വെള്ളം കോരികൾ
********************
സംശയിക്കേണ്ട
ഇത് ഒരു
പ്രോലിട്ടറിയൻ പദമാണ്.
അധ്വാനമാണ്.
നിലപാടില്ലാത്ത
നട്ടെല്ലില്ലാത്ത
നാണ മറിയാത്ത
അവസ്ഥക്ക്
ഇങ്ങിനെ
വെള്ളം കോരികൾ
എന്ന്
ആരോ പറഞ്ഞു.
കൂട്ടത്തിൽ നിന്ന്
കൂവുന്നവൻ
ഭീരു
കമ്മറ്റികളിൽ
പടവുകൾ തേടുന്നവൻ
മഹാ ഭീരു.
പൃഷ്ഠം ചൊറിയൽ
സാംസ്കാരിക ധർമ്മമാവുമ്പോൾ
കലാകാരൻ
അനാഥനാവുന്നു.
കല കണ്ണീരാവുന്നു.