CHUMBANASAMARAM - KAVITHA




ചുംബന സമരം



നേരത്തെ  തന്നെ
പോവണം
നേരിൽ  കാണണം .


ഇന്ന്
നാലുമണിക്ക്
മറൈൻ ഡ്രൈവിൽ .


സുഹൃത്തിനെയും
കൂട്ടണം
സുഹൃത്തിൻറെ
ഭാര്യയെയും.

കൂട്ടായ്മക്ക്
ഒരു  സുഖമുണ്ട് .


അമ്മയും പെങ്ങളും
ഭാര്യയും
മോളുമൊക്കെ
വീട്ടിലിരിക്കട്ടെ


സദാചാരത്തിന്റെ
വൻമതിൽ
വീടായതുകൊണ്ടു .
ഒരു
സമാധാനവുമുണ്ട് .

ഇന്ന്
നാല് മണിക്ക്
നിങ്ങളും വരില്ലേ.


കൂട്ടായ്മക്കൊരു
സുഖമുണ്ട്.
Previous
Next Post »