anumathillathe- kavitha



അനുവാദമില്ലാതെ 

*********************

വെന്തെടുത്ത 

ആദർശത്തെ 

ചൂടാറ്റിയെടുക്കുമ്പോഴാണ്  

വിപ്ലവം 

പടിവാതിൽ  മുട്ടിയത്.

**

ആയുധങ്ങൾ 

പരസ്പരം 

അകത്തു 

 പോരടിക്കുമ്പോൾ 

പ്രശ്നം 

ആഭ്യന്തരമായി.


അനുമതിയില്ലാതെ 

വിപ്ലവം 

വെയ്റ്റിംഗ് ലിസ്റ്റിലായി .


കാത്തിരിപ്പിന്റെ 

ആലസ്യത്തിൽ 

വികസനം 

വിനോദക്കാഴ്ചയായി.


പ്രത്യയശാസ്ത്രം 

പ്രതിപക്ഷത്തായി.

Previous
Next Post »