മീ ടൂ..
***********
പത്തൊമ്പതും ഇരുപതും വർഷം പഴക്കമുള്ള കഥകൾ ഒക്കെ പുറത്തു വന്നു തുടങ്ങി..കാലപ്പഴക്കത്തിൽ എല്ലാം മറന്നു പോവും എന്ന് ഇനി കരുതി സമാധാനിക്കാൻ വയ്യ.
ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ കൂടെ പഠിച്ച ജയശ്രീയെ തുറിച്ചു നോക്കിയിട്ടു പലകുറി അവളുടെ വഴക്കു കിട്ടിയതാ...അവളുടെ ഉടുപ്പിന്റെ ഒരു ഭംഗി...ഓ ... ഇന്നും ഓർമ്മയിൽ ഉണ്ട്...ആ മൊട്ടക്കണ്ണും ....
പ്രീ ഡിഗ്രി ക്കു പഠിക്കുമ്പോൾ ആണ് ആദ്യമായി രണ്ടു വരി പ്രേമലേഖനം എഴുതിയത്..ഇത്രയേ എഴുതിയുള്ളൂ.....''നീ ഭയങ്കര സുന്ദരിയാ ''..ഒരു കടലാസിൽ എഴുതി അത് തോണിയാക്കി അത് അവളുടെ വീടിനു മുമ്പിൽ കൊണ്ട് വെച്ചു ...
എൻ്റെ മ്പോ ....''നിന്റെ കളി എന്റെ ടുക്ക വേണ്ട..കേട്ടാ '' ...അവളുടെ മറുപടി.....
സമാധാനം ആയി .......കത്ത് എഴുത്തും നിർത്തി..
എന്നാലും കാണാൻ കൊണമുള്ള പിള്ളേരെ കാണുമ്പോൾ എങ്ങിനെയാ ഒന്ന് പ്രേമിക്കാതിരിക്കുക...
അങ്ങിനെ പഠിത്ത കാലത്തു കുറെ അപേക്ഷകൾ പോയി...ഒന്നും പരിഗണിക്കപ്പെട്ടിട്ടില്ല....
വേണമെങ്കിൽ സോളോ ഡ്രാമ എന്ന് പറയാം..
അങ്ങിനെ .....
പ്രേമിക്കാനുള്ള കോൺഫിഡൻസും പോയി....
അതൊക്കെ പഴയ കാലം....
പെൻഷൻ ആയി ചുമ്മാ ഒന്ന് ഇരിക്കാൻ വിചാരിച്ചാൽ അതിനും വയ്യ..
ഇത് മീ ....ടൂ വിന്റെ കാലമല്ലേ....
************
ഒ .വി. ശ്രീനിവാസൻ...
.-
