RANDU KANNUKAL - KAVITHA



രണ്ടു  കണ്ണുകൾ

ചിറകരിഞ്ഞ  ചിന്തകൾ
പറക്കാനാവാതെ
തളർന്നുറങ്ങുമ്പോൾ


തുറന്നുവെച്ച
വാതിലിൽ
സ്വപനമായ്  വന്നിറങ്ങിയ
രണ്ടു  കണ്ണുകൾ .


തോരാത്ത  ഇഷ്ടങ്ങളിൽ
നഷ്ടങ്ങൾ
സ്വന്തമായപ്പോൾ

അറിവിൻറെ
ആഴകാഴ്ചകളിൽ
അണിഞ്ഞൊരുങ്ങി
കണ്ടതൊക്കെയും
ഉറക്കത്തിന്റെ ലയം
മാത്രമായിരുന്നു.

Previous
Next Post »