management VS mis management

 


MANAGEMENT   VS. MIS MANAGEMENT++

***************************************

ഫിനാൻഷ്യൽ മിസ് മാനേജ്‌മന്റ്  ൻറെ   അർത്ഥം  ജനങ്ങളെ പഠിപ്പിക്കുന്ന തിരക്കിലാണ്  മിക്കവാറും എല്ലാം മാധ്യമങ്ങളും . അതിനു അവർ ഉദാഹരിക്കുന്നതു പിണറായി ഗവണ്മെന്റ് നെയും. പുതിയ  ബഡ്ജറ്റിനെയും .

അതുകൊണ്ടു മാനേജ്‌മന്റ്  എന്നത്  ഒരു രാഷ്ട്രീയ  വിഷയമാണ് എന്ന് കൂടി ആദ്യമായി മനസ്സിലായി.    എന്തും  രാഷ്ട്രീയമാക്കാം  എന്നതു  ഒരു  ബൂർഷ്വാ അടവ് നയം ആണ്.  കാരണം അവർക്കു രാഷ്ട്രീയം വിപണിയുടെ വിശേഷം മാത്രമാണ്. അതായതു വരുമാന ദായക സാമൂഹ്യ കൃഷി. ഫി നാൻഷ്യൽ മാനേജ്‌മന്റ് പഠിക്കേണ്ടത്  ബൂർഷ്വാസിയെ നോക്കിയും  മിസ്  മാനേജ്‌മന്റ്  പഠിക്കേണ്ടത്  കമ്മ്യുണിസ്റ്  കാരെ നോക്കിയും ആണ് എന്നാണ്  മുഖ്യധാരാ   സകലമാന വലതു മാധ്യമങ്ങളൂം പ്രചരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നത്. അത്  അവരുടെ വർഗ്ഗ വികാരം എന്ന് പറഞ്ഞു അവഗണിക്കാവുന്നതല്ല. ആസൂത്രിതമായ ഒരു രാഷ്ട്രീയ  അജണ്ടയിൽ നിന്നും  ഉല്പാദിച്ചുണ്ടാവുന്നതാണ്  ഇത്തരം പ്രതിലോമ ചർച്ചകൾ.

"FINANCIAL MIS MANAGEMENT"   ആണ് വില്ലൻ ..

അതുകൊണ്ടു  നമുക്ക്  മാനേജ്‍മെന്റ് നെയും  ഫിനാൻഷ്യൽ മാനേജ്‌മന്റ് നെ വിശേഷിച്ചും  ഒന്ന്  പരിശോധിച്ചു  ബോധ്യപ്പെടാം .മാനേജ്‌മന്റ്  സ്കിൽ എന്നത്  നിർവഹണ ബുദ്ധിയാണ്.  അങ്ങിനെവരുമ്പോൾ   മാനേജ്‌മെന്റിലെ  ദുർബുദ്ധിയാണ്  മിസ് മാനേജ്‌മെന്റ് (mismanagement ). സാധാരണക്കാരന്റെ ഭാഷയിൽ പറഞ്ഞാൽ  നല്ല ' നടത്തിപ്പ് ' ആണ് നല്ല മാനേജ്‌മന്റ്.

എന്താണ്  മിസ് മാനേജ്‌മന്റ്: ?  നിർവ്വഹണത്തിലെ  ദുർബുദ്ധിയാണ്  മിസ് മാനേജ്‌മന്റ് എന്ന് പറഞ്ഞല്ലോ.ദുർബദ്ധിയുടെ  സൂചകങ്ങൾ എന്തൊക്കെയെന്ന്  നോക്കാം. . അഴിമതി. സ്വജനപക്ഷപാതം , ദൂർത്തു  നയപരമായ പാപ്പരത്തം , ആസൂത്രണതിന്റെ അഭാവം. അധികാരം  അഹന്തയാവുന്ന അവസ്ഥ. അതായത്  അടിയന്തിരാവസ്ഥ. സമതുലിതമായ  നിർവ്വഹണ  നയത്തെ  നിഷേധിക്കുന്നതെന്തും  മിസ് മാനേജ്‌മന്റ് ആണ്. ജനങ്ങളാണ്  ജനാധിപത്യത്തിന്റെ നേരവകാശികൾ . അതുകൊണ്ടു ജനസംഖ്യാനുപാതത്തിൽ  ആനുകൂല്യങ്ങളും  അവകാശങ്ങളും അവർക്കു  വകവെച്ചുകൊടുക്കേണ്ടതുണ്ട്.

GOVERNMENT:  ഗവണ്മെന്റ്  എന്നത് ഒരു സോഷ്യൽ മാനേജ്‌മന്റ് സിസ്റ്റം ആണ്. കേരളത്തെ  അല്ലെങ്കിൽ ഏതെങ്കിലും  ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് എങ്ങിനെയാണ്  ഗവണ്മെന്റ് എന്ന സോഷ്യൽ  മാനേജ്‌മന്റ് സിസ്റ്റം  കാര്യക്ഷമമായി  പ്രവർത്തിക്കുക. സമഭാവന കൈവിട്ട ഏതൊരു  ഗവണ്മെന്റ് സമീപനവും  മിസ് മാനേജ്‌മന്റ് തന്നെയാണ്.

ദേശീയ സമ്പത്തു ജനങ്ങളുടെ സമ്പത്തു ആണ്. അത്  സ്വാകര്യ   കമ്പനികൾക്ക്  കൈമാറുമ്പോൾ ജനങ്ങളുടെ അവകാശത്തെ ആണ്  വിറ്റു   തുലക്കുന്നത് . അവകാശങ്ങൾ വിറ്റു  തുലക്കുന്ന  നിർവഹണ രീതിയാണ് മിസ് മാനേജ്‌മന്റ്.  കാരണം  ഗവണ്മെന്റ്  എന്ന സോഷ്യൽ  മാനേജ്‌മന്റ്   അതിനെ അധികാര പ്പെടുത്തിയ  ജനങ്ങളുടെ   പൊതു  ലക്‌ഷ്യം  കൈവരിക്കാനുള്ള  സമ്പ്രദായമാണ് . അങ്ങിനെ  വരുമ്പോൾ  പൊതു സ്വത്തിന്റെ  വിൽപ്പന പൊതു ജനങ്ങളുടെ  അവകാശത്തിന്മേലുള്ള കൈയേറ്റമാണ്. ജനങ്ങളുടെ സാമ്പത്തീക  അവകാശത്തെ  നിഷേധിക്കലാണ്.  ഫിനാൻഷ്യൽ  മിസ്  മാനേജ്‌മന്റ് ആണ്.  വിറ്റു  നശിക്കുന്നതെന്തും  വിനാശകരമാണ്. അധികാര ദുർവിനിയോഗം ആണ്. ഫിനാൻഷ്യൽ മിസ്  മാനേജ്‌മന്റ് ആണ്.

ഫെഡറൽ സമ്പ്രദായം : സംസ്ഥാനങ്ങളുടെ അധികാരവും അവകാശവും ജനാധിപത്യ പരമായി  അംഗീകരിച്ചു കൊണ്ട് മാത്രമേ  ഫെഡറൽ സമ്പ്രദായം നിലനിൽക്കുകയുള്ളൂ.  ആനുകൂല്യങ്ങളും  സഹായധനവും പദ്ധതികളും  അനുവദിക്കുമ്പോൾ  രാഷ്ട്രീയ വിവേചനം  കാണിക്കുന്നുവെങ്കിൽ  അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഫിനാൻഷ്യൽ മിസ്  മാനേജ്‌മന്റ് ആണ്. രാഷ്ട്രീയ പകപോക്കലിനുള്ള സാമ്പത്തീക  തീരുമാനമാണ്. ജനങ്ങളെ മാറ്റി നിർത്തിയുള്ള  പൊതു സമ്പത്തിന്റെ  വിനിയോഗം  ജനാധിപത്യ വിരുദ്ധമാണ്  എന്ന് പൊതു സമൂഹമെങ്കിലും  തിരിച്ചറിയേണ്ടതുണ്ട്.

എന്താണ്  ഫിനാൻഷ്യൽ മിസ്  മാനേജ്‌മന്റ്: ചെലവഴിക്കുന്ന  തുക  പ്രൊഡക്റ്റിവ്  അല്ലാതാവുകയും  ലക്‌ഷ്യം നിറവേറ്റാതെ വരുകയും ചെയ്യുമ്പോഴാണ്  ഫൈനാൻഷ്യൽ മിസ്  മാനേജ്‌മന്റ്  ആരോപിക്കുന്നത്. അതുകൊണ്ട്  പൊതു നന്മക്കു  മാറ്റിവെക്കുന്ന ചെലവുകൾ പ്രൊഡക്ടിവ് തന്നെയാണ്. അതായതു  ക്ഷേമ പദ്ധതികൾ  പ്രൊഡക്ടിവ്  തന്നെയാണ് .ക്ഷേമ രാഷ്ട്രം  സമ്പത്തിന്റെ ജനകീയ  വിനിയോഗമാണ് എന്ന്  കാണാതിരിന്നുകൂടാ.

ജനങ്ങളെ പിഴിഞ്ഞ്  കോർപറേറ്റുകളെ കൊഴുപ്പിക്കുന്ന  ഫിനാഷ്യൽ പോളിസി  ജനാധിപത്യത്തിന്റെ  നിഘണ്ടുവിൽ  ഫിനാൻഷ്യൽ മിസ്  മാനേജ്‌മന്റ് തന്നെയാണ്.

അധികാര  ദുർ വിനിയോഗത്തിന്റെയും നിക്ഷിപ്ത രാഷ്ട്രീയത്തിന്റെയും പലപ്പോഴും  വിവരദോഷത്തിന്റെയും  ഒടുങ്ങാത്ത അഭിനിവേശമാണ്  ഫിനാൻഷ്യൽ  മിസ്  മാനേജ്‌മന്റ്.  നമ്മുടെ  സമ്പത്തു  നമ്മളിൽ നിന്ന് കൈവിട്ടു പോവുമ്പോൾ  അവിടെയാണ് നമുക്ക് നഷ്ടം സംഭവിക്കുന്നത് .. നഷ്ടമുണ്ടാക്കുന്നതു ആണ് മിസ്  മാനേജ്‌മന്റ്  ക്ഷേമ മുണ്ടാക്കുന്നതല്ല.


Previous
Next Post »