Uncategories
ACHUTHANDU-KAVITHA
ACHUTHANDU-KAVITHA
അച്ചുതണ്ട്..
ചിന്തയുടെ അച്ചുതണ്ട്
വലത്തോട്ടു
ചാഞ്ഞപ്പോൾ
ചന്തയുടെ ചന്തം
തിരിച്ചറിഞ്ഞു.
ജാതിച്ചെടിയുടെ
ജാതകം ഗണിച്ചു
കൊടിപിടിച്ചപ്പോൾ
സ്വത്വം
സ്വതന്ത്രമായി.
ചന്ദനം തൊട്ട
ഭക്തിയായി..
മുഷ്ടി ചുരുട്ടും
വിപ്ലവമായി.
കാവിയുടുത്ത
കാപട്യമായി.
ഞാനൊരു
വിപ്ലവകാരിയായി .