വിഭാഗീയതയുടെ രാഷ്ട്രീയ മനഃശാസ്ത്രം
* ഒരു മാർക്സിസ്ററ് ലൈനിനിസ്റ്റു തൻ്റെ പാർട്ടിക്കകത്തു എങ്ങിനെ യാണ്
പ്രവർത്തിക്കേണ്ടതെന്നു അറിയുന്നവരാണ് മാർകിസ്റ്റ് ലൈനിനിസ്റ്റുകൾ .
* ലക്ഷ്യ ബന്ധിതമായ പ്രവർത്തനങ്ങളെ ഒരേ ശബ്‍ദത്തോടെ മുന്നോട്ടു
കൊണ്ട് പോവുന്നതിനാണ് ഈ പ്രവർത്തന രീതി.
*എല്ലാ സംഘടനകളിലും വിഭാഗീയത ഉണ്ട്. അത് സമാന താത്പര്യക്കാരുടെ അനൗപചാരിക ഗ്രൂപ്പ് ആണ്. Informal groups in an orgnisation.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കു ഇത്തരം ഇൻഫോർമൽ ഗ്രൂപ്പ് സ്വീകാര്യമല്ല.
* വ്യത്യസ്ഥ ശബ്ദങ്ങളും അഭിപ്രായങ്ങളും സംഘടന എന്ന നിലയിൽ ഇല്ല.
* വ്യത്യസ്‌ത അഭിപ്രായങ്ങളുടെ ഗ്രൂപ്പുകളോ വ്യക്തികളോ
പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് വിഭാഗീയതയാണ്.
ശത്രു പക്ഷത്തിനു ആയുധമാവുന്ന ഭിന്നാഭിപ്രായങ്ങൾ സാമൂഹ്യമായി പ്രകടിപ്പിക്കരുത് .അത് മാർക്സിസ്റ്റു- ലെനിസ്റ് രീതിയല്ല.
* പാർട്ടിയുടെ ഏതെങ്കിലും കമ്മിറ്റി ഒരു തീരുമാനമെടുത്താൽ അതിനു
വിരുദ്ധ മായ ഒരു അഭിപ്രായം എന്തെങ്കിലും ഒരു വ്യക്തി നടത്തിയാൽ
അത് വിഭാഗീയതയാണ്.
* പ്രീണനം വിഭാഗീയതയുടെ രുചിഭേദമാണ് .
അവഗണന ആസൂത്രിതമായ അല്ലെങ്കിൽ ആലോചിച്ചു ഉറപ്പിച്ച വിഭാഗീയതയാണ്.
* വിഭാഗീയതയുടെ വേരുകൾ വ്യക്തിനിഷ്‌ഠ താത്പര്യത്തെ ആണ്
സൂചിപ്പിക്കുന്നത്.വ്യക്തി നിഷ്ഠ സമീപനം രാഷ്ട്രീയ സംഭരകത്വ മനോഭാവമാണ്. കമ്മ്യൂണിസ്റ്റ് കാരന് നിഷിദ്ധമാണ് ഈ വഴി.
* വ്യക്തിനിഷ്ഠ താത്പര്യത്തിന് ആശയത്തിന്റെയോ നയത്തിന്റെയോ സ്റ്റിക്കർ ഒട്ടിച്ചു അവതരിപ്പിക്കുന്നത് ഒരു സ്യുഡോ കമ്മ്യൂണിസ്റ്റ് സമീപനമാണ്. ഏറ്റവും അപടകരം.
* മറവികൊണ്ടും വികാരം കൊണ്ടും അഭിപ്രായം പറയുന്നത് മാർക്സിസ്റ്റു -
ലൈനിനിസ്റ്റു രീതിയല്ല.
* ബൂർഷ്വാ മാധ്യമ വിപണിയിലെ റേറ്റിങ് നോക്കി അഭിപ്രായം പറയുന്നത്
സൂഡോ കമ്മ്യൂണിസ്ററ് ശൈലിയാണ്.
* പാർട്ടിയുടെ പ്രതിച്ഛായ മറന്നു സ്വന്തം പ്രതിച്ഛായ മിനുക്കാൻ
നോക്കുന്നത് കമ്മ്യൂണിസ്ററ് ശൈലി അല്ല.
* ബൂർഷ്വാ വിപണിയിൽ വിറ്റഴിക്കേണ്ട, ബൂർഷ്വാസിയെ
സന്തോഷിപ്പിക്കാനുള്ള അഭിപ്രായങ്ങളൊന്നും
കമ്മ്യൂണിസ്റ്റുകാരന്റെ കൈയിലില്ല.
* ബൂർഷ്വാ വിപണിയിൽ വിനിമയ മൂല്യം തേടുന്ന വ്യക്തിനിഷ്‌ഠ
അഭിപ്രായം പ്രതിലോമ പരമായിരിക്കും .
* ബാഹ്യ മായ വെല്ലുവിളികൾ നേരിടുന്ന സമയത്തു വൈകാരികമായും
ബുദ്ധിപരമായും സംഘടനക്കൊപ്പം ചേർന്ന് നിൽക്കാത്തതു
വിഭാഗീയതയാണ്.
* നിഷ്‌പക്ഷ / വ്യക്തിനിഷ്‌ഠ താത്‌പര്യങ്ങളുടെ പ്രകടമായ നിലപാടുകൾ
വിഭാഗീയതയാണ്.
രഹസ്യം പറഞ്ഞു ഇകഴ്ത്തുന്നതും ഊമക്കത്തും വിഭാഗീയതയാണ്.
സ്വജന പക്ഷവാദം വിഭാഗീയതയാണ്.
യോഗ്യതാ മാനദണ്ഡങ്ങൾ (മെറിറ്റ് ) പാലിക്കാത്തത് കണ്ണടച്ച വിഭാഗീയതയാണ്.
* ദുർബലമായ ബൗദ്ധിക പ്രതിരോധ ശേഷി വിഭാഗീയതയിലേക്കു
നയിക്കും..
* സ്ഥാന മാനങ്ങളിലുള്ള നോട്ടം വിഭാഗീയതയിലേക്ക് നയിക്കും.
* അധികാരം അഹന്ത ആവുന്ന അവസ്ഥ വിഭാഗീയത്തിലേക്കു നയിക്കും.
* വിഭാഗീയത പ്രലോപനങ്ങളോടുള്ള പ്രതികരണ രീതിയാണ്.
* പെറ്റിബൂർഷ്വാ വിപ്ലവകാരിത്വം നിക്ഷിപ്ത താത്പര്യങ്ങളുടെ
പ്രതികരണ രീതിയാണ്.
* സാമൂഹ്യ ജീവിതത്തിലെ അസ്തിത്വവാദമാണ് രാഷ്ട്രീയം.
ഇങ്ങനെയുള്ള അസ്തിത്വവാദത്തോട് ദാർശനിക മൂല്യങ്ങൾ ചേർന്ന് നിൽക്കുന്നതാണ് കമ്മൂണിസം.
* അഭിപ്രായമില്ലാത്ത നിസ്സംഗത വിഭാഗീയതയുടെ സ്വഭാവം തന്നെ.
* അരാജകത്വത്തിന്റെ പ്രവർത്തന ശൈലി വിഭാഗീയതയിലേക്കും
വിഭാഗീയതയുടെ പ്രവർത്തന ശൈലി അരാജകത്വത്തിലേക്കും
നയിക്കും.
