സ്വാശ്രയ പാഠങ്ങൾ
ഉറക്കംവരാത്ത
ഈ
രാത്രികളിൽ
ഇടിമുറികളെ
സ്വപനം കണ്ടു
നമുക്ക് കിടക്കാം .
മനഃസാക്ഷി
മരവിക്കുന്ന
മസ്തിഷ്ക്കത്തിന്റെ
മസിൽ പവറിൽ
വ്യക്തിത്വ വികാസവുമാകാം
മോർച്ചറിയിൽ
കൊത്തിമുറിച്ച
മാംസത്തിൻറെ
ഗന്ധത്തിൽ
അസൈന്മെന്റുകൾ
തയ്യാറാക്കാം .
സാഡിസം കൈമുതലായുള്ള
ഗുരുശ്രേഷ്ഠന്മാർക് മുന്നിൽ
തല കുനിക്കാം
പണംകൊടുത്തു
വാങ്ങാം
പീഢനം .
കടമെടുത്തു
കരൾ മുടിക്കാം .
മിണ്ടാതിരിക്കാം
അനുസരിക്കാം
മരണപ്പെടാതെ
അതിജീവിക്കാം.
മനുഷ്യനിൽനിന്നു
കുടിയിറങ്ങാം.
