THARKKAM - KAVITHA
തർക്കം
വലിച്ചെറിയൂ
ഈ ബന്ധങ്ങളെ
തർക്കിച്ചു
തകരുന്ന
ബന്ധനങ്ങളെ
കനകം കൊതിക്കും
മോഹങ്ങളെ
കാമങ്ങൾ
കഥയെഴുതും
കാപട്യത്തെ .
വലിച്ചെറിയൂ
ഈ ബന്ധങ്ങളെ
വെറുപ്പിന്റെ
വിഷ ഭാണ്ഡങ്ങളെ
എല്ലാം മറയ്ക്കുന്ന
മതിൽക്കെട്ടിനെ .
വലിച്ചെറിയൂ
ഈ ബന്ധങ്ങളെ
സ്വന്തമാക്കുന്ന
സ്വാർത്ഥ മന്ത്രങ്ങളെ ..
വേരറ്റ ചിന്തയുടെ
വേദനകളെ .