വെജിറ്റേറിയൻ പൊളിറ്റിക്സ്
****************************
"വിവരമുള്ളവൻ "
വിവരക്കേട് പറഞ്ഞാൽ
അവിടെ
വർഗ്ഗ സമരമുണ്ടാവും..
ഒരു വെജിറ്റേറിയൻ
നോൺ വെജിറ്റേറിയൻ
വർഗ്ഗ വൈരുദ്ധ്യം ..
രാഷ്ട്രീയം
രുചിഭേദമാവുമ്പോൾ
മുദ്രാ വാക്യം
വെറും പാചകമാവും .
വിപ്ലവം
അടുക്കളകാര്യവും