ABHAYAM - KAVITHA



അഭയം 

പിറന്നു വീണപ്പോൾ
അഭയം
അമ്മയുടെ
മാറിടത്തിൽ


നടന്നുവന്നപ്പോൾ
 അഭയം
അച്ഛന്റെ
കൈപ്പിടിയിൽ

വളർന്നുവന്നപ്പോൾ
അഭയം
ഗുരുവിന്റെ
ബുദ്ധിയിൽ

പഠിച്ചുവന്നപ്പോൾ
അഭയം
പണത്തിന്റെ
അധികാരത്തിൽ


പണത്തിൽനിന്നും
പറന്നുയർന്നപ്പോൾ
അഭയം
രാഷ്ട്രീയത്തിൽ .


രാഷ്ട്രീയം
അഹങ്കാരത്തിലേക്കു
അഭയം
പ്രാപിച്ചപ്പോൾ


ഇനിയുമൊരഭയമില്ലാതെ
ജീവിതം
 അനാഥമായി .
                                                                                                  o.v. sreenivasan
Previous
Next Post »