സദാചാരം - ചില മനഃശാസ്ത്ര ചിന്തകൾ..
സമൂഹത്തെ വല്ലാതെ സദാചാര ഭ്രമം പിടികൂടിയ ഒരു അവസ്ഥയാണ് ഇപ്പോൾ നിലവിൽ ഉള്ളത്. താടി വെച്ചാൽ സംശയം..താടിഫുൾ ഷേവ് ചെയ്താൽ സംശയം..മറുനാടൻ ആയാൽ സംശയം..മാപ്പിള ആയാൽ വീണ്ടും സംശയം ..ഭീകരൻ ആയിരിക്കുമോ? മുഖത്തിൻറെ യഥാർത്ഥ ഭാവങ്ങളെ മറച്ചുപിടിക്കാൻ താടി സഹായിക്കുമത്രേ..കള്ള ലക്ഷണമൊന്നും ഇല്ല എന്ന് കാണിക്കാൻ ക്ളീൻ ഷേവ് നല്ലതാണ്..അതുകൊണ്ടു ക്ളീൻ ഷേവ് ചെയ്യുന്ന വരെയും സംശയം . എന്താ ചെയ്യാ....വിശ്വാസിയുടെ അടയാളം എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു പക്ഷെ രക്ഷപ്പെടാം .ഒരു പൊട്ടു തൊട്ടു കാവി മേൽമുണ്ട് ഇട്ടാൽ സമാധാനം. ന്യുനപക്ഷ വേഷവിധാനങ്ങൾക്കു അത്ര സുരക്ഷിതത്വം ഉണ്ടെന്നു തോന്നുന്നില്ല.
സദാചാരം സമൂഹത്തിൽ അഭിനയിച്ചു ഫലിപ്പിക്കേണ്ട വിശേഷ മായതുകൊണ്ടു പലപ്പോഴും അതൊരു മാസ്സ് അറ്റാക് ആയി വരാറുണ്ട്..അതുകൊണ്ടാണ് ഒരു മോഷ്ടാവിനെ പിടിച്ചാൽ നാട്ടുകാർ കൈകാര്യം ചെയുന്നത്. യേശുവിൻറെ കാലത്തു തന്നെ ഇങ്ങനെ ഒരു വിശേഷം ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ. അതുകൊണ്ടാണല്ലോ നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് യേശു പറഞ്ഞത്..ആത്മ വിചാരണയുടെ വെളിച്ചത്തിൽ നിലപാട് എടുക്കാൻ യേശു പറയുമ്പോൾ സദാചാരത്തിൻ്റെ പൊള്ളത്തരത്തിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഈ സമൂഹം എത്രത്തോളം സദാചാര വിരുദ്ധ മാണ് എന്ന് അത് നമ്മെ ബോധ്യ പ്പെടുത്തുന്നുണ്ട്.
ഒരു കുറ്റവാളിയെ കയ്യിൽ കിട്ടിയാൽ ഒരുസമൂഹം വട്ടമിട്ടു അടിച്ചുകൊല്ലുന്ന അവസ്ഥ എന്തായാലും കപട സദാചാരമാണ്..പിടിക്കപ്പെട്ട കുറ്റവാളി ചെയ്തതിനേക്കാൾ വലിയ സദാചാര വിരുദ്ധ സ്വഭാവമാണത് . എന്തായാലും സദാചാരത്തിൻ്റെ പേരും പറഞ്ഞു നിയമം കയ്യിൽ എടുക്കുന്നത് നല്ല ഉദ്ദേ ശത്തോടെയുള്ളതല്ല ധർമം അല്ല. നിയമം തന്നെ പലപ്പോഴും സദാചാര വിരുദ്ധ മാണ് എന്ന് ചരിത്രം നോക്കിയാൽ കാണാം...ഒരാളിനെ വലിയ ആൾക്കൂട്ടം വട്ടമിട്ടു തല്ലിച്ചതക്കുമ്പോൾ അരാജകത്വം ആസ്വദിക്കുകയാണ്..സമൂഹം..ഇങ്ങനെയുള്ള അരാജകത്വത്തിൻറെ ആസ്വാദനം ഏതു സദാചാരത്തെ യാണ് സംരക്ഷിച്ചു നിർത്തുന്നത് എന്ന് പലപ്പോഴും കാണാതെ പോവുന്നുണ്ട്..
തൻ്റെ സദാചാരബോധം സാക്ഷ്യപ്പെടുത്താൻ ഇത്തരം സാമൂഹ്യമായ കോപ്രായങ്ങൾ കാട്ടുന്നവർ മനസ്സും മനഃസാക്ഷിയുമില്ലാത്ത ജൈവരൂപങ്ങൾ മാത്രമാണ്..സദാചാരത്തിൻ്റെ അടയാളങ്ങൾ സ്വന്തമാക്കാൻ അവർ നെട്ടോട്ടം ഓടുകയാണ്...
ശിക്ഷ വിധിക്കുന്നത് പലേപ്പാഴും പോലീസ് ആയിപ്പോവുന്നു..അതുകൊണ്ടാണ് ലോക്കപ്പ് മരണങ്ങൾ ഉണ്ടാവുന്നത്. ഇവിടെ മർദ്ദന മേൽക്കുന്ന കുറ്റവാളിയേക്കാൾ വലിയ ക്രിമിനൽ പൊലീസാണ്. കപട സദാചാരം ഒരു മാനസീക വൈകൃതം തന്നെയാണ്. ക്രിമിനലിനെ ശിക്ഷിക്കാൻ മറ്റൊരു ക്രിമിനൽ എന്ന അവസ്ഥ ആധൂനീക സമൂഹത്തിനു യോജിച്ചതല്ല .ഇങ്ങനെ അനവധിസദാചാര പ്രശ്നങ്ങൾ ഇപ്പോൾ ഉയർന്നു വരികയാണ്..സദാചാരം സമൂഹത്തെ ബോധ്യ പ്പെടുത്തേണ്ട , സമൂഹത്തിൽ നിന്നും സർട്ടിഫിക്കേഷൻ ആവശ്യമുള്ള വിഷയ മായി പരിമിതി പ്പെടുത്തിയിക്കുന്നു എന്നതാണ് പുതിയ പ്രതിസന്ധി..അതുകൊണ്ടു സദാചാരം അഭിനയിച്ചു ബോധ്യ പെടുത്താൻ വല്ലാതെ വേവലാതിപ്പെടുകയാണ് ഈ സമൂഹം..കാരണം സമൂഹവുമായി കണ്ണി ചേർക്കപ്പെട്ടിട്ടുള്ളതാണ് അവൻറെ അസ്തിത്വം,(Socially affiliated Existence..).
