അഹിംസ.
**********
ഉളുപ്പില്ലായ്മയുടെ
കരുത്തിൽ
ഉശിരൊന്നു
ഉണർന്നപ്പോൾ
നാണം മറന്ന നാക്കു
പുലഭ്യം കൊണ്ട്
പുറം ചൊറിഞ്ഞു .
അഞ്ചുപേരെ
ചുട്ടു കൊന്നു
ഗാന്ധി തൊപ്പി
അട്ടഹസിച്ചു.
കട്ട് വാങ്ങിച്ച
മാർക്ക്
ചുട്ടു തിന്നവന്
നട്ടപ്പിരാന്തായി .
തന്തൂരിയിൽ
ചുട്ടെടുത്ത
ചന്തിയോർത്തു
ചിന്തയിൽ
ചോര ചിരിച്ചു വന്നു.
ഡൽഹിയിലെ
സിഖ് പ്രേതങ്ങൾ
മലയാളത്തിലേക്ക്
മാർച്ചു ചെയ്തു.
അഹിംസ
ഉത്സവമാക്കാൻ
ഉച്ചഭക്ഷണത്തിലും
ബോംബെറിഞ്ഞു.
കഴുത്തിന് വെടിയേറ്റവൻ
ശബ്ദമില്ലാത്ത
ശബ്ദമായി..
നാൽപ്പാടി വാസു
നാട്ടിലെത്തി.
കക്കയം കേമ്പു
കഥ പറഞ്ഞു.
അഹിംസ വീണ്ടും
അടിയന്തിരമായി.
