KAATHIRIPPU- KAVITHA






കാത്തിരിപ്പ്
************

കാത്തിരിപ്പിൽ
കത്തിത്തീരുന്ന
വ്യാമോഹമാണ്
ജീവിതം.
****

ദർശനങ്ങളുടെ
അഗ്നികുണ്ഡത്തിൽ
വേവിച്ചെടുത്ത
രുചിയില്ലാ രുചി.

****

മൂല്യ ബോധങ്ങളിൽ
അടയിരിക്കുന്ന
ഏക ജീവിതം.
*****

അതെ,...

''ഗോദ''യെ കാത്തിരിക്കാൻ
നമുക്ക്
ഇനിയും  സമയമുണ്ട്.
സ്ഥിതി സമത്വം
കാത്തിരിക്കാൻ
ക്ഷമയുമുണ്ട്..
**************


ഒ .വി. ശ്രീനിവാസൻ.


നോട്ടു : ''ഗോദാ ''   ---''ഗോദായെ  കാത്തു''--സാമുവൽ  ബെക്കറ്റ് ..



Previous
Next Post »