OTUKKAM - KAVITHA ഒടുക്കം ഇത് നിറഞ്ഞൊഴുകുന്ന വഴികൾ പിണങ്ങിയും പിരാകിയും പിരാന്ത് പറഞ്ഞും നിറഞ്ഞൊഴുകുന്ന വഴികൾ. ഇണക്കമറിയാത്ത കണക്കിൽപ്പെടാത്ത കാലം തൊടാത്ത വഴികൾ . കണ്ണറിയാത്ത കാതറിയാത്ത കാവലില്ലാത്ത വഴികൾ. കടലെടുക്കാൻ കാത്തിരിക്കുന്ന വഴികൾ. Tweet Share Share Share Share Related Post