ATUTTHA JANMAM- KAVITHA



അടുത്ത  ജന്മം.
*************************

നടക്കാത്ത   കാര്യങ്ങൾ
മാറ്റിവെക്കാൻ
നമുക്ക്
ഒരിടമുണ്ട്..
അടുത്ത ജന്മം...
*****

മോഹങ്ങളുടെ
പറുദീസയായ
അടുത്ത ജന്മം...
*****

മാറ്റിവെച്ച
പ്രണയത്തിനും
നൽകാതെപോയ
പുടവക്കും
ഉടുത്തൊരുങ്ങാൻ
ഒരിടമുണ്ടു
അടുത്ത ജന്മം..
*****

നടാക്കാതെ പോയ
വിപ്ലവത്തിനും
നന്മ കൈവിട്ട
തത്വ ശാസ്ത്രത്തിനും
പുതച്ചുറങ്ങാൻ
ഒരിടമുണ്ടു
അടുത്ത ജന്മം...
*****

ഒ .വി ശ്രീനിവാസൻ.


...

Previous
Next Post »