VIPLAVAM - KAVITHA
വിപ്ലവം
കത്തിയെരിയുന്ന
അഗ്നിയാണെങ്കിലും
കരഞ്ഞുതീർക്കാൻ
എന്തു രസം.
കാര്യമില്ലാത്ത
കാത്തിപ്പിരിപ്പെങ്കിലും
കാവലിരിക്കാൻ
ഏറെ രസം
വിലങ്ങുവെച്ച
നിഷേധമെങ്കിലും
വലിച്ചെറിയാൻ
എന്തു രസം .
ഉത്തരമില്ലാത്ത
ചോദ്യമാണെങ്കിലും
ചോദിച്ചുകൂട്ടുവാൻ
എന്ത് രസം.