സാംസ്‌കാരിക വലതുപക്ഷത്തിൻറെ നക്ഷത്രകുട്ടുകൾ
സാംസ്‌കാരിക വലതുപക്ഷവും സാംസ്കാരിക ഇടതുപക്ഷവും തമ്മിലുള്ള അന്തരം എത്ര എന്നുചോദിച്ചാൽ ഉത്തരം ലളിതമല്ല . അതിർവരമ്പുകൾ വ്യക്തമല്ലാത്ത വിധത്തിൽ കൊടുക്കൽ വാങ്ങൽ പ്രക്രിയ നടക്കുന്നതിനാൽ പരസ്പര സന്ധിയുടെ ഒരു തലത്തിലാണ് രണ്ടു വിഭാഗവും ഇന്ന് പ്രവർത്തിക്കുന്നത്.
ഇങ്ങനെ ഒരു പരസ്പര ആശ്ലേഷത്തിന്റെ ഒരു പരിസരം ഒരുക്കിയത് ആഗോളവത്കരണത്തിന്റെ വിപണി സംസ്കാരമാണ്..
മാർക്സിന്റെ പ്രപഞ്ചവീക്ഷണമായ വൈരുദ്ധ്യാത്മക ഭൗതിക വാദം ഇപ്പോൾ മൂലക്ക് ആയിപോയതുകൊണ്ടു ആർക്കും വലിയ വേവലാതിയൊന്നുമില്ല.
ബുദ്ധിജീവികളൊക്കെ സ്ഥാനമാനങ്ങളിൽ അഭയം പ്രാപിച്ചാൽ പിന്നെ ചിന്തകൾക്ക് വലിയ പ്രസ്കതിയൊന്നുമില്ല
ചിന്തിച്ചു ചൂടാക്കേണ്ടതല്ല ജീവിതം എന്ന് അപ്പോഴാണ് നമ്മൾ പഠിക്കുക.
ബുദ്ധി ഉറങ്ങുമ്പോളാണ് വിശ്വാസം ഉണരുക
അതുകൊണ്ടാണ് വിശ്വാസം ആത്മനിഷ്ഠവും സ്വകാര്യവുമാണെന്നു പറയുന്നത്
സാംസ്‌കാരിക വലതുപക്ഷം എന്ന് നമ്മൾ പുറത്തു ചൂണ്ടി വിമർശിക്കുമ്പോൾ ഒരു സുഖം ഉണ്ടായിരുന്നു
പക്ഷെ അങ്ങിനെ വിമർശിക്കാൻ ഇപ്പോൾ നമുക്ക് കഴിയുന്നില്ല
കാരണം ആ വലതുപക്ഷം നമ്മളിലേക്ക് കുടിയേറിയിരിക്കുന്നു.
പ്രത്യയശാസ്ത്രം എന്നത് ബുദ്ധിജീവികൾ അലമാരയിൽ സൂക്ഷിച്ചതുകൊണ്ടു
അതും ഒരു പ്രശ്‌നമല്ല
* ചില സിനിമാതാരങ്ങളും സാഹിത്യ താരങ്ങളും ഇപ്പോൾ കണ്ണൂരിനെകുറിച്ചാണ് സംസാരിക്കുന്നതു .
* രാഷ്ട്രീയം മണിയടിയുടെ മഹാവിദ്യയാണെന്നു സാംസ്‌കാരിക
വലതുപക്ഷത്തിനു പണ്ടേ അറിയാം .
* അതുകൊണ്ടു സുഖിപ്പിക്കലിന്റെ ശബ്ദ സൗന്ദര്യത്തിനും ഒരു
സാംസ്‌കാരിക തലമുണ്ട്
* ഇത് വലതുപക്ഷത്തിന്റെ സാംസ്‌കാരിക കാപട്യമാണ്
* ആരാണ് വലിയ മനുഷ്യൻ, എങ്ങിനെയാണ് വലിയ മനുഷ്യൻ ആകുന്നതു
എന്നൊന്നും നമ്മൾ ചോദിക്കുന്നില്ല.
* എവിടെയും വിപണിയാണ് കാര്യവും കാരണവും
*പരസ്യത്തിന് എന്തു ചിലവാകും എന്ന് കാര്യമാക്കേണ്ടതില്ല.
* പരസ്യത്തിന്റെ രീതിയും കാര്യമാക്കേണ്ടതില്ല . അത് കൊണ്ടുവരുന്ന പദവിയും പേരുമാണ് കാര്യം
* അതുകൊണ്ടു പാവങ്ങൾക്ക് 100 വീടുകൊടുത്താൽ 1000 വീടിന്റെ കാശ് വരും അതിലേറെ പ്രശസ്‌തിയും . ലക്ഷങ്ങൾ വീടില്ലാതെ ഉറങ്ങാതെ കിടക്കുന്നതു ആരും കാണാതെ പോവും.
* ആൾദൈവങ്ങൾ വിപണി കണ്ടെത്തുന്നത് ഇങ്ങനനെയാണ്
* യുദ്ധവും വിപ്ലവവും ഒന്നല്ല എന്ന് നമ്മൾ അറിയാതെ പോവുന്നുണ്ട്
* മഹാഭാരത യുദ്ധത്തിൽ ധർമം ആരുടെ പക്ഷത്താണെന്നു നമുക്കറിയാം
* അതുകൊണ്ടു നമ്മൾ പാണ്ഡവപക്ഷത്താണ്
* ഇവിടെ ലഹള നടക്കുമ്പോൾ ധർമത്തിന്റെ പക്ഷ൦ ഏതു എന്ന്
ചിന്തിക്കാത്തത് എന്തുകൊണ്ടാണ്
* സംരക്ഷിക്കപ്പെടേണ്ട താത്‌പര്യത്തെ മാറ്റി നിർത്തി നമുക്കു ഒരു നിലപാട്
സ്വീകരിക്കാൻ കഴിയില്ല
* വലിയ കലാകാരന് വലിയ സ്ഥാനങ്ങൾക്കു അർഹതയുണ്ട് .
* ഈ സ്ഥാനങ്ങൾ നേടിയെടുക്കാൻ ചില നയതന്ത്ര ശീലങ്ങൾ ആവശ്യമാണ്
* ഇതാണ് സാംസ്‌കാരിക വലതുപക്ഷത്തിന്റെ നയങ്ങൾ
* നിങ്ങളിൽ ബുദ്ധിയും കഴിവും ആരോപിക്കുന്നതു പദവിയെ
നോക്കിയാണ്
* അതുകൊണ്ടു അധികാരികളാവുക (അതോറിറ്റി ) എന്നത് പ്രധാനമാണ്
* അതോറിറ്റി അല്ലാതെ ഒന്നും പറയാൻ പറ്റില്ല എന്നായിരിക്കുന്നു
* അങ്ങിനെയാണ് അധികാരങ്ങൾക്കു വേണ്ടിയുള്ള നയതന്ത്ര ശീലമായി
ജീവിതം മാറിപ്പോയതു
* ചെറിയ അനീതിയെ കാണുകയും വലിയ അനീതിക്ക് നേരെ കണ്ണടക്കുകയും ചെയ്യുന്ന സമീപനം സാമൂഹ്യ വീക്ഷണത്തിലെ നിഷ്ടൂരമായ നയം തന്നെയാണ്
* സാമാന്യ ബുദ്ധിയോടും സാമൂഹ്യനീതിയോടും ഉള്ള ധിക്കാരമാണ്
* ഇത് സാംസ്‌കാരിക നിരക്ഷരതയാണ്.
* ഗുജറാത്തു കലാപത്തിൽ ഏറെപ്പേർ കൊല്ലപ്പെട്ടു. അതിന്റെ ചിത്രം നമ്മൾ കണ്ടു . മുസാഫർനഗർ കലാപം നമ്മൾ കണ്ടു
* ദലിതുപീഡനത്തിന്റെ ചിത്രങ്ങൾ ദിവസവും പുറത്തു വരുന്നു .
* കൽബുർഗിയെ വെടിവെച്ചു കൊന്നത് കണ്ടു
* പെരുമാൾ മുരുഗൻ എഴുത്തു നിർത്തിയത് കണ്ടു
* പിന്നെ എന്തുകൊണ്ട് കണ്ണൂർ?
* ഇതാണ് impression management . ഇമ്പ്രെഷൻ മാനേജ്മെന്റിന്റെ
വലതുപ്രത്യശാസ്ത്രം
* അനാചാരങ്ങളുടെ പ്രത്യയശാസ്തങ്ങളിൽ അടയിരിക്കുന്നതിനു൦
സാംസ്‌കാരിക പ്രവർത്തനം എന്ന് പറയാം എന്നത് പുതിയ പാഠമാണ്
* ഇതാണ് കച്ചവട രാഷ്ട്രീയത്തിലെ രാഷ്ട്രീയ കച്ചവടം
* ഇരകളെയും വേട്ടക്കാരെനെയും സന്തോഷിപ്പിക്കാനും ഒരു കഴിവ് വേണം
* പക്ഷെ ആ ഭാഷ മാർക്സിനു അറിയില്ല
* ഏതെങ്കിലും മാര്കിസ്റ്റുകാരനു അറിയുമെങ്കിൽ അയാൾ മാർകിസ്റ്റുമല്ല
* മനുഷ്യനാകുവാൻ നമ്മൾ ഇനിയും എത്ര ദൂരം നടക്കണം.?

