വരൾച്ച
കുടിക്കുവാൻ
നീരില്ല
തളിർക്കുവാൻ
ഇലകളില്ല
തണലിനായ്
മരങ്ങളില്ല
വരൾച്ച
എങ്ങും
വരൾച്ച
ഭക്തരില്ല
ഭക്തിയില്ല
ഉത്സവങ്ങളില്ല
ഉത്സവപ്പറമ്പില്ല
വരൾച്ച
എങ്ങും
വരൾച്ച.
കരളില്ല
കണ്ണീരില്ല
കാമിനിയില്ല
വരൾച്ച
എങ്ങും
വരൾച്ച.
രാഷ്ട്രീയമില്ല
വിപ്ലവമില്ല
വികാരമേകും
മുദ്രാവാക്യമില്ല
വരൾച്ച
എങ്ങും
വരൾച്ച
ഒന്നിച്ചുപോകും
ബന്ധങ്ങളില്ല
ഓർമ്മകൾനൽകും
ജീവിതമില്ല.
വരൾച്ച
എങ്ങും
വരൾച്ച.
