SHADDIYUM ACHAARUM PINNE AWARDUM...KATHA



ശഡ്ഡിയും അച്ചാറും പിന്നെ അവാർഡും..

വീട്ടിൽ നിന്നും  പുറത്തിറങ്ങുമ്പോഴെല്ലാം   ഷഡ്ഡി  ഒരു സാംസ്കാരിക പ്രതിസന്ധി യാണെന്ന് കലാനാഥന്  സാധാരണ തോന്നാറുണ്ട്.. ചോദനകളെ പ്രതിരോധിക്കുക എന്നാൽ ഒരു പ്രതിസന്ധി തന്നെയാണ്.

സ്വന്തം വീട്ടിൽ മാത്രമാണ്  ഒരാൾ സ്വതന്ത്രൻ ആവുന്നത്  എന്ന് നമ്മൾ തിരിച്ചറിയുന്നത്  ഈ പ്രതിസന്ധിയെ വലിച്ചെറിയുമ്പോൾ ആണ്.

ഒരു സാംസ്കാരിക നിർമ്മിതിയുടെ ഗൂഢാലോചന ഇതിനു പിന്നിൽ ഉണ്ട്  എന്നത് കലാനാഥന്റെ ദാർശനനീക ദുഃഖവുമാണ് .

എന്നാലും പുത്തൻ  ഷഡ്ഡി യും  ധരിച്ചാണ്  സുഹൃത്തിന്റെ കൂടെ  അവാർഡ് വാങ്ങാൻ പുറപ്പെട്ടത്.

സന്തോഷമുള്ള   കാര്യമല്ലേ...വണ്ടിയും ഇറങ്ങിപോവുമ്പോൾ  ഒരു തോന്നൽ......
സ്റ്റാർ ഹോട്ടലിൽ നിന്ന്  ഒന്ന് മിനുങ്ങിയിട്ടു പോവാം..

വൈകുന്നേരം  ആണല്ലോ പരിപാടി....കുറെ സമയം  ഇനിയും ഉണ്ട്..

അതുകൊണ്ടു  ..നേരെ  ഹോട്ടലിൽ കേറി..
ഒന്ന് മിനുങ്ങി........

മുമ്പിൽ വെച്ച ചോറിന്റെ  പേര് അറിയില്ല...എന്തായാലും നല്ല കളർ ചോറാ ...
വലിയ ചെമ്മീൻ  അച്ചാറും  ചെമ്മീൻ മൊളിട്ടതും  വാരി വലിച്ചു കഴിച്ചു...

കഴിച്ചോണ്ടു നിൽക്കുമ്പോൾ ഷഡ്ഡിക്ക് ഉള്ളിൽ നിന്നും ഒരു  ചൊറിച്ചൽ..
തീരെ രക്ഷ യില്ല എന്ന് കണ്ടപ്പോൾ ..ബാത്ത് റൂമിലേക്ക്‌ ഓടി..ചൊറിച്ചലേ .ചൊറിച്ച ല് ..പരക്കെ  ചൊറിച്ചല്...ചൊറിച്ചൽ കഴിഞ്ഞപ്പോൾ  പോച്ചൽ ....പോച്ചലേ ....പോച്ച ല് ...

ഒരു വിധം സമാധാനിച്ചു  തിരിച്ചു വന്നു...സുഹൃത്തിന്റെ കൂടെ അവാർഡ് വാങ്ങിക്കുവാൻ പോയി...

അവിടെ എത്തി നോക്കുമ്പോഴത്തേക്കും  വല്ലാത്ത ബഹളമയം
അവാർഡ്  വാങ്ങിക്കില്ല   എന്ന്  ഒരു കൂട്ടർ...വാങ്ങിക്കും എന്ന് മറ്റൊരു കൂട്ടർ..

പോച്ചലും  സഹിച്ചു  അവാർഡ്  വാങ്ങിക്കുവാൻ         എത്തുമ്പോഴേക്കും  അവിടെയും പ്രശ്നം.........കഷ്ടം

അപ്പോഴാണ് സാംസ്കാരിക പ്രതിസന്ധി ഉണ്ടാക്കുന്ന ഷഡ്ഡി കമ്പനി ക്കാരെക്കുറിച്ചു  ഓർമ്മവന്നത് ...പൊകച്ചൽ   മാത്രം പകർന്നു നൽകൂന്ന  അച്ചാർ കമ്പനി ക്കാരെ ക്കുറിച്ചും..

സംശയങ്ങൾ   പെറ്റു  പെരുകുമ്പോൾ  ആണ്  ദാർശനിക പ്രതിസന്ധി ഉണ്ടാവുന്നത്.



   ദാർശനിക പ്രതിസന്ധി യിലായ  കലാനാഥൻ  ഉറക്കെ വിളിച്ചു പറഞ്ഞു......

പൊകച്ചലിൻറെ      പ്രതിരോധത്തിലായ  കലാനാഥൻ     വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ യിരുന്നു...

ഷഡ്ഡിക്കരെയും  അച്ചാറുകാരെയും സഹിക്കുന്ന നമുക്കു എന്തുകൊണ്ട്  മറ്റുള്ളവരെ സഹിച്ചുകൂടാ...

*******************************
ഒ .വി ശ്രീനിവാസൻ..


Previous
Next Post »