HONEY TRAP

   തേൻ കെണി - ഒരു മനഃശാസ്ത്ര  സമീപനം


ആദ്യമായ് കേട്ടൊരു  വാക്ക് .  പക്ഷെ അതിന്റെ ധർമ്മം  എന്താണെന്ന്  പെട്ടെന്ന്  മനസ്സിലായി. തേൻ കൊടുത്തു  കെണിയിലാക്കുക  എന്നത് തന്നെ.  തേൻ എന്നാൽ രതിരുചി  അല്ലെങ്കിൽ രതി.   അതായതു സെക്സ്.  ഇതൊരു ജോലിയാണ്. സ്റ്റാറ്റസ്  വേണമെങ്കിൽ പ്രൊഫഷൻ  എന്ന് പറയാം. ഇതിനു പ്രതിഫലവും  ഉണ്ട്.  ശമ്പളമാണോ  കമ്മിഷനാണോ എന്നറിയില്ല. ഒരു സ്ഥാപനത്തിലെ  ജോലിയുടെ ഭാഗമാണ് തേൻ  കെണി.

                                                  ഏതാനും  സംശയങ്ങൾ .


1 .    രതിയുടെ  വിനിമയ മൂല്യമാണ്  ഇവിടെ  നിശ്‌ചയിക്കപ്പെടുന്നത് . അത്
        അഭിസാരികത്വത്തിൻറെ  ഭാഗം തന്നെയല്ലേ ?
2 .    വേതനംപറ്റി   കെണിയിലാക്കിക്കഴിഞ്ഞാൽ  ഇരയോട്  ചെയ്യുന്നത്
        നീതിയാണോ?
3 .   മുതലാളിത്ത  ജീർണതയുടെ  ഈ  പ്രലോഭന രീതി  തൊഴിൽ
       മാന്യതയാണോ ?
4 .   പ്രലോപിപ്പിച്ചു  കീഴ്പെടുത്തി  സാമൂഹ്യ വിചാരണക്ക്
      വിധേയമാക്കുന്നത്  ശരിയാണോ?
5 .   രതിയുടെ സുഖ രീതികൾ  സ്വന്തം ജോലിയിൽ   പാലിക്കുന്ന  ആൾക്ക്  അത്
       സ്വീകരിക്കുന്ന ആളെ  എങ്ങിനെ  കുറ്റപ്പെടുത്താൻ  കഴിയും.?
6 .  ഇഷ്ടങ്ങൾ  അഭിനയിക്കുന്നതിനെ   വഞ്ചന എന്നല്ലേ പറയുക?
7 .  ഇത് നോക്കുമ്പോൾ  സെക്സ്  വർക്കേഴ്‌സ്  അന്തസ്‌  ഉള്ളവരല്ലേ ?

8.  ശൃംഗാരത്തോടും  രതിയോടുമുള്ള  പുരുഷൻറെ  സ്വാഭാവിക
     പ്രതികരണത്തെ   വിചാരണചെയ്യുന്നതു  പ്രകൃതിവിരുദ്ധമല്ലേ ?
9 .  സാംസ്കാരിക മൂല്യം  വെച്ചാണ്  വിചാരണ ചെയ്യുന്നതെങ്കിൽ  രണ്ടുപേരും
      കുറ്റക്കാരല്ലേ . പ്രലോഭിപ്പിച്ച ആളും  പ്രലോഭനത്തിനു  വിധേയപ്പെട്ട
      ആളും .









Previous
Next Post »