madhyama muthalalitham. politics

               മാധ്യമ മുതലാളിത്തം - രാഷ്ട്രീയവും   ബിസിനസ്സും 

               *******************************************************

വാർത്താ  വിപണത്തിലെ  ബിസിനസ് വഴിയാണ്  ഒന്നാമതായി  കാണാൻ കഴിയുക.. അതിൽ കോർപ്പറേറ്റ്  മാധ്യമങ്ങൾ  ഭീമന്മാരായി  വാഴുന്നത്  കാണാം. കുത്തക  മുതാളിത്തത്തിന്റെ  ബഹുമുഖ സ്വഭാവങ്ങൾ നമുക്ക് ഇവിടെ കാണാം. മാധ്യമ വ്യവസായത്തിൽ  ബിസിനസ്സും രാഷ്ട്രീയവും  വേർപ്പെടുത്തി കാണുക വിഷമകരമാണ് . കാരണം ബിസിനസിനെ രാഷ്ട്രീയവും  രാഷ്ട്രീയത്തെ ബിസിനസ്സും ചേർത്ത് പിടിച്ചുകൊണ്ടാണ് മാധ്യമ വ്യവസായം മുന്നോട്ടു പോവുന്നത്.  കേരളത്തിലെ മാധ്യമത്തിൽ  രാഷ്ട്രീയ ജിഹ്വകൾക്കു വലിയ സ്വാധീനം ഒന്നും ഇല്ല. കാരണം ദേശാഭിമാനി ഒഴിച്ച്  ബാക്കി  ജിഹ്വകൾക്കു  പരിമിതമായ   സർകുലേഷൻ  മാത്രമേ ഉള്ളൂ.

അതുകൊണ്ട്  മാധ്യമങ്ങളുടെ  വർഗ്ഗ സ്വഭാവത്തെ  കണ്ടുകൊണ്ടു വേണം  രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ.  അത് കോർപ്പറേറ്റ് മാധ്യമങ്ങളോട് മാത്രമായുള്ള  എതിർപ്പല്ല . ഇടതു പക്ഷ ജിഹ്വ ഒഴിച്ചുള്ള സർവ്വമാന  മാധ്യമങ്ങളും  വർഗ്ഗ പരമായി ശത്രു പക്ഷത്താണ്. ബിസിനസ് നിലപാടിന്റെ ഏറ്റക്കുറച്ചിലുകൾ  ഈ പ്രത്യയശാസ്ത്ര സത്യത്തെ  മായ്ച്ചു കളയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി(എൽ.ഡി.എഫ് )  ഭരിക്കുന്ന  കേരളത്തിൽ  ഇത് വളരെ രൂക്ഷമാണ്   എന്ന്  കാണാം.  അതുകൊണ്ടു കോർപ്പറേറ്റ് മാധ്യമങ്ങളോടുള്ള  എതിർപ്പ്  മറ്റു  വലതു മാധ്യമങ്ങൾക്കുള്ള  സംരക്ഷണ കവചമാവാതെ  നോക്കുന്നതാണ്  ശരിയായ രാഷ്ട്രീയ  നിലപാട്.. കോർപ്പറേറ്റ്  ഭീഷണി   ചെറുതും വലുതുമായ  ദേശീയ - പ്രദേശീക മാധ്യമ  വ്യവസായികളിൽ  കമ്മ്യൂണിസ്റ്റ്  വിരോധം  ഒട്ടും  കുറക്കുന്നില്ല. എന്നതാണ് ചരിത്രവും  വർത്തമാനവും .. .


അങ്ങ്  ബംഗാളിലും ഇവിടെ കേരളത്തിലും  കമ്മ്യൂണിറ്റുകാരെ ഉന്മൂലനം ചെയ്യാൻ  യത്നിക്കുന്നതു  കോർപ്പറേറ്റ് മാധ്യമങ്ങൾ അല്ല എന്ന് കാണാം.കേരളത്തിലെ ചെറുതും വലുതുമായ  ഒട്ടു മിക്ക   മാധ്യമങ്ങളും  കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ ദൗത്യത്തിലാണ് എന്ന് കാണാം.  സ്വാകാര്യ  മൂലധനം അത് ചെറുതായാലും വലുതായാലും  കമ്മ്യൂണിസ്റ്റ്  വിരോധത്തിലാണ് വളരുന്നത്. അതുകൊണ്ടു ഇത്തരം മൂലധന ശക്തികൾ  എന്തെങ്കിലും ഔദാര്യം  കമ്മ്യൂണിസ്റ്റ്  കാരോട്  കാണിക്കും എന്ന് പ്രതീക്ഷിക്കുന്നത്   രാഷ്ട്രീയ ബുദ്ധിയാവില്ല.  വാർത്താ  മാധ്യമങ്ങളിൽ മാത്രമല്ല  വിനോദ  മാധ്യമങ്ങൾ എന്ന് പേരിട്ടു പ്രവർത്തിക്കുന്ന  മാധ്യമങ്ങളിലും  ഈ ഇടതു വിരുദ്ധത നിറഞ്ഞു നിൽക്കുന്നത് കാണാം. വിനോദത്തിൻ്റെ   മറവിൽ രാഷ്ട്രീയം വിൽക്കുന്ന ഏർപ്പാട് പുതിയതൊന്നും  അല്ല  എന്നും നമ്മൾ അറിയണം.  

ജ്ഞാനിയായ  .ഇഎംഎസ്  വിക്കാനാണെന്നു പറയുന്ന വിമർശന ബുദ്ധിയാണ് മാധ്യമങ്ങൾക്കു ഉള്ളത് . അങ്ങിനെ  പറഞ്ഞു വസ്തുതയല്ലോ പറഞ്ഞത്  എന്ന്  ഒച്ച വെക്കുന്ന മൂല്യബോധം.  അതുകൊണ്ട്      മനുഷ്യനിൽ നിന്നും അകന്നു പോവുന്ന  അരാജകഭാവമാണ്  നമ്മൾ ഇവരിൽ കാണുന്നത്. ഇത്  വർഗ്ഗ പരമായ   സാംസ്കാരിക നിലയാണ് .  ഈ സാംസ്കാരിക നിലയിൽ നിന്ന് കൊണ്ടാണ്   "മാതൃഭൂമി  യഥാർത്ഥ പത്രത്തിന്റെ ശക്തി "    എന്ന്   കൈരളിയിൽ  പരസ്യം ചെയ്തുന്നത് .   ഇടതു പക്ഷക്കാരെന്റെ ബോധത്തെ   കൺഫ്യൂഷനിൽ  ആക്കുന്ന   ഈ   പരസ്യ തന്ത്രം  കാണാതെ പോവുന്നത്  രാഷ്ട്രീയ വിവരക്കേട് ആണ്...   ഇത്  ബിസിനസ്സിന്റെ  ഒരു  മാർക്കറ്റിങ്  സൈക്കോളജി  ആണ്. .  പറഞ്ഞവനെ  കൊണ്ടു  തിരിച്ചു പറയിപ്പിക്കുന്ന  ടാക്റ്റിക്സ്‌ .   പരസ്യം കൊടുക്കുന്നതിനും  വാങ്ങിക്കുന്നതിനും  വ്യക്തമായ  മാനങ്ങളും മാനദണ്ഡങ്ങളും  ഉണ്ടാവണം. അതിൻ്റെ   ആത്യന്തീക  ഫലത്തെ  കുറിച്ച് ബോധ്യംവണം.  പരസ്യത്തിന്റെ  സാമ്പത്തീക  നേട്ടങ്ങളിൽ  രാഷ്ട്രീയ നഷ്ടമുണ്ടാവുന്നതു   അറിയാതെ പോവുന്നത്   സംഘടനപരമായ  ദൗർബല്യം ആണ്.. 

ഉൽപ്പന്നങ്ങളുടെയും  സേവനങ്ങളുടെയും  വിൽപ്പനയിൽ  നിന്നും വ്യത്യസ്തമായി  മാധ്യമ മുതലാളിത്തം  ആശയങ്ങളുടെ വിൽപ്പനയാണ് മുന്നോട്ടു വെക്കുന്നത്.. ഇന്ത്യൻ സാഹചര്യത്തിൽ ഈ ആശയം  വലതുപക്ഷ ആശയം  തന്നെയാണ്.  അതുകൊണ്ടാണ്  ഇന്ത്യയിൽ എവിടെയും പ്രത്യേകിച്ചു  ബംഗാളിലും  കേരളത്തിലും  മാധ്യമങ്ങൾ  രാഷ്ട്രീയമായി വെല്ലുവിളികൾ ആവുന്നത്.

"വിവരങ്ങൾ "  നൽകി വിവരക്കേട് ഉണ്ടാക്കുന്ന  ദൗത്യം മാധ്യമങ്ങൾക്കു മാത്രം അറിയുന്നതാണ്. അത് ഗീബൽസ് തുടങ്ങി വെച്ചതാണ് എന്ന് നമ്മൾ  വെറുതെ നുണ പറയുന്നുണ്ട്. . ഏറ്റ  കുറച്ചിലോടെ  അത് എന്നും ഉണ്ടായിരുന്നു. അപചയപ്പെട്ട സമൂഹം എന്നും നുണയുടെ ഗുണഭോക്തക്കൾ ആയിരുന്നു. അത് സമൂഹത്തിന്റെ  ആരോഗ്യ പ്രതിസന്ധിയാണ്. വർഗ്ഗീയതയും   വംശീയതയും ഇങ്ങനെ ഒരു ആരോഗ്യ പ്രതിസന്ധിയാണ് . 


മാധ്യമ സ്വാതന്ത്രം  എന്നത് അവരുടെ വർഗ്ഗപരമായ ദൗത്യം നിറവേറ്റാനുള്ള  സ്വാതന്ത്രം  കൂടിയാണ് എന്ന്  തിരിച്ചറിഞ്ഞു വേണം  കമ്മ്യൂണിസ്റ്റുകാർ  നിലപാട് പ്രഖ്യാപിക്കാൻ. അതായത്  മാധ്യമ സ്വാതന്ത്രം എന്നത്  വിമർശനങ്ങൾ ഇല്ലാതെയോ   ഏറ്റുമുട്ടലുകൾ ഇല്ലാതെയോ  ഉള്ള  സുഖവാസ സൗകര്യമല്ല .. അതായത് ക്ലാസ് struggle  ൽ   അഥവാ  വർഗ്ഗ സംഘട്ടനത്തിൽ  മാധ്യമങ്ങൾ  എന്നും ഒരു കക്ഷിയാണ്.

അതുകൊണ്ട്   മാധ്യമ ഭീകരർ  മാത്രമല്ല രാഷ്ട്രീയ വെല്ലുവിളിയുയർത്തുന്നത്.  ചെറുമാധ്യമങ്ങളുടെ  സംഘടിത അക്രമം ഒരു സ്ഥിരം പരിപാടിയാണ്  ഇവിടെ കേരളത്തിലും   അങ്ങ് ബംഗാളിലും  ത്രിപുരയിലും ഒക്കെ.    സ്വകാര്യ മാധ്യമ മുതലാളിത്തം  അത് ചെറുതായാലും വലുതായാലും  മൗലികമായി  കമ്മ്യൂണിസ്റ്റ് വിരോധം  കൊണ്ട് വളരുന്നവരാണ്.   സ്വകാര്യ മൂലധന ശക്തികളോടുള്ള  സാമാന്യ നീതിബോധം  വെച്ച് നിലപാട് എടുക്കുമ്പോൾ  അതിൽ കോർപ്പറേറ്റ് /കുത്തക മൂലധന  ശക്തികളോടുള്ള   എതിർപ്പ് എടുത്തുപറയുന്നതാണ്  പുരോഗമന സമീപനം. മാധ്യമ മൂലധനത്തെ  വേറിട്ട് കാണുന്നതാണ് ശരിയായ  രാഷ്ട്രീയം..   മാർക്സിസ്റ്റ് വിരുദ്ധ  പ്രചാരണത്തിൽ  വലത്  മാധ്യമങ്ങൾ സംഘടിതരായാണ്  പ്രചാരണ ദൗത്യം  ഏറ്റെടുക്കുന്നത്.

Previous
Next Post »