പരസ്യപ്പലക ---കവിത.



പരസ്യപ്പലക.
**************


അടച്ച മനസ്സും
തുറന്ന ശരീരവുമായി
ഞാൻ
ജീവിതത്തോട്
നുണ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ
അവൾ എനിക്കൊരു
പ്രേമ ലേഖനം തന്നു.
വാക്കുകളിൽ കോർത്ത നുണകൾ
രഹസ്യങ്ങളായി .
വാചാലമായ
കാപട്യങ്ങൾ
പരസ്യങ്ങളായി ..


ഒ .വി. ശ്രീനിവാസൻ.







Previous
Next Post »