക മാറ്റിനിർത്തുക.. പെരുമാറ്റത്തിലെ നയതന്ത്ര ശീലങ്ങൾ വളർത്തുക. ആർത്തി ഒഴിവാക്കുക. മത്സരങ്ങളിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കുക. മറ്റുള്ളവരെ തോൽപ്പിക്കാനുള്ള ചിന്ത ഒഴിവാക്കുക. പ്രകടമായ സ്നേഹം, സൗഹൃദം , സഹകരണം എന്നിവ വളർത്തുക. കൂട്ടായ്മകളിൽ ചേരുക. അടുത്ത സുഹൃത്തുക്കളെ കണ്ടെത്തുക.
മറ്റു കാര്യങ്ങൾ : ആത്മഹത്യക്കു ഒരുപ്പാട് കാരണങ്ങൾ നിരത്താറുണ്ട്. ഇങ്ങനെ പറയപ്പെടുന്ന കാരണങ്ങൾ കണ്ടെത്തുകയും condition ചെയ്യപ്പെടുകയും ചെയ്യുന്നത് ഒരു പ്രതിസന്ധിയാണ്. അതായതു ആത്മഹത്യക്കു മതിയായ കാരണങ്ങൾ ഉണ്ട് എന്ന് നിങ്ങൾ തന്നെ നിശ്ചയിക്കുന്ന അവസ്ഥയാണ് ഇത്. ആത്മഹത്യയുടെ കഥകളും കണക്കുകളും തന്നെയാണ് ആത്മഹത്യയുടെ പ്രചാരകനും പ്രമോട്ടറും. ആത്മഹത്യ അസംബന്ധവും വിവരക്കേടുമാണെന്നു പറയാൻ മടിക്കേണ്ടതില്ല. കാരണം ആത്മഹത്യക്കു നൽകുന്ന നീതീകരണങ്ങൾ അതിനെ പ്രൊമോട്ട് ചെയ്യും. പീഢകരെ സംരക്ഷിക്കണം എന്നല്ല പറയുന്നത്. ആത്മഹത്യക്കു പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നതാണ് മനഃശാസ്‌ത്ര സത്യം. കാരണങ്ങൾ ആത്മനിഷ്ഠമാണ്. ഇതിനു യുക്തിയുടെ പിൻബലവുമില്ല.
ബുദ്ധി എന്നതിന് adaptability എന്നാണ് ലളിതമായ നിർവചനം.അതായത് സമൂഹത്തില്‍ പൊരുത്ത പ്പെട്ടു ജീവിക്കുവാനുള്ള നിപുണി. സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള മാനസികമായ പ്രാപ്തി എന്നാണ് ഇതിനു അർഥം. പീഢനത്തെ ആസ്വദിക്കണം എന്നല്ല പറയുന്നത്. പൊരുതി മരിക്കണം എന്നാണ്. ആത്മഹത്യ രക്തസാക്ഷിത്വമാവുന്നതു അത്യപൂർവം
ഘട്ടങ്ങളിൽ മാത്രമാണ്. സ്വാതന്ത്രം അതിൻ്റെ പൂർണാർത്ഥത്തിൽ ലോകം ഇതുവരെ അനുഭവിച്ചിട്ടില്ല . അത് അന്നും ഇന്നും ആപേക്ഷികമാണ്... ജീവിത പരിപ്രേഷ്യവും അതിന്റെ മൂല്യങ്ങളും ആത്മഹത്യക്കു കരണങ്ങളാകുന്നത് നീതീകരിക്കാനാവില്ല. സാമൂഹ്യ ജീവിതത്തിലെ സംരംഭകത്വ സമീപനങ്ങൾ ആശയങ്ങൾ അല്ല. നിലപാടുകളും അല്ല. നഷ്ട ബോധവും മോഹ ഭാംഗവും കേവല ബോധത്തിന്റെയും ബോധ്യത്തിന്റെയും തുലാസിൽ തൂക്കാൻപോവരുത്.. പോ രാടി വിജയിക്കേണ്ടതാണ് പ്രതിസന്ധികൾ. ഇത്തരം പോരാട്ടത്തിൽ രക്തസാക്ഷിത്വ൦ മഹത്വരമാവും. അതുകൊണ്ടു ആത്മഹത്യ ഒരു ബൗദ്ധീക പ്രതിസന്ധികൂടിയാണ്. തീഷ്ണ മായ അനുഭവങ്ങൾ വിവരിക്കുന്ന ആത്മ കഥകൾ നന്നായി വായിക്കണം. ഇങ്ങനെ ഉള്ള വായനകൾ നമ്മെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കും. ആത്മ ബന്ധങ്ങൾ ഉള്ളവർക്ക് ആത്മഹത്യ ചെയ്യുവാൻ സാധിക്കില്ല. കാരണം ആത്മ ബന്ധം അളക്കാൻ പറ്റാത്ത ആസ്തിയാണ്.. ബന്ധങ്ങളുടെ മഹാ മൂല്യങ്ങൾ കൊണ്ടാണ് ആസ്തിയുടെ അളവെടുക്കേണ്ടത്.. ആ ശയ വ്യക്തത കൈവരിക്കുക എന്നത് പ്രധാനമാണ്. നിശ്ചയമായും ആത്മഹത്യ അറിവില്ലായ്മ തന്നെയാണ്. സാമൂഹ്യ ജീവിതത്തെ കുറിച്ചുള്ള അറിവില്ലായ്മ.