കേരളം മലയാളികളുടെ മാതൃഭൂമി
**************************************
ഇ .എം.എസിന്റെ ഈ പുസ്തകവും ടൈറ്റിലും ഇന്ന് ഏറെ പ്രസക്തമാണ്.. വർഗ്ഗ നിലപാടിൽ നിന്നുകൊണ്ട് തന്നെ മലയാളിയുടെ സ്വത്വത്തെ വിശകലനം ചെയ്യുന്ന ആദ്യത്തെയും അവസാനത്തെയും പുസ്തകമാണ് ഇത്. "മലയാളിയുടെ മാതൃഭൂമി " എന്നാണ് ഇ .എം.എസ് പ്രയോഗിച്ചത്. എത്ര കരുതലോടെയാണ് വാക്കുകളുടെ പ്രയോഗം എന്ന് ശ്രദ്ധിക്കുക. എന്റെ മാതൃഭൂമി എന്നല്ല എഴുതുന്നത്. വർഗ്ഗ സ്വത്വത്തെ ;മലയാളിയിലേക്കു ചേർത്ത് വായിക്കാനുള്ള രാഷ്ട്രീയ ബോധം അത് മറ്റൊരിടത്തു കാണാൻ പറ്റാത്ത മനീക്ഷയാണ്.
മലയാളി എന്ന സ്വത്വ ബോധം നമുക്ക് ഇന്ന് നഷ്ട്ടപ്പെട്ടിരിക്കുന്നു.. ഭാഷാടിസ്ഥാനത്തിലുള്ള സ്വത്വ ബോധം രാഷ്ട്രീയ ഭേദം കൊണ്ട് വിഭജിക്ക പ്പെട്ട സാമൂഹ്യ സാഹചര്യത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. കേരളം തകർന്നു കാണാൻ ആഗ്രഹിക്കുന്ന മലയാളികളുടെ പ്രതിപക്ഷം ഇങ്ങനെ ഒരു വിഭജനത്തിന്റെ രാഷ്ട്രീയ സുഖം അനുഭവിക്കുന്നവരാണ്. ഭരണ പക്ഷമായാലും പ്രതിപക്ഷമായാലും അത് മലയാളിയുടെ താണ് . "കേരളം" ആകെ മലയാളികളുടെ മാതൃഭൂമി അല്ലാതായിരിക്കുന്നു എന്ന് അർത്ഥം . മാതൃഭൂമിയെ തകർക്കാൻ ആർക്കും ആവില്ലല്ലോ.
രാഷ്ട്രീയ ഭേദം കൊണ്ട് മാതൃഭൂമിയെ തള്ളിപ്പറയുന്ന അവസ്ഥ ദയനീയമാണ് . ഭാഷ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട സംസ്ഥാനങ്ങൾക്കു ഭാഷാ ടിസ്ഥാത്തിലുള്ള സ്വത്വബോധം ഉണ്ട്.. പക്ഷെ രാഷ്ട്രീയ ഭേദത്തിന്റെ പേരിൽ സ്വന്തം സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നവരായി ഇവിടുത്തെ പ്രതിപക്ഷം മാറിപ്പോയീ എന്ന് പറയാതെ വയ്യ.
ഫെഡറലിസം ഭരണഘടാ പരമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. അത് കേന്ദ്ര-സംസ്ഥാങ്ങൾ തമ്മിലുള്ള പാരസ്പര്യത്തിന്റെ ആശയമാണ്. ഒന്ന് മറ്റൊന്നിനെ നിരാകരിച്ചു കൊണ്ട് ഫെഡറലിസം നിലനിൽക്കില്ല. അത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ജന്മി കുടിയാൻ ബന്ധമല്ല. സുപ്പീരിയർ- സബോർഡിനേറ്റ് ബന്ധവുമല്ല . സമഗ്ര വികസനത്തിനായുള്ള സാമാന്യമായ ഒത്തു ചേരലിനു ഭരണഘടനാ സാംഗത്യം നല്‌കുന്ന ഒരു ഭരണ നിർവഹണ തത്വമാണ് ഫെഡറലിസം. ഈ തത്വം ലോകത്തു എവിടെയും ഉണ്ട്.. യൂറോപ്യൻ യൂണിയൻ പോലും ഈ തത്വത്തെ ചേർത്ത് പിടിച്ചാണ് വളർച്ചയ്ക്കുള്ള അടിത്തറ ഒരുക്കുന്നത്.
മലയാളിത്വം എന്നത് ഒരു സംസ്കാരമാണ് . ഏതൊരു ഭാഷയും അങ്ങിനെത്തന്നെയാണ്.. ഭാഷയിൽ സംസ്കാരവും സംസ്കാരത്തിൽ ഭാഷയും ഉണ്ട്.. "മലയാളി " തമിഴൻ എന്നൊക്കെ പറയുമ്പോൾ ഒരു തിരിച്ചറിവിൻ്റെ സംസ്കാരമുണ്ട്. അതൊരു സ്വതമാവുന്നതു (Iidentity ) അങ്ങിനെയാണ് . രാഷ്ട്രീയ ഭേദമന്യേ മനുഷ്യനെ ഒന്നായിക്കാണുന്ന ഒരു കാഴ്ചപ്പാടാണിത്.. ഇത് ഇവിടെ കണ്ടെത്തിയത് ശ്രീനാരായണഗുരുവാണ് . അവിടെ ഉയർത്തിപ്പിടിക്കുന്ന മനുഷ്യാവകാശങ്ങൾ ആണ് പ്രധാനം. സാമൂഹ്യ പരിഷ്കർത്താവായ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്ന നാരായണ ഗുരുവിൽ നിന്നും കൂടുതൽ ശാസ്ത്രീയ ബോധത്തിലേക്ക് പോയി എന്നതാണ് ഇ .എം എസ്സിന്റെ പ്രത്യേകത. .ഈ ശാസ്ത്രീയത മാർക്സിസം ആണ്. കാലം സ്വയം കഴുകി വൃത്തിയാക്കുന്നതാണ് സംസ്കാരം. ആചാരണങ്ങളുടെ വിലങ്ങിട്ട സംസ്കാരം എന്നും ഒരു വെല്ലുവിളിയായിരുന്നു.. വിശ്വാസത്തിന്റെ വ്യാകരണമായി ആചാരണങ്ങൾ വാഴ്ത്തപ്പെട്ടു.. ആത്മനിഷ്ഠമായ അഭിനിവേശത്തിൻ്റെ വൈകാരീക ഭൂമികയാണ് വിശ്വാസം.. അത് സർഗ്ഗാത്മക ബുദ്ധിയുടെ (AG GARDNER ) സവിശേഷാ ധികാരമാണ്.. അത് ശാസ്ത്രീയമായ സാമൂഹ്യ ബോധത്തിന് വെല്ലുവിളിയാവരുത്. അങ്ങിനെ വെല്ലുവിളിയായപ്പോൾ ജനകീയ പ്രതിരോധങ്ങൾ ഉണ്ടായതാണ് ചരിത്രം.. വിശ്വാസത്തിന്റെ പേരിൽ അന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നും നിലനിൽക്കുന്നുമുണ്ട്. ദൈവത്തിനു ജാതി ഇല്ല. പിന്നെ എങ്ങിനെയാണ് ജനങ്ങൾക്കു ജാതി ഉണ്ടാവുക.. ദൈവത്തിനും വിശ്വസിക്കും ഇടയിൽ മധ്യവർത്തികൾ ഉണ്ടാക്കിയതാണ് ആചാരങ്ങൾ. മധ്യവർത്തികൾ കൊടുക്കുന്ന ചീട്ട് എടുത്തു ദൈവത്തെ കാണാൻ ക്യു നിൽക്കുന്ന അവസ്ഥ ആത്മീയ വിരുദ്ധമാണ്. .
വിശ്വാസം എന്നത് സർഗ്ഗാത്മക ബുദ്ധിയുടെ സവിശേധികാരമാണ്. നമ്മൾ
നൽകുന്ന റെസിപ്പി (പാചകക്കൂട്ട് ) അനുസരിച്ചു അത് പ്രവർത്തിച്ചു കൊണ്ടിരിക്കും.. അത് മുൻവിധിയുടെ അവകാശവാദമാണ്. ഈ മുൻവിധി മാറ്റുക ക്ലേശകരവുമാണ്. വിശ്വാസം സംസ്കാരത്തിന്റെ ഭാഗമായി ആധുനീക സമൂഹം സ്വീകരിച്ചിട്ടുണ്ട്. വിശ്വാസത്തെ സംശയത്തിന്റെ പാകത്തിൽ നിലനിർത്താൻ (god delusion ) ഈ സമൂഹം വളർന്നിട്ടില്ല. അതുകൊണ്ടു സംസ്കാരം ഇവിടെ സന്ധിയാണ്. സന്ധിയായതുകൊണ്ടാണ് മത സഹിഷ്ണുത എന്ന് നമ്മൾ പറയുന്നത്.
സംസ്കാരത്തിന് നൈരന്തര്യം ഉണ്ടായിരിക്കും. കാലപ്പഴക്കത്തിലും മാഞ്ഞുപോവാതെ അത് നിലനിൽക്കുന്നത് അതുകൊണ്ടാണ്.. അത് പൊരുത്തപ്പെടലിന്റെ സാമൂഹ്യ സ്വഭാവത്തെ കാണിക്കുന്നു.. കേരളത്തിന്റെ ജീവിതം തന്നെയാണ് കേരളത്തിന്റെ സംസ്കാരം. ഒരു സംസ്കാരത്തെയും കംപാർട്മെന്റിൽ സ്വകാര്യമായി സൂക്ഷിക്കാനാവില്ല. സംസ്കാരം സഹകരണത്തിന്റെ സാമൂഹ്യ ശാസ്ത്രം ആണ്. അതാണ് മതേതരത്വം പറയുന്നത്. അതാണ് മത സഹിഷ്ണുത.. അത് തന്നെയാണ് മത സൗഹാർദ്രവും. "മാപ്പിള ലഹള " എന്നത് കർഷക സമരമാണ് എന്ന് ആദ്യം പറയുന്നത് .ഇഎംഎസ് ആണ്. അത് വർഗ്ഗ സമീപനത്തിലെ പ്രത്യയശാസ്ത്ര ബോധമാണ്.. ഇങ്ങനെ ചേർത്ത് പിടിക്കുന്നതാണ് മലയാളിത്വം .
ഭാഷയ്ക്ക് ഐക്യപ്പെടലിൻ്റെ സാംസ്കാരിക തലമുണ്ട് . ഐക്യ കേരളം എന്നത് തന്നെ ഭാഷയുടെ ഭാവനയാണ്.. മലയാളത്തിന്റെ രാഷ്ട്രീയ മുഖം തിളങ്ങി വന്നത് 1957 ഓട് കൂടിയാണ്. അത് ലോകത്തെ ചുകന്ന ഒരു നക്ഷത്രമായി കേരളത്തെ അടയാളപ്പെടുത്തി. .അക്ഷമതയുടെയും അസഹിഷ്ണുതയുടെയും അരാജക നിലപാടുകൾ വർഗ്ഗ ശത്രുക്കൾ അന്ന് തുടങ്ങിയതാണ്.. 1959 ൽ അത് "വിമോചനസമരംമായി".. .വർഗ്ഗ വൈരുധ്യം ഇവിടെ അവസാനിക്കുന്നില്ല.. പ്രതിലോമ പരിപാടികൾ തുടർന്ന് കൊണ്ടേയിരുന്നു.
ജീവിതത്തിൽ ഇടപെടുന്നതാണ് രാഷ്ട്രീയം എന്ന് ഇ .എം എസ് തൻ്റെ നിലപാടിലൂടെ അടയാളപ്പെടുത്തുന്നുണ്ട്.. അത് സിദ്ധാന്തങ്ങളുടെ തടവറയല്ല കൃഷി ഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം ഉയരുന്നത് അങ്ങിനെയാണ്. കാർഷീക ബന്ധ നിയമങ്ങൾ പാസ്സാവുന്നതു അങ്ങനെയാണ്.. സാമൂഹ്യ ജീവിതത്തിൽ നമ്മൾ സ്വീകരിക്കുന്ന നിർവ്വഹണ രീതിയും നീതിയുമാണ് രാഷ്ട്രീയം. അത് ജനകീയ ക്ഷേമത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. വെൽഫേർ ഇക്കോണമി കമ്മ്യൂണിസ്റ്റ് കാരന്റെ വഴിയും ലക്ഷ്യവുമായാണ്.
ജനങ്ങളെ സംരക്ഷിക്കുന്നത് ക്ഷേമത്തിലൂടെ ആണ്. അതിന്നായി ക്ഷേമ നയങ്ങൾ ഒന്നൊന്നായി നടപ്പാക്കാനാണ് ഇ എം.എസ . തൊട്ടു ഇങ്ങോട്ടുള്ള കമ്മ്യൂണിസ്റ്റ് നേതൃത്വം പരിശ്രമിച്ചത്. അവകാശബോധമുള്ള ഒരു ജനതയെ വളർത്തി കൊണ്ടു വന്നു എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ഏറ്റവും വലിയ നേട്ടം.
അന്ധ വിശ്വാസത്തിന്റെ ആലസ്യത്തിൽ ആണ് ഇന്ന് ഇന്ത്യൻ ജനത. അതിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ് കേരളത്തിന്റെ ചിത്രം.. വർഗ്ഗീയതക്ക് വളമായി നിൽക്കുന്നത് ഇങ്ങനെയുള്ള അന്ധവിശ്വാസമാണ്. മഹാ കുംഭമേളയിൽ ഒക്കെ നമ്മൾ ഇത് കണ്ടു.. ഇതിനെ പ്രതിരോധിക്കാൻ കേരളത്തിൽ മാത്രമായി ഒരു ജനകീയ ശക്തിയുണ്ട്. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്.. ഇവിടെ ജാതി മതിലുകൾ ഇല്ല.
ഇങ്ങനെ ഒരവസ്ഥ മലയാളികൾക്കിടയിൽ ഉണ്ടായത് ശൂന്യതയിൽ നിന്നുമല്ല . അതിനൊരു പ്രത്യയശാസ്ത്ര ഭൂമികയുണ്ട്. അത് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുക്കിയ അടിത്തറയാണ്. നവോത്ഥാനത്തിന്റെ ഒരു ചരിത്ര പശ്ചാത്തലം വേറെയുമുണ്ട്.. പുരോഗമന ചിന്തകൾക്ക് വഴി തുറന്നതു നവോത്ഥാനം തന്നെയാണ്.
മലയാളികൾക്ക് ഒരു രാഷ്ട്രീയ മാതൃത്വം ഉണ്ടാവുന്നത് കമ്മ്യൂണിസ്റ്റ് കാരിലൂടെ യാണ്. ഒരു മനുഷ്യൻ അവൻ്റെ സ്വാതന്ത്രം തിരിച്ചറിയുമ്പോഴാണ് അവൻ ഒരു കമ്മ്യൂണിസ്റ്റ് ആവുന്നത്.. കേരളത്തിന്റെ മതേതര സ്വഭാവം പൊരുതി നേടിയതാണ്. എന്ന് നമുക്ക് കാണാം. അത് ഫ്യൂഡൽ മാടമ്പികളെ പൊരുതി തോൽപ്പിച്ചു നേടിയതാണ് . അതായതു മലയാളികളുടെ ഈ മാതൃഭൂമി ഒരു കമ്മ്യൂണിസ്റ്റ് സങ്കല്പമാണ് .
ഇ .എം എസ പറഞ്ഞ " കേരളം മലയാളികളുടെ മാതൃഭൂമി ഇ ന്ന് എവിടെ എത്തി നിൽക്കുന്നു എന്നാണ് നമ്മൾ പരിശോധിക്കേണ്ടാത്തതു.. . വർഗ്ഗീയ നിലപാടുകൾ കൊണ്ട് മലയാളിയെ വിഭജിക്കുന്ന പുതിയ പ്രവണത കാണാതിരിക്കാൻ പറ്റില്ല.. അതുകൊണ്ടു മലയാളിയുടെ മാതൃഭൂമി എന്ന സ്വത്വ ബോധം വെല്ലുവിളിക്കപ്പെടുന്നുണ്ട്.. മത- ജാതി സ്വത്വത്തിലേക്ക് സമൂഹത്തെ പിൻവലിക്കുന്ന സങ്കുചിത ബോധത്തിലേക്ക് സമൂഹത്തെ , മലയാളിയെ മാറ്റാനുള്ള പ്രതിലോമ പ്രവർത്തനങ്ങൾ അണിയറയിൽ അല്ല. അരങ്ങത്തു തന്നെ നടക്കുന്നതായി നേരിൽ കാണാം. പ്രഖ്യാപിത നയം കൊണ്ട് മതേതരമെങ്കിലും പ്രവർത്തന നിലപാടുകൊണ്ടു ഹിന്ദുത്വ അജണ്ടയിലേക്കു കോൺഗ്രസ്സ് മാറി എന്നത് കാണാതിരിക്കാൻ പറ്റില്ല. കേരളത്തിൽ മാത്രമല്ല. അങ്ങ് ഡൽഹിയിലും ഇത് പ്രകടമായി കണ്ടു. മതേതര സഖ്യത്തെ സുഖമായി തോൽപ്പിച്ചു കൊടുക്കാനുള്ള അജണ്ടയാണ് കോൺഗ്രസ്സ് ഡൽഹിയിൽ ഏറ്റെടുത്ത്.
രാഷ്ട്രീയ സംരഭകത്വത്തിലെ മറച്ചു വെക്കാൻ പറ്റാത്ത അജണ്ടയാണ് ഡൽഹി തെരെഞ്ഞെടു പ്പിൽ കണ്ടത്.. വലിയ കഴിവുള്ളവനെ കഴിവൊട്ടും ഇല്ലാത്തവൻ ആജ്ഞാപിക്കുന്ന രാഷ്ട്രീയം എന്തായാലും ജനാധിപത്യപരമാവില്ല. അതാണ് കോൺഗ്രസ്സ് .. മലയാളിത്വം മനസ്സിലാവാത്ത കോൺഗ്രസ്സ് ഒരു പ്രദേശത്തിന്റെ സ്വത്വ നിഷേധികളാണ്. പിറന്ന മണ്ണാണ് മാതൃഭൂമി. എല്ലാ മലയാളിക്കും അങ്ങിനെ തന്നെ. ഈ മണ്ണിനെ ഒറ്റു കൊടുത്തുകൊണ്ടാണ് കോൺഗ്രസ്സ് കേരളത്തിൽ അതിൻ്റെ രാഷ്ട്രീയം കളിക്കുന്നത്. മലയാള നാട്ടിൽ നിന്നും പോയ മലയാള മണ്ണിനു വേണ്ടി ഒന്നും ചെയ്യാത്ത കോൺഗ്രസ്സ് ജന പ്രതിനിധികൾ വെല്ലിവിളിക്കുന്നതു കേരളത്തിന്റെ ജനകീയ സ്വത്വത്തെയാണ് .
സാമാന്യമായി പറഞ്ഞാൽ മാധ്യമ പ്രവർത്തനം തത്വത്തിൽ ഒരു ബിസിനസ് തന്നെയാണ്. അവിടെ മൂലധന നിക്ഷേപമുണ്ട് . നിക്ഷേപ താത്പര്യവുമുണ്ട്.. ആരാണ് നിക്ഷേപിക്കുന്നത് എന്നതാണ് താത്പര്യത്തെ നിർണ്ണയിക്കുന്ന ഘടകം.. പ്രകടമായ രാഷ്ട്രീയവും പ്രകടമായ ബിസിനസ്സും നമുക്ക് ഇവിടെ കാണാം. കച്ചവടത്തിന്റെ നല്ല ചേരുവയായാണ് നുണയെ വലതു മാധ്യമങ്ങൾ ഉപയോഗിക്കുന്നത്.. അതുകൊണ്ടു നുണ തിരുത്തുവാൻ ആരും ആവശ്യപ്പെടേണ്ടതില്ല . ആസൂത്രിതമായ നുണ ആലോചിച്ചുള്ള കച്ചവട തന്ത്രമാണ്. എന്ന് അറിയണം.
മലയാളിയുടെ വളർച്ച സങ്കുചിത രാഷ്ട്രീയ താത്പര്യം മുൻനിർത്തി തടസ്സപ്പെടുത്തുന്നു എന്നത് വളരെ ഭീതിതമായ സാമൂഹ്യ നിലയാണ്. വലതു ജീർണ്ണതയുടെ അരാജകത്വം എത്രമാത്രം ആകാം എന്നത് ഇത് അടയാളപ്പെടുത്തുന്നു. ഒരു "നവ വിമോചന സമരം " ആണ് ഇവിടെ പരീക്ഷിക്കുന്നത്. കോൺഗ്രസിന് മൂല്യങ്ങൾ നഷ്ടപ്പെട്ടത് ഒരു പുതിയ വിഷയമല്ല.. ഒരു സ്വാതന്ത്ര സമര പ്രസ്ഥാനമായിട്ടല്ല കോൺഗ്രസ് രൂപീകൃത മായതു എന്നതും ചരിത്രം.
നവകേരള നിർമ്മിതിയുടെ മഹായത്നങ്ങളിൽ കേരളം പദ്ധതികൾ തയ്യാറാക്കുമ്പോൾ അത് തടസ്സപ്പെടുത്തി അരാജക രാഷ്ട്രീയത്തിന് വഴി തുറക്കാൻ കോൺഡ്രസ്സും ബി.ജെ.പിയും മറ്റു് വർഗ്ഗീയ മത മൗലീക ശക്തികളും പദ്ധതികൾ ആസൂത്രണം ചെയ്യുന്നു എന്നതാണ് മലയാളിയുടെ പുതിയ മുഖം. കോൺഗ്രസ് കേരളത്തിൽ വർഗ്ഗീയതയെ അഭയം പ്രാപിച്ചരിക്കുന്നു. മാധ്യമങ്ങൾ അതിൻ്റെ വർഗ്ഗ പരമായ നിലപാടിലൂടെ ഈ പ്രതിലോമ പദ്ധതിക്ക് സവ്വ പിന്തുണയും നൽകുന്നു. അവർ നുണയിൽ നിന്നും നുണയിലേക്കു മുന്നേറുന്നു. ഇത് ഇന്നത്തെ മലയാളി എത്തി നിൽക്കുന്ന ഒരു ഗതികേടാണ് .
എന്നിട്ടും കേരളം നമ്പർ 1 ആയി നിൽക്കുന്നു എന്നത് അത്ഭുതമാണ് . സാമൂഹ്യ പ്രതിബദ്ധതയുടെ സമർപ്പിതമായ നിലപാടാണ് ഇത് കാണിക്കുന്നത്.. ആസൂത്രിതമായി തയ്യാറാക്കിയ 4 വികസന ദൗത്യങ്ങൾ (4 മിഷൻ ) കേരളത്തെ മുന്നോട്ടു നയിക്കുന്നു.. പ്രതി സന്ധിയിലും പിടിച്ചു നിൽക്കുന്ന ഈ ദൗത്യം ഉറച്ച രാഷ്ട്രീയ ആർജ്ജവത്തിൻ്റെ അടയാളപ്പെടുത്തൽ ആണെന് നാം തിരിച്ചറിയേണ്ടതുണ്ട്..
അസാധ്യമെന്നു പറഞ്ഞതൊക്കെ സാധ്യമാക്കി കാണിച്ചു. ഗെയിൽ പൈപ്പ് ലൈൻ വന്നത് അങ്ങിനെയാണ്. വിഴിഞ്ഞം നടപ്പായത് അങ്ങിനെയാണ്. ദേശീയ പാതകൾ ഓരോന്നോയി പൂർത്തി കരിക്കുന്നു. പൊതു വിദ്യാഭ്യാസം ലോകോതോരമാവുന്നു. uneconomic എന്ന് പറഞ്ഞു അടച്ചു പൂട്ടാൻ പോയ സ്കൂൾ ഒക്കെ ഇന്ന് വളർച്ചയിലാണ്. ഈ വളർച്ച ശൂന്യതയിൽ നിന്നും ഉണ്ടായതല്ല.. ഇത് വ്യക്തമായ വികസന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ്. ഒരു രാഷ്ട്രീയ നിലയുടെ സാമൂഹ്യ പ്രതിബദ്ധതയാണ്..
വെല്ലുവിളികൾക്കു മുന്നിൽ പതറാതെ നിൽക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ.. സുസ്ഥിര വികസന സൂചികയിൽ കേരളം നമ്പർ 1 . ഈസ് ഓഫ് ഡൂ യിങ് ബിസിനസ് റാങ്കിങ്ങിൽ കേരളം നമ്പർ 1 . . ആരോഗ്യസൂചികയിൽ വികസിത രാജ്യങ്ങൾക്കൊപ്പം. . ക്ഷേമ നിലപാടിൽ എന്നും മുന്നിൽ. ഉയർത്തെഴുന്നേൽക്കുന്ന പൊതു മേഖല. പുതുതായി വരുന്ന പൊതു മേഖല.. ആശയ ഭദ്രത ഒട്ടും കൈവിടാതെ യുള്ള വികസന സമീപനത്തെ ആണ് ഇത് കാണിക്കുന്നത്. കെൽട്രോൺ ഏറ്റവും കൂടുതൽ അറ്റായാദം ഉണ്ടാക്കിയത് ഈ കഴിഞ്ഞ സാമ്പത്തീക വര്ഷമാണ്.. അതിനു ഏറ്റവും വലിയ ബിസിനസ് ഓർഡർ കിട്ടിയതും ഇപ്പോഴാണ്. ഇത് കാര്യക്ഷമായ പൊതു മേഖലാ നിര്വ്വഹണത്തിന്റെ നല്ല സൂചികയാണ്.. അതെ കേരളം ഗുഡ് ഗ വെർണൻസ് (good governance) സാധ്യമാക്കിയിരിക്കുന്നു.
പ്രതിലോമ ശക്തികളുടെ പ്രതികാര ബുദ്ധിക്ക് മുന്നിൽ കീഴ്നടങ്ങാത്ത ഒരു കേരളത്തെ യാണ് നമ്മൾ ഇന്ന് കാണുന്നത്.
. ജാതി -മത സ്വത്വത്തിന്റെ പുതിയ ഉയർത്തെഴുന്നേൽപ്പ് കാണാതെ മുന്നോട്ടു പോവാൻ പറ്റില്ല . വിശ്വാസം രാഷ്ട്രീയ മൂലധനമായി മാറ്റുന്ന നവ ഫാഷിഷ്ട് രീതി ഇന്ത്യയിൽ എവിടെയും പോലെ കേരളത്തിലും പരീക്ഷിക്കുന്നുണ്ട്.. വിശ്വാസത്തിന്റെ പേരിൽ അന്ധവിശ്വാസത്തിന്റെ മഹാ ചന്തയായി ഇന്ത്യ മാറിയിരിക്കുന്നു . ഈ അന്ധവിശ്വാസം രാഷ്ട്രീയ മൂലധമായി ഉപയോഗിക്കുന്ന നിലപാടാണ് വർഗീയത. വിയർപ്പൊഴുക്കാതെ ജനങ്ങളെ കൂടെ നിർത്താൻ കഴിയും എന്നതാണ് ഇതിലെ പ്രത്യയശാസ്ത്ര ബുദ്ധി.. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം അതിനു വഴങ്ങി എന്നത് ആരെയും ഭീതി പെടുത്തുന്ന രാഷ്ട്രീയ നിലയാണ്.
ഇവിടെ കോൺഗ്രസ് അതിൻ്റെ രാഷ്ട്രീയ സംരംഭകത്വ നിലപാട് കൊണ്ട് ഒരു സാമൂഹ്യ ബാധ്യതയായി മാറിയിരിക്കുന്നു.. മലയാള നാടിനു അപമാനം ആയി പ്രവർത്തിക്കുന്നു.. രാഷ്ട്രീയം അവർക്കു അഴിമതിയുടെ കുംഭമേള ആയി മാറിയിരിക്കുന്നു.. മൂല്യങ്ങൾ കൈവിട്ടു പോയ കോൺഗ്രസ് നാഥനാനില്ലാതായിരിക്കുന്നു. കോൺഗ്രസ് ഇന്നൊരു രാഷ്ട്രീയ ശൂന്യതയ്‌യാണ്.. നിലപാട് നഷ്ടമായാൽ എല്ലാം പാർട്ടിയും അങ്ങിനെയാവും.. അവിടെയുള്ളത് വിൽപ്പനക്കുവെച്ച വോട്ടുകളാണ്. അതാണ് SDPI ജയിപ്പിച്ചത്. അതാണ് കെജ്‌രിവാളിനെ തോൽപ്പിച്ചത്. അതാണ് തൃശ്ശൂരിൽ കണ്ടത്.
ഈ ദുരവസ്ഥയെ കാണാതെ കേരള രാഷ്ട്രീയം പറയാൻ പറ്റില്ല.. കേരളം എന്ന മലയാളിയുടെ മാതൃഭൂമിയെ സംരക്ഷിക്കുക എന്നതാണ് ഇന്നത്തെ രാഷ്ട്രീയ ചുമതല.. അത് രാഷ്ട്രീയത്തിന്റെ മാത്രം ദൗത്യമാവില്ല.. മലയാളിയുടെ പൊതു ഉത്തരവാദിത്വമാണ് . വെല്ലിവിളികളെ കണ്ടു മാറി നിൽക്കുന്നത് അല്ല രാഷ്ട്രീയം. സാദ്ധ്യതകൾ കണ്ടത്തി നിലനിൽക്കുക എന്നത് കൂടിയാണ് . രാഷ്ട്രീയം അടിസ്ഥാനപരമായി ജീവിതമാണ്.. അത് സാമൂഹ്യ ജീവിതത്തിലെ നിർവ്വഹണ രീതിയും നീതിയും ആണ്.. അതുകൊണ്ടാണ് മനുഷ്യൻ മുഖ്യമായും ഒരു രാഷ്ട്രീയ ജന്തുവാണെന്നു രാഷ്ട്രീയത്തിന്റെ പിതാവ് കൂടിയായ അരിസ്റ്റോട്ടിൽ നിരീക്ഷിച്ചത്.
കേരളം ഇന്ന് കൈവരിക്കുന്ന വികസന നേട്ടങ്ങൾക്കു ഒരു രാഷ്ട്രീയ ബോധ്യത്തിന്റെ വ്യക്തമായ അടിത്തറയുണ്ട് എന്ന് കൂടി കാണണം.. രാഷ്ട്രീയം സിദ്ധാന്തങ്ങളുടെ ഉട്ടോപ്യ അല്ല.. പ്രായോഗീക ജീവിതത്തിലെ അടിയുറച്ച പോരാട്ടമാണ്.. അത് ജനങ്ങൾക്കൊപ്പം ജനങ്ങൾക്ക് വേണ്ടി ഏറ്റെടുക്കുമ്പോഴാണ് അർത്ഥവത്താവുന്നത് . കേരളവും മലയാളിയും സാക്ഷ്യം വഹിക്കുന്ന വികസന പരിപ്രേഷ്യം വലിയൊരു രാഷ്ട്രീയ ദൗത്യം ആണ് നിറവേറ്റുന്നത് എന്ന് കൂടി കാണണം.