മഹാമനുഷ്യന്‍...kavitha...



മഹാമനുഷ്യൻ
******************.********...

  അവൻ വന്നു
കറുത്തിരുണ്ട
മെലിഞ്ഞ ശരീരത്തിൽ
വിയർത്തൊലിക്കുന്ന
കുപ്പായവുമിട്ടു
അവൻ വന്നു.

മേശപ്പുറത്തുള്ള
നിറമുള്ള പുസ്തകങ്ങൾ
വലിച്ചെറിഞ്ഞു.

 ഹെഗലും
സാർത്രും
ഗാന്ധിയും
മുറിക്കു പുറത്തു
ചിന്നിച്ചിതറി.

പ്രഭാഷകന്മാർ
പരക്കം പാഞ്ഞു.


അന്തി  ചർച്ചകൻറെ
കോട്ടൂരി  എറിഞ്ഞു.
കോമാളി യെന്നവനു
പേരും  വെച്ചു ..

തീൻമേശയിലെ
വിഭവങ്ങളെടുത്തു
കോമാളിക്കു
വിരുന്നൊരുക്കി..


അന്തം വിട്ട എന്നെ
നോക്കി
അവൻ മന്ദ മായി
പുഞ്ചിരിച്ചു...


നെഞ്ചു പിളർന്നവൻ
ഒരു  ബുക്കെടുത്തു  നീട്ടി
ഇനിയും  വായിച്ചിട്ടില്ലാത്ത
ആ  പുസ്തകം .......
''പാവങ്ങൾ..''
LES  Miserables ....
പ്രിയപ്പെട്ട മധുവിന്
പ്രണാമം.....
Previous
Next Post »