YUDDHAM- KAVITHA.




യുദ്ധം.
*******


യുദ്ധമാണ് പ്രണയം
തോൽവി ഉറപ്പുള്ള
യുദ്ധം.

വികാരത്തിൻ്റെ
വില്ലെടുത്തു
സ്വയം വരിക്കുന്ന
യുദ്ധം.

വിലക്ക് വാങ്ങുന്ന
രക്തസാക്ഷിത്വത്തിന്റെ
വിലക്കില്ലാത്ത
വിരുന്നാണ് പ്രണയം.

കൊതിപ്പിക്കുന്ന
രുചിഭേദങ്ങളിലെ
അവസാനത്തെ
അത്താഴം..

ഉയിർത്തെഴുന്നേൽക്കുമെന്നു
ഉറപ്പുള്ള
വിശ്വാസം ..
****
വിശ്വാസമല്ലേ
എല്ലാം...

Previous
Next Post »