ദേശവും ദേശീയതയും വർഗ്ഗീയ ഫാസിസ്റ്റു വെല്ലുവിളികളും
ദേശം, ദേശീയത, മതം മത നിരപേക്ഷത വർഗ്ഗീയത ഫാസിസം എന്നിവ സംബന്ധിച്ച് ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിൽ ഉയർന്നു വന്ന വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട് , തർക്കങ്ങൾ ഉണ്ട് . താരതമ്യങ്ങൾ ഉണ്ട് . പ്രസ്ഥാനങ്ങൾ ഉണ്ട്. പ്രത്യയശാസ്ത്ര നിലപാടുകൾ ഉണ്ട്.
'ദേശീയത' ഇന്ത്യയെ സംബന്ധിച്ചെടുത്തോളം തർക്കവിഷയമല്ല. തർക്കത്തിൽ കൊണ്ടുവന്ന വിഷയമാണ് . വിഭാഗീയതയി ലൂടെ വളർത്തുന്ന സങ്കുചിത വികാരത്തെ രാഷ്ട്രീയ മൂലധന മാക്കുന്ന സമീപനമാണ് ഇങ്ങനെ ഒരു തർക്കം നിലനിർത്തുന്നത് ..
മതത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ ഫ്യുഡലിസത്തിന്റേതു ആണ്. വിശ്വാസത്തിന്റെ "പരമാധികാരികൾ" അവിടെ അടക്കി വാഴുന്നുണ്ട്. വിശ്വാസത്തിനും ദൈവത്തിനും ഇടയിൽ മധ്യവർത്തികളെ നിയോഗിക്കുന്ന അധികാര കേന്ദ്രങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ മതം ആശയപരമായി സ്വതന്ത്ര മല്ല. മേലധികാരികൾ ഉള്ള ദർശനം ഫ്യുഡൽ ബോധത്തെ ആണ് പ്രതിധാനം ചെയ്യുന്നത്.
ഒരു രാജ്യത്തിൻറെ സ്വത്വ ബോധമാണ് അതിൻ്റെ ദേശീയത. സ്വത്വം സത്യമാണ്. ഞാൻ ഇന്ത്യക്കാരൻ , എന്റെ ഇന്ത്യ എന്ന ബോധം നമ്മിൽ എല്ലാവരിലും ഉണ്ട്. യുദ്ധത്തിൽ മാത്രമല്ല സ്പോർട്സിലും ഈ സ്പിരിറ്റ് കാണാം. ഫലത്തിൽ ദേശീയത എന്നത് വംശീയത (racial) തന്നെയാണ്. INDIAN വംശത്തിന്റെ സ്വത്വ ബോധം ആണ് നമ്മൾ പറയുന്ന ദേശീയത. അത് മനുഷ്യ വംശത്തിൻ്റെ സ്വത്വ ബോധത്തിലേക്ക് വരുമ്പോളാണ് സർവദേശീയതയെ കുറിച്ച് നമ്മൾ പറയുന്നത്. സാർവ്വദേശീയതയിലെ വിഭാഗീയതയാണ് ദേശീയത.. ഇന്ത്യൻ ദേശീയത വളർന്നു വരുന്നത് സ്വാതന്ത്ര സമര കാലഘട്ടത്തിലാണ്. . ദേശീയവാദം സങ്കുചിതമാവാതിരുന്നാൽ ജനാധിപത്യമായി എന്നാണ് നമ്മെ സമാധാനിപ്പിക്കുന്നത് . അതിനു വേണ്ടി ഹിറ്റ്ലറുടെ സങ്കുചിത ദേശീയ വാദത്തെ ഉദാഹരിക്കുവാനും നമുക്ക് അറിയാം.,. മനുഷ്യ വംശം ദേശീയത വാദത്തിലൂടെയും ദേശീയ ബോധതിലൂടെയും വിഭാഗീകരിക്കപ്പെടുന്നുണ്ട് എന്നത് ഒരു സാമൂഹ്യ സത്യമാണ. ജാതി വ്യവസ്ഥയിലെ കൂടുതൽ സങ്കുചിതമാവുന്നുണ്ട് .
ഇന്ത്യയിൽ ദേശീയ ബോധം തളിരിടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണ് .കൊളോണിയൽ ഭരണത്തോടുള്ള വിരോധത്തിൽ നിന്നും ആണ് ഇങ്ങനെ ഒരു ദേശീയ ബോധം വളർന്നു തുടങ്ങിയത്. അതുകൊണ്ടു ദേശീയ ബോധം കൂട്ടായ്മയുടെ ബോധമാണ്. കൂട്ടായ്മയിലെ ശക്തി തിരിച്ചറിയാൻ തുടങ്ങുന്ന അവസ്ഥയാണ് ഇത് . കൊളോണിയൽ വിരോധത്തിൻറെ മറവിൽ ദേശീയതയെ സംബന്ധിച്ച കോൺഗ്രസ് ലെ ആഭ്യന്തര പ്രശ്നങ്ങൾ തമസ്കരിക്ക പെട്ടിട്ടുണ്ട് . അത് സ്ത്രീകളുടെ വിഷയത്തിലായാലും ജാതി വ്യവസ്ഥയെ സംബന്ധിച്ചായാലും ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. പാർശ്വവൽക്കരണത്തെ കാണാതെയും പരിഗണിക്കാതെയും ദേശീയത അർത്ഥ പൂർണമാവില്ല തന്നെ. ബി ആർ അംബേദ്‌കർ ജ്യോതിബ ഫൂലെ കൂടാതെ പല മുസ്ലിം നേതാക്കളൂം ദേശീയതയിലെ ഈ വിഭാഗീയതയെ വിമർശിച്ചിരുന്നതായി കാണാം. ദേശീയത അന്ന് തന്നെ ഒരു ഹിന്ദു അജണ്ട ആയാണ് ഈ വിമർശകർ കണ്ടിരുന്നത്. ലാല ലജ് പത് റായി ബാല ഗംഗാധർ തിലക് ബിപിൻ ചന്ദ്രപാൽ തുടങ്ങിയവരുടെ നേതൃത്വത്തിന് ഹിന്ദു ദേശീയതയോട് വിധേയത്വം ഉണ്ടായിരുന്നു. ഗാന്ധിയുടെ വരവോടു കൂടി ഈ സമീപനത്തിൽ ചെറിയ മാറ്റം വന്നിരുന്നു എന്ന് കാണാം.
ഹിന്ദുയിസവും ഹിന്ദുത്വവും രണ്ടു രീതിയിൽ ആണ് സാമൂഹ്യ ശാസ്ത്രജ്ഞർ കാണുന്നത്. സ്വാമി വിവേകാനന്ദനെയും അരബിന്ദോ ഘോഷിനെയും ഹിന്ദുയിസത്തിൻ്റെ പ്രചാരകർ ആയാണ് സാധാരണയായി കാണുന്നത് എന്ന് നമുക്ക് കാണാൻ പറ്റും . പക്ഷെ വി.ഡി സവർക്കറേയും എം. എസ് ഗോൾവാക്കറെയും ഹിന്ദുത്വത്തിൻ്റെ (HINDUTVA) വാക്താക്കൾ ആയാണ് കരുതുന്നത്. ഹിന്ദു ദേശീയതയെ(hindu nationalism ) സംബന്ധിച്ച തൻറെ പുസ്തകം "ഹിന്ദുത്വ " 1924 ൽ ആണ് സവർക്കർ എഴുതുന്നത്. തുടർന്ന് 1925 ൽ ഹെഡ്ഗേവാറുടെ നേതൃത്വത്തിൽ ആർ.എസ.എസ. രൂപീകൃതമാ വുന്നു.
നമ്മുടെ ദേശം ഇന്ത്യ ആണെന്ന് പറയുമ്പോൾ നമ്മുടെ ദേശീയത എന്താണ് എന്നതിനെ കുറിച്ച് സംശയം ഉണ്ടാവേണ്ട കാര്യം ഇല്ല. പക്ഷെ അങ്ങിനെ ഒരു സംശയം ബോധപൂർവം കൊണ്ടുവരുന്നുണ്ട് എന്നതാണ് സമകാലീന ഇന്ത്യയുടെ പ്രശ്നം. ബഹുസ്വരം ഇന്ത്യയുടെ സവിശേഷതയാണ്. MULTIPLE ETHNICITY സജീവമായ സമൂഹം ആണ് നമ്മുടേത്. ഭാഷയുടെയും ദേശത്തിന്റെയും മതത്തിന്റെയും ജാതിയുടെയും വൈവിധ്യങ്ങളിൽ ജീവിക്കുമ്പോഴും നമ്മൾ ഉയർത്തിപിടിക്കുന്ന ഏകത്വം ആണ് ഇന്ത്യൻ ദേശീയതയുടെ സവിശേഷത. "യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി " എന്ന സന്ദേശം ജൻഹർലാൽ നെഹ്രുവിന്റേത് ആണ്.
പക്ഷെ ഈ നെഹ്രുവിന്റെ പിന്മുറക്കാർ എന്ന് പറയുന്നവർ ഇപ്പോൾ പറയുന്നത് ശ്രദ്ധിക്കുക:
ഇന്ത്യ ഹിന്ദുക്കളുടേതു ആണ് എന്ന് വരെ പറഞ്ഞു വെക്കാൻ ഇന്ത്യൻ നാഷണൽ കോണ്ടഗ്രസിസ്ന്റെ സമുന്നത നേതാവ് രാഹുൽ ഗാന്ധി ധൈര്യപ്പെടുന്നത് ആത്മനിഷ്ഠ മായ ആവേശത്തിന്റെ പുറത്താണ്. ഭൂരി പക്ഷ വിഭാഗത്തിന്റെ സാംസ്കാരിക പരിപ്രേക്ഷ്യമാണ് ദേശീയതയായി വായിക്കേണ്ടത് എന്ന സന്ദേശം അതിൽ ഉണ്ട് .
ഹിന്ദു എന്നത് ഒരു സംസ്കാരം ആണ് എന്ന് പറഞ്ഞു കൊണ്ടാണ് അതിനെ ന്യായീകരിക്കാൻ പുറപ്പെടുന്നത്. എല്ലാം മതവും സംസാരമാണ്. സംസ്കാരവു മാണ്. ശരിയായാലും തെറ്റായാലും അതിൽ ജീവിതമുണ്ട്. ജീവിത വ്യാഖ്യാന മുണ്ട്.. കാരണം മത ദർശനങ്ങൾ എന്നാണ് സാധാരണയായി പറയുന്നത്. ഹിന്ദുക്കൾ ആണ് ഇന്ത്യയുടെ സാംസ്കാരിക അധികാരികൾ എന്ന് പറയുന്നതിൽ വിഭാഗീയതയുണ്ട്.
ദർശനങ്ങൾ ജീവിതത്തിന്റെ വ്യാഖ്യാനങ്ങൾ ആണ്. മതത്തിൽ ജീവിതത്തിന്റെ വഴികൾ തുറന്നു കൊടുക്കുന്നുണ്ട്. അത് വിശ്വാസത്തിൽ പൊതിഞ്ഞ യുക്തിയാണ്. ഭക്തിവാദിക്കു ഭക്തിയാണ് യുക്തി. മതം വിശ്വാസമായാത്തതുകൊണ്ടു തന്നെ ആത്മനിഷ്ഠവുമാണ്. ഭാവാത്മകവുമാണ്. ശാസ്ത്ര സമവാഖ്യങ്ങളിൽ അതിനു കാര്യമില്ല. സ്വകാര്യതയാണ് അതിൻ്റെ ഭാവം.
ഈ സ്വകാര്യ ഭാവത്തെ രാഷ്ട്രീയ മൂലധനമായി ഉപയോഗിക്കുമ്പോഴാണ് വർഗ്‌ഗീയത ഉണ്ടാവുന്നത്. അതായതു മതം രാഷ്ട്രീയ മൂലധനമായി ഉപയോഗിക്കുമ്പോഴാണ് വർഗ്ഗീയത ജനിക്കുന്നത്. വിശ്വാസത്തിൻറെ സർഗ്ഗാത്മക വഴിയാണ് ഭക്തി. അതിനെ വസ്തു നിഷ്ഠമായ രാഷ്ട്രീയ ധർമ്മങ്ങളോട് ചേർത്തുവെക്കുന്നത് സത്യസന്ധമായ സാമൂഹ്യ ധർമ്മമല്ല .
പറഞ്ഞു വരുന്നത് ഇതാണ്. വിശ്വാസത്തിന്റെ സർഗ്ഗാത്മക വഴിയായി മതത്തിനു സമൂഹത്തിൽ നിലനിൽക്കാം . അത് സാമൂഹ്യ നിർവ്വഹണ സമ്പ്രദായമായ രാഷ്ട്രീയതിൽ കൈവെക്കേണ്ടതില്ല. കാരണം മതം ഒരു സാമൂഹ്യ ശാസ്ത്രമല്ല . വസ്തു നിഷ്ഠമായ സാമൂഹ്യ നിർവഹണത്തിന് (SOCIAL MANAGEMENT)മതം പര്യാപ്തവു മല്ല.
മത നിരപേക്ഷത : ഇത് ഒരു സാംസ്കാരിക നിലപാടാണ്.. മത സഹിഷ്ണുത അംഗീകരിക്കുന്ന സംസാരിക നിലപാടാണ് മത നിരപേക്ഷത. സഹനം സംസ്കാരമാണ്. പരസ്പരം സഹിക്കുന്നത് തന്നെയാണ് സഹിഷ്ണുത. ഒരുവർക്കു പ്രവാചകനാണ് അവസാന വാക്ക് . അതുകൊണ്ടു . അന്ത്യ പ്രവാചകനാണ്. അതൊരു സാമൂഹ്യ സത്യമാണ് എന്ന് ശഠിക്കരുത് .ഇവിടെ വിശ്വാസത്തിൽ അവസാനത്തെ സത്യത്തെ പരിമിതപ്പെടുത്തുന്നുണ്ട്. ഇവിടെ സത്യാന്വേഷണതിന്റെ യുക്തിക്കു നിലനിൽപ്പില്ല.
സാമൂഹ്യ വിശകലത്തിൻറെ ഉപാധി രാഷ്ട്രീയമാണ്. അത് വസ്തു നിഷ്ഠവുമാണ്.. ഒന്ന് മറ്റൊന്നിനെ നിരാകരിക്കാതെ നിലനിൽകുകയും ജീവിക്കുകയും ചെയ്‌യുന്നതാണ് നിരപേക്ഷത. അതുകൊണ്ടു ഒരാൾക്ക് ഞാൻ ഹിന്ദു വാണു എന്ന് പറയാം . ഇന്ത്യ ഹിന്ദുക്കളുടേത് ആണ് എന്ന് പറയാൻ പറ്റില്ല.. അത് മതപരമായ അഹന്തയാണ്..മതത്തിൽ അഹന്ത കുടിയിരിക്കുമ്പോൾ ആണ് മത മൗലീക വാദം പിറന്നു വീഴുന്നത്. അതായത് അഹന്ത എന്നത് താൻ കേന്ദ്രീകൃത മായ നിലപാടാണ്. കടിഞ്ഞാൺ ഇല്ലാത്ത ആത്മനിഷ്ഠതയാണ്. മനുഷ്യ ബന്ധങ്ങളിലെ ജനാധിപത്യത്തെ ഈ ആത്മനിഷ്ഠ നിലപാട് നിരാകരിക്കുന്നുണ്ടണ്ട്.
വിശ്വാസിയെയും അവിശ്വാസിയെയും വിരുദ്ധ ചേരികളിൽ നിർത്തുന്നത് വർഗ്ഗ നിലപാടല്ല . അങ്ങിനെ വരുമ്പോൾ മതേതരത്വം പൊതു ബോധത്തെ ശക്തി പ്പെടുത്തുന്നുണ്ട്. വർഗ്ഗ സ്വത്വത്തെ തിരിച്ചറിയാനും സഹായിക്കുന്നുണ്ട് .രാഷ്ട്രീയ ബോധത്തിന്റെ ദിശ നിശ്ചയിക്കുന്നുമുണ്ട് . രാഷ്ട്രീയ പ്രവർത്തനം (politics ), രാഷ്ട്രീയ ചിന്ത (political thought ) രാഷ്ട്രീയ മീമാംസ (political science ) എന്നിവയുടെ സാമൂഹ്യ നിലയിൽ മതനിരപേക്ഷത വളരെ പ്രധാനപ്പെട്ടതാണ്.
ദേശീയത-- -സാർവ്വ ദേശീയത : ഒരു ദേശത്തിനു (nationhood )കല്പിച്ചിട്ടുള്ള ക്ലാസിക്കൽ ചേരുവകൾ ഇന്ത്യയിൽ കാണാൻ പറ്റില്ല. അതുകൊണ്ടു ഇന്ത്യ എന്നത് ദേശത്തിന്റെ വാർപ് മാതൃക(stereotype ) അല്ല എന്ന് പറയാറുണ്ട്. മനുഷ്യൻ എന്നത് ഒരു സാർവ്വ ദേശീയ സത്യമാണ്.(universal truth) സാർവദേശീയ സ്വാതന്ത്രം ആണ് അവനു അവകാശപ്പെട്ടിട്ടുളളത്.. അവൻ ഒരു ഭൂമിയുടെയും ഏകാധികാരിയല്ല.(sole proprietor ). അതുകൊണ്ടു തന്നെ ദേശീയത എന്നത് തത്വത്തിൽ സങ്കുചിതമാണ് എന്ന് പറയാം.. ലോക രാഷ്ട്രങ്ങളുടെ നയതന്ത്ര നിലനില്പിൽ ദേശീയതക്ക് പ്രാധാന്യമുണ്ട് . അധികാര രാഷ്ട്രീയത്തിന്റെ അനിവാര്യമായ ചേരുവയാണ് ദേശീയത. കാരണം ദേശീയത എന്നത് അധികാതിന്റെ അവകാശവാദമാണ്. മനുഷ്യൻ എന്നത് മുഖ്യമായും ഒരു രാഷ്ട്രീയ ജന്തുവാണ് (man is essentially a political animal) എന്നുള്ളത് അരിസ്റ്റോട്ടലിന്റെ നിരീക്ഷണമാണ്. ഇങ്ങനെയുള്ള രഷ്ട്രീയ ജന്തുവിനെ വിഭാഗീകരിക്കുന്നതു ആണ് ദേശീയത. .
ദേശീയതയുടെ ഇന്ത്യൻ സാഹചര്യം : സാംസ്കാരിക വൈവിധ്യത്തിന്റെ സമഗ്രതയാണ് ഇന്ത്യൻ ദേശീയതയുടെ പ്രത്യേകത. അതിനു മഹത്തായ ചരിത്ര മുണ്ടു . ഈ വൈവിധ്യത്തിലെ ഏകത്വം ആണ് നമ്മുടെ ശക്തി. അതൊരു രാഷ്ട്രീയ ശക്തിയാണ്. ഒരു ജനതയുടെ രാഷ്ട്രീയ ഇച്ഛാ ശക്തിയാണ് അത്. പക്ഷെ ഈ രാഷ്ട്രീയ ഇച്ഛാ ശക്തിക്ക് മേൽ മതം രഷ്ട്രീയ മൂലധനമായി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. മതം രാഷ്ട്രീയ മൂലധനമായി പ്രവർത്തിക്കുന്ന ഏതൊരു അവസ്ഥയും വർഗ്ഗീയതയാണ്.. ഇന്ത്യൻ ദേശീയതക്ക് വർഗ്ഗീയതയുടെ നിറം നൽകുന്ന കാഴ്ച കാണാതിരുന്നു കൂടാ. വിശ്വാസത്തിന്റെ വികാരത്തിന് തീകൊളുത്തുന്ന നിലപാടാണ് വർഗ്ഗീയത. സാമൂഹ്യ ബോധത്തിന്റെ വെളിച്ചത്തിൽ ആണ് രാഷ്ട്രീയം വളരേണ്ടത്. വിശ്വാസത്തിന്റെ വികാരത്തിൽ അല്ല.
വിശ്വാസത്തിന്റെ വികാരത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കണം എന്ന് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ പോലും നിലപാട് എടുക്കുമ്പോൾ ഇന്ത്യൻ ദേശീയത എത്തി നിൽക്കുന്ന പ്രതി സന്ധിയെയാണ് വെളിപ്പെടുത്തുന്നത്.. സ്വന്തം രാജ്യത്തിൻറെ സ്വത്വ ഘടന ഉത്തര വാദപ്പെട്ട രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങൾ അറിയാതെ പോവുന്നുണ്ടെങ്കിൽ അതൊരു മഹാ ദുരന്തമാണ്.
തത്വത്തിൽ പറഞ്ഞാൽ എല്ലാ വിശ്വാസവും(ദൈവ വിശ്വാസവും ) അന്ധവിശ്വാസം തന്നെയാണ്.. അങ്ങിനെയല്ല എന്ന് പറയുന്നത് സാമൂഹ്യ ജീവിതത്തിലെ ഒരു നയതന്ത്ര സമീപനം മാത്രമാണ്. നയതന്ത്രം എന്നത് പ്രായോഗീകമായി മുന്നോട്ടു വെക്കുന്ന നിലപാടാണ്. അത് കാലത്തിന്റെയും സമയത്തിന്റെയും അനിവാര്യതയുമാണ്. സാമൂഹ്യമായ നിലനിൽപ്പിന്റെ ഒത്തു തീർപ്പാണ് .
ആർജ്ജിത ശീലങ്ങൾ ആണ് വിശ്വാസം ആയി വളരുന്നത്. ശീലങ്ങൾ വികാരങ്ങളിലൂടെ നിലനിൽക്കുന്ന മനോഭാവമാണ്. വീട്ടിൽ നിന്നും ചുറ്റുപാടിൽ നിന്നും ബന്ധങ്ങളിൽ നിന്നും ആർജ്ജിക്കുന്ന ശീലങ്ങൾ.(acquired habits) .
വിശ്വാസത്തിലൂടെ നിലനിൽക്കുന്ന സാമൂഹ്യ സത്യമാണ് മതം. അതിനു അധികാരികൾ ഉണ്ട് . അധികാര ശ്രേണിയും ഉണ്ട്. അതുകൊണ്ടു തന്നെ അവിടെ അവകാശ തർക്കങ്ങളൂം ഉണ്ട്. സ്ഥാപനവൽക്കരിക്കപ്പെട്ട മതം വിശ്വാസത്തിന്റെ വില്പനക്കാരാണ്. സംമ്യക്കായ ആത്മീയത അവിടെ നിലനിൽക്കില്ല. ഈ സത്യങ്ങൾ തന്നെയാണ് മത നിരപേക്ഷതക്കുള്ള വെല്ലുവിളിയും. മതങ്ങളെ അതിൻ്റെ ആത്മീയാന്വേഷണത്തിനു സ്വതന്ത്രമാക്കാതെ മത നിരപേക്ഷത നിലനിൽക്കില്ല. തന്നെ.
ചിന്ത ഭീരുത്വം : ചിന്തകൾ അർത്ഥ പൂർണ്ണമാവാൻ അനുവദിക്കാതെ അസ്ഥാനത്തു പൂർണ വിരാമം ഇട്ടു കൊണ്ടാണ് വിശ്വാസം അതിൻ്റെ ഇടം ഉറപ്പിക്കുന്നത്. . ഈ മനോഭാവം ഒരു നിലപാടാണ്.
മതത്തിലായാലും രാഷ്ട്രീയത്തിലായാലും മൂല്യങ്ങളെ വീണ്ടെടുക്കുക എന്നതാണ് പ്രധാനം. കാരണം മൂല്യങ്ങളെ തച്ചുടച്ചു കൊണ്ടാണ് മതങ്ങൾ ഭീകര വാദത്തിലേക്കും പോവുന്നത്. ആത്മീയത അന്യം വന്ന മതവാദമാണ് അക്രമത്തിലേക്ക് തിരിയുന്നത്. ബാബരി മസ്ജിദ് തച്ചുടച്ചത് അങ്ങിനെയാണ്. ദേശ ഭക്തിയും ദേശീയതയും രണ്ടും രണ്ടാണ്. മാതൃ രാജ്യത്തെ സ്നേഹിക്കുന്ന മനോഭാവമാണ് ദേശ ഭക്തി. സ്വന്തം രാജ്യത്തിൻറെ സ്വത്വം ഉൾക്കൊള്ളുന്ന ബോധമാണ് ദേശീയത.
നിരപേക്ഷത : നിരാകരിക്കുന്നതല്ല നിരപേക്ഷത. കൂട്ടായ്മയെ വളർത്തുകയും സംരക്ഷിച്ചു നിർത്തുകയും ചെയ്യുന്ന സംഘബോധമാണ് അതിൻ്റെ ഭൂമിക. അവകാശബോധത്തെ അറിയുകയും അറിയിക്കുകയും ചെയ്യുന്ന വഴിയാണ് മത നിരപേക്ഷത. അവകാശബോധത്തിലെ വിഭാഗീയത മത നിരപേക്ഷത അംഗീകരിക്കുന്നില്ല
കേന്ദ്രീകൃത അധികാരത്തിന്റെ അക്രമോല്സുകതയാണ് ഫാസിസം .അവിടെ നമ്മൾ ആദ്യം ഓർക്കുന്നത് ഹിറ്റ്ലറെയും മുസോളിനിയെയും ആണ്, ഇവിടെ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയും സാർ സി.പിയുടെ പോലീസ് നരനായാട്ടും നമ്മൾ ഓർക്കാറുണ്ട്.
വംശീയതയും വർഗീയതയും ചേർന്ന ഫാസിസം കൂടുതൽ മാരകമായിരിക്കും.അതിന്റെ പ്രത്യയശാസ്ത്ര ഭൂമിക ഇവിടെ ഇന്ത്യയിൽ പാകപ്പെട്ടുകൊണ്ടിരിക്കുന്നു. ഗോൾവാക്കറുടെയും സവ.ർക്കറുടെയും പിന്മുറക്കാർ അധികാരത്തിൽ തുടരുന്നു. ഇന്ത്യൻ ദേശീയ ബോധം വിഭാഗീകരിക്കപ്പെട്ടിരിക്കുന്നു. ഹിന്ദു ദേശീയത(hindu nationalism) ഉയർത്തിപ്പിടിക്കുന്ന വർഗീയ ഫാസിസം വാതിൽ പടിക്കൽ എത്തി നിൽക്കുന്നു.
ഫാസിസം ഒരു മതത്തിന്റെയും സംരക്ഷകരോ വാക്താക്കളോ ആയിരുന്നില്ല എന്ന് ചരിത്രം നോക്കി നമുക്ക് പറയാൻ പറ്റും . ഹിറ്റലറെയും മുസോളിനിയെയും നോക്കി നമുക്ക് ഇത് പറയാൻ പറ്റും . ഫാസിസം അരാജകത്വത്തിന്റെ ദാർശനിക സുഖമാണ് . മതം ഫാസിസം അല്ല . ഫാസിസം മതത്തെ മറയാക്കുകയാണ് ചെയ്യുന്നത്. ഹൈന്ദവ ദർശനവും ആർ. എസ്. എസ്സും തമ്മിൽ ഒരു സംസ്കരിക സന്ധിയുമില്ല. ഭൂരിപക്ഷ സമുദായത്തെ രാഷ്ട്രീയ വൽക്കരിച്ചു അധികാരത്തിന്റെ അഹന്തയിൽ അഭിരമിക്കാനുള്ള നിക്ഷിപ്ത താത്‌പര്യത്തെ മതത്തിന്റെ മേലങ്കിയിട്ടു മറച്ചു പിടിക്കുന്നു എന്നതാണ് സമകാലീന ഇന്ത്യൻ യാഥാർഥ്യം.
രാഷ്ട്രീയ പോരാട്ടം എന്നത് ശ്രമകരമായ ദൗത്യമാണ് . ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും വഴികളിലാണ് അത് എന്നും മുന്നേറിയിട്ടുള്ളത്. രാഷ്ട്രീയത്തിന് കുറുക്കു വഴികൾ ഇല്ല. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും സങ്കുചിത വികാരങ്ങളിൽ ജനങ്ങളെ ബന്ദികളാക്കികൊണ്ടാണ് ഫാസിസം അതിൻ്റെ ലക്‌ഷ്യം കൈവരിക്കുന്നത്. യുക്തിഭദ്രമായ രാഷ്ട്രീയത്തിന് ഫാഷിസത്തിൻ്റെ വൈകാരിക അജണ്ടയെ എങ്ങിനെ പ്രതിരോധിക്കാൻ കഴിയും എന്നതാണ് മുഖ്യമായ ചോദ്യം. യോഗി ആദിത്യനാഥ് യു..പിയിൽ വീണ്ടും ജയിച്ചു വരുമ്പോഴെങ്കിലും നമ്മൾ ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കണം .ഫാസിസം എന്നും ജനങ്ങളെ കബളിപ്പിച്ചിട്ടേയുള്ളൂ .അധികാരത്തിന്റെ അഹന്തയാണ് അവരുടെ അഭിനിവേശം. അരാജകത്വത്തിന്റെ ഒരു വഴിയും അവർക്കു നിഷിദ്ധമല്ല . ഇതൊരു ഇന്ത്യൻ ദുരവസ്ഥയാണ്. രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടു മാത്രം പരിഹരിക്കാൻ പറ്റുന്ന ദുരവസ്ഥ. കാരണം പോരാട്ടത്തിന്റെ മഹാ ദൗത്യങ്ങൾ ഒക്കെ ചരിത്രം കണ്ടിട്ടുളളത് ഇങ്ങനെയൊരു രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടാണ് .
ഇന്ത്യൻ ദേശീയതയെ കുറിച്ച് പഠിക്കുമ്പോൾ മതവും മത നിരപേക്ഷതയും മാറ്റി നിർത്തി സമീപിക്കാനാവില്ല. അതുകൊണ്ടു തന്നെ മതവും മത നിരപേക്ഷതയും പറയുമ്പോൾ ദേശീയതയും ചർച്ച ചെയ്യപ്പെടുക സ്വാഭാവികമാണ്. കാരണം വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ പാരസ്പര്യം വളരെ പ്രകടമാണ് പ്രധാനവുമാണ്.