ആനപ്പിണ്ടം
**************
ആർത്തവത്തിൽ നിന്നും
ആനപ്പിണ്ട ത്തിലേക്ക് .
നമ്മൾ
കടന്നു പോവുമ്പോൾ
ചാനൽ ചർച്ചയുടെ
അകമ്പടി യുമായി
വിശ്വാസ രാഷ്ട്രീയം
കൊടിപിടിക്കുന്നു.
നിരീച്ചകന്മാർ
നിശ്വാസ രാഷ്ട്രീയത്തിൽ
അഭയം തേടുന്നു ..
സാമിരാഷ്ട്രീയക്കാർ
സമരം ചെയ്യുന്നു...
കാക്കിട്രൗസറിൽ
കലാപം
വിരണ്ടോടുന്നു.
കുലീനമാം കാപട്യം
ആനജപം നടത്തുന്നു.
കഥയറിയാതെ
ഉത്സവം
ഉറക്കം തൂങ്ങുന്നു.
******
ഒ .വി. ശ്രീനിവാസൻ.
