RASPUTTIN- KAVITHA



റാസ് പുട്ടീൻ 

***************

വിശ്വാസത്തിന്റെ 

ദുർമന്ത്രവാദം 

നമ്മളെ 

ബന്ദികളാക്കുമ്പോൾ 

ആയുധമില്ലാത്ത 

വിപ്ലവം 

ഒളിവിലിരിക്കുന്നു..

***

ആദർശത്തിന്റെ 

വന്മതിൽ തീർത്ത് 

പ്രത്യയശാസ്ത്രം 

പ്രഭാത സവാരി 

ചെയ്യുന്നു.

***

ആവേശക്കാരിൽ 

രണ്ടുപേർ 

പൊട്ടത്തോ ക്കെടുത്ത് 

കാട്ടിൽ 

കഞ്ഞി വെച്ച് 

നടക്കുന്നു.

**

മൂരാച്ചികൾ 

"മഞ്ഞക്കുറ്റി "

പറിക്കുന്നു .

**

നാക്കില്ലാത്തവൻ 

സൈലന്റ് വാലിയിൽ 

തപസ്സിരിക്കുന്നു .

***

മന്ത്രവാദിയുടെ 

മസ്തിഷ്ക ലേഹ്യത്തിൽ 

പക്ഷമില്ലാത്ത 

പട്ടികൾ 

ജനിക്കുന്നു.



 

Previous
Next Post »