POLITICAL PSYCHOLOGY OF BODY LANGUANGE.



ബോഡി  ലാംഗ്വേജ് ന്റെ  രാഷ്ട്രീയ  മനഃശാസ്ത്രം.

******************************************************

ശരീര ഭാഷയുടെ  പൊതു മനഃശാസ്ത്രവും  രാഷ്ട്രീയ  മനഃശാസ്ത്രവും  വിശകലനം ചെയ്യാൻ പോയാൽ  അത് വല്ലാതെ കണ്ട്   ആത്മനിഷ്ഠ നിരീക്ഷണം ആയി പോവുന്ന ഒരവസ്ഥയുണ്ട് . ശരീര ഭാഷയെന്നത്  കേവല  ശരീര ഭാഷാമാത്രമല്ല. വേഷ ഭൂഷാദികൾ ചേർന്നും വേണം  ശരീര ഭാഷയെ മനസിലാക്കാൻ. പുച്ഛം,, നീരസം നിസ്സംഗത  നിശബ്ദത    പരിഹാസം  ആക്രോശം അഹന്ത  അസഹിഷ്ണത  വെല്ലുവിളി  മസിൽ പിടിത്തം  ഇതൊക്കെ ആവശ്യത്തിലധികം  ചേർത്തുള്ള കുറെ കഥാപാത്രങ്ങൾ ഇറങ്ങി പുറപ്പെട്ട  ഒരു സാമൂഹ്യ സാഹചര്യം ഇന്ന് നിലവിൽ ഉണ്ട്. ഇതൊക്കെ  മത്സരത്തിന്റെയും  മല്പിടുത്തത്തിന്റെയും   രാഷ്ട്രീയ  -സാംസ്കാരിക  ശൈലി കൂടിയാണ്. വലിയ നിലയുള്ളവനെയും നീരസത്തോടെ  കാണുമ്പോൾ  അതൊരു സന്ദേശമായി മാറും. വെറുക്കാനും  വെറുപ്പിക്കാനുമുള്ള  സന്ദേശം . കത്തുന്ന വെറുപ്പിന്റെ കനലാണ്  ഇവിടെ കാണാൻ കഴിയുന്നത്.

ഇനി  കാഴ്ചയിലേക്കും കഥാപാത്രങ്ങളിലേക്കും കടക്കാം. ഒന്ന് രാഷ്ട്രീയത്തിലെ കാഴ്ച. മറ്റൊന്ന്  മീഡിയ വിഭ്രാന്തികൾ. വി ഡി സതീശൻ  മുഖ്യ മന്ത്രിയെയും മറ്റു സി.പിഎം  നേതാക്കളെയും  വിളിക്കുന്ന  ശരീര ഭാഷ ഒന്ന് ശ്രദ്ധിക്കൂ.. " വിജയൻ"  "ഗോയിന്ദൻ'. ചതിയൻ   ഇയാൾ എന്നൊക്കെയാണ് അഭി സംബോധന. മുന്നോക്ക വിഭാഗത്തിന്റെ യജമാനത്ത  ഭാവമാണ്   സതീശൻ നികൃഷ്ടമായി കാണിക്കുന്നത്.. വെറുപ്പിന്റെയും നീരസത്തിന്റെയും ശൈലി. പ്രാമാണിത്വ  ത്തിന്റെ അഹങ്കാര ഭാഷ.  കലാപത്തിലെ  അരാജക ബോധം . ഇത് സുധാകരനിൽ എത്തുമ്പോൾ  വെറുപ്പിന്റെ അഹങ്കാരമായി കാണാം.  നവകേരള സദസ് അശ്ലീല മാണെന്ന് പറയുന്നത്  അരാജക ബോധത്തിന്റെ  വിഭ്രാന്തിയിൽ നിന്നുമാണ്. കേരളത്തിൽ  കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും  രാഷ്ട്രീയ ബോധവും നിലപാടും ഒന്നാണ്. അതൊരു  മൗന സഖ്യമാണ്. ശുദ്ധമായ മാർക്സിസ്റ്റ് വിരുദ്ധ സഖ്യം. 

മാർക്സിസ്റ്റ് വിരുദ്ധ  വെറുപ്പ്  പുകച്ചെടുക്കുന്ന  ശൈലിയാണ്  വലതു മാധ്യമങ്ങൾ പൊതുവിൽ  ചെയ്യുന്നത്. ഇതിൽ വലിപ്പ ചെറുപ്പമൊക്കെ ഉണ്ടാവാം. നിക്ഷ്പക്ഷതയുടെ പൊയ് മുഖവും കാണാം. പക്ഷെ  ശബ്ദ ഭാവങ്ങൾ മാർക്സിസ്റ്റ് വെറുപ്പിന്റേതു മാത്രമാണ്.. പിണറായിയെ വെറുക്കപ്പെട്ടവനായി ചിത്രീകരിക്കാൻ വല്ലാത്ത  വർത്തമാന വ്യായാമങ്ങൾ  ഇക്കൂട്ടർ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഗെറ്റ് ലോസ്റ്റ് (get lost) എന്ന് ഗവർണ്ണർ പറയുമ്പോൾ  പറഞ്ഞത് പറയാതെ " കടക്കൂ പുറത്തു "  എന്ന്  വിവർത്തനം  ചെയ്‌ത്‌  പറയുന്നത്. ഇതാണ്  ഭാഷയിലെ കാപട്യം.  പിണറായി മുന്നേ പറഞ്ഞത് മാത്രമാണ്  ഗവർണ്ണർ പറഞ്ഞത് എന്ന് സമാധാനിപ്പിക്കുകയാണ്. ഇതാണ് കാപട്യത്തിന്റെ  മനഃശാസ്ത്രം..ഇതാണ്  കള്ളന് കഞ്ഞി വെക്കുന്ന മാധ്യമ ശൈലി. 

സംവാദത്തിന്റെ മൂല്യങ്ങളെ ഉൾക്കൊള്ളാത്ത  വാഗ്വാദ ശൈലിയാണ് വലതു മാധ്യമങ്ങൾ പൊതുവിൽ സ്വീകരിക്കുന്നത്. നാലുപേർ ഉണ്ടെങ്കിൽ മൂന്നുപേർക്കും  കൂടി  ഒരു. പൊതു ശത്രു ഉണ്ട്. ഒച്ചവെച്ചും അട്ടഹസിച്ചും ഈ പൊതു  ശത്രുവിനെ  തോൽപ്പിക്കുക എന്നത്  മാത്രമാണ്  ഇവരുടെ ലക്‌ഷ്യം. സംവാദത്തിന്റെ മൂല്യങ്ങളെ ഉൾക്കൊള്ളാത്തത്  കൊണ്ട്  തന്നെ ഔചിത്യബോധം  എന്നൊന്ന് പ്രതീക്ഷിക്കേണ്ടതില്ല  . ഇരയാവാതിരിക്കുക  എന്നത് മാത്രമാണ്  ഇവിടെ സ്വീകരിക്കേണ്ട രാഷ്ട്രീയം. ഇരയാവുക എന്നത്  തോൽക്കുക മാത്രമാണ്. തോറ്റവനെ വെറുക്കുന്ന  കാണികളെ ഉണ്ടാക്കാൻ ഇത് സഹായിക്കും.ഇതാണ്  രാഷ്ട്രീയ നിർവ്വഹണത്തിലെ  impression  മാനേജ്‌മന്റ് . ഇതാണ് പൊളിറ്റിക്സ് ലെ  സ്പോർട്സ്  സൈക്കോളജി . കടന്നാക്രമണത്തിൻ്റെ  ശാരീരിക  ശേഷിയിലാണ് കാര്യം. ബൗദ്ധീക ധർമ്മം ഇവിടെ ഒരു  യോഗ്യതയാവില്ല. നാക്കിന്റെ കായീക ക്ഷമതയിലാണ് കാര്യം. .


പൊട്ടു എന്നത്  നിഷ്കളങ്കമായ  ഭക്തിയുടെ അടയാളമായി മാത്രം കാണേണ്ടതില്ല. ഹിന്ദുത്വത്തിന്റെ ശരീര  ഭാഷ അതിൽ ഉണ്ട്.

Previous
Next Post »