ഇയാഗോ
കണ്ടു നിന്നെ ഞാൻ
ഗാന്ധിത്തൊപ്പിയിട്ടു
സൗമ്യതയുടെ
പുഞ്ചിരിയിൽ
സഹന സമരത്തിൽ
ഒന്നാമനായി .
കണ്ടു നിന്നെ ഞാൻ
ചുവന്ന കൊടിപിടിച്ചു
മുഷ്ടി ചുരുട്ടി
മുദ്രാവാക്യം വിളിച്ചു
വിപ്ലവത്തിന്റെ പാതയിൽ.
വികാരഭരിതനായി .
കണ്ടു നിന്നെ ഞാൻ
സുഗന്ധം പൂശി
വിടർന്നു ചിരിച്ചു
പ്രണയത്തിൻറെ
താഴ്‌വരയിൽ
നിത്യകാമുകനായി .
കണ്ടു നിന്നെ ഞാൻ
കുടുംബ ബന്ധങ്ങളിലെ
കുടില തന്ത്രങ്ങളിൽ
കുടിയൊഴിയാത്ത
മൂന്നാന്നായി.
കണ്ടു നിന്നെ ഞാൻ
സമാധാന ചർച്ചയിലെ
സന്ധി സന്ദേശവുമായി
തൂവെള്ളക്കുപ്പായത്തിൽ.
കണ്ടു നിന്നെ ഞാൻ
കുത്തിമലർത്താൻ
പിന്നിൽ ഒളിപ്പിച്ച
കഠാരയുമായി
പുഞ്ചിരിക്കുന്ന സുഹൃത്തിൻറെ
വേഷത്തിൽ .
കുറിപ്പ് : ഇയാഗോ -ഷൈസ്പിയർ നാടകം ഒഥല്ലോ വിലെ കഥാപാത്രം
