COMMUNITY BANKING-



കമ്മ്യൂണിറ്റി  ബാങ്കിങ്ങ് 

 പാർട്ട് - 1  

*************************

ബാങ്കിങ് മേഖലയെ ജനകീയ വൽക്കരിക്കുക  സഹകരണ ബാങ്കിങ്  മേഖലയുടെ  ബിസിനസ്   വളർച്ച  ഉറപ്പാക്കുക. എന്നീ  ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സമീപനമാണ്  കമ്മ്യൂണിറ്റി ബാങ്കിങ്. ജനങ്ങൾക്ക്  ധനകാര്യ സേവനം എത്തിക്കുകയും  ജനങ്ങളിലൂടെ ബിസിനസ് വളർച്ച സാധ്യമാക്കുകയും  ചെയ്യുന്ന  ഒരു പദ്ധതി നിർദ്ദേശം ആണ് കമ്മ്യൂണിറ്റി ബാങ്കിങ് .


ഇവിടെ നിലവിൽ സഹകരണ ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങളെ  പഠിച്ചുകൊണ്ടു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ബാങ്കിങ്  ഒരു പദ്ധതി (പ്രൊജക്റ്റ് )  എന്ന നിലയിൽ  പരിശോധിച്ചു  അതിൻ്റെ   വിജയ സാധ്യത (VIABILITY )  ഉറപ്പാക്കേണ്ടതുണ്ട് . VIABILITY  മുഖ്യമായും വ്യവഹാര ബന്ധിതമാണ്. ബാങ്കിങ് വ്യവഹാരം എന്നത്  നിക്ഷേപം സ്വീകരിക്കലും പണം കടം കൊടുക്കലും ആണ്. (BORROWING  AND LENDING)   മറ്റുള്ളതൊക്കെ  അനുബന്ധ ധർമ്മങ്ങൾ ആണ്. (SUBSIDIARY  FUNCTIONS ) . സഹകരണ ബാങ്കുകളെ സംബന്ധിച്ചെടുത്തോളം  ഉയർന്ന  സോഷ്യൽ VIABILITY  ഉള്ള പദ്ധതിയാണ്. സോഷ്യൽ VIABILITY  എന്നത് സാമൂഹ്യമായ  വിജയ സാധ്യതയാണ്. കാരണം ഓരോ സഹകരണ സ്ഥാപനങ്ങൾക്ക് പിന്നിലും  ഒരു പബ്ലിക് ബ്ലോക്ക് നമ്മൾക്ക് കാണാൻ പറ്റും . അതുകൊണ്ട്  സഹകരണ ബാങ്കിങ് എന്നത് ഒരു ജനകീയ പദ്ധതിയാണ്. അതുകൊണ്ടു തന്നെ  നല്ല സോഷ്യൽ VIABILITY  ഉണ്ട്.  സമൂഹം ചേർത്ത് പിടിക്കുകയും സമൂഹത്തെ ചേർത്ത് പിടിക്കുകയും  ചെയ്യുമ്പോഴാണ്  സോഷ്യൽ VIABILITY  സാധ്യമാവുന്നത്. 

customer relation movement: Attitude decides your altitude എന്നത് വളരെ പ്രധാനപ്പെട്ട  ഒരു സ്ലോഗൻ  ആണ്. സംതൃപ്തമായ  കസ്റ്റമർസിനെ  നിലനിർത്തുക എന്നത് പ്രധാന മായാ കാര്യം ആണ്.  അതുകൊണ്ടു കസ്റ്റമർ satisfaction  വളരെ പ്രധാനമാണ്. ബിസിനസ്  വ്യവഹാരത്തെ ക്രീയാത്മകമായി   മുന്നോട്ടു കൊണ്ട് പോവാൻ ഇത് ആവശ്യമാണ്.  അതുകൊണ്ടു  ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള  സംവേദന രീതികൾ (കമ്മ്യൂണിക്കേഷൻ സ്റ്റൈൽ )  സ്വയം പരിശോധച്ചു പാകപ്പെടുത്തേണ്ടതാണ്.  ഇത് ചീഫ് എക്സിക്യൂട്ടീവ് ന്റെ മാത്രം ചുമതലയല്ല .   ഓരോ ഉദ്യോഗസ്ഥനും ഇത് സ്വയം പരിശോധിച്ചു  ബോധ്യപ്പെടേണ്ടതാണ്.  ഭരണ സമിതിക്കും ഇക്കാര്യത്തിൽ  ശ്രദ്ധയും ജാഗ്രതയും വേണം. 


കസ്റ്റമർ റെ  പഠിക്കുകയും  കസ്റ്റമറെ പഠിപ്പിക്കുകയും ചെയ്യുന്നതാണ്  കമ്മ്യൂണിറ്റി ബാങ്കിങ്  രീതി.  

ഇങ്ങനെയുള്ള; സോഷ്യൽ VIABILITY  ആധുനീക പ്രൊഫെഷണൽ സങ്കേതങ്ങളിലൂടെ  സമീപിക്കുന്നില്ലെങ്കിൽ  പരാജയപ്പെടുന്ന കാഴ്ച നമുക്ക് മുന്നിൽ ഉണ്ട്. അതുകൊണ്ട്  സഹകരണ ബാങ്കുകളുടെ  തകർച്ച  ഇപ്പോൾ  വലിയ ചർച്ചാ വിഷയമാണ്.  നിക്ഷേപകർ ചിലപ്പോഴെങ്കിലും  ഭയപ്പാടിൽ ആവുന്നുണ്ട്. ബാങ്കുകളുടെ അനുബന്ധ ബിസിനസ് സ്ഥാപനങ്ങൾ  വളർച്ചയെ  അടയാള പെടുത്തുന്ന  സംരംഭങ്ങൾ  ആയാണ് പൊതുവെ  കാണുന്നത്.  വൈവിധ്യത്തിലൂടെ വളർച്ച എന്ന  ഒരു സമീപനം കൂടി ഇവിടെ കാണാം. വളർച്ചയുടെ സാമൂഹ്യ ഇടങ്ങൾ കണ്ടെത്തുക എന്നത്  ഏതൊരു പദ്ധതിക്കും  പ്രധാനമാണ് . 

സഹകരണ ബാങ്കുകളെ  ചേർത്തുള്ള ഒരു കോർ ബാങ്കിങ് സിസ്റ്റം  വികസിപ്പെക്കേണ്ടതുണ്ട്. ഗുണഭോക്താക്കളുടെ  ക്രെഡിബിലിറ്റി  മനസ്സിലാക്കാനും    വ്യവഹാരം കൂടുതൽ സുതാര്യമാക്കാനും ഇത് സഹായിക്കും. വായ്പക്ക് സമീപിക്കുന്ന  ആളുടെ  ഫിനാന്ഷ്യൽ  ക്രെഡിബിലിറ്റി  അളക്കാൻ ഇത്   ഏറെ സഹായിക്കും.


വായ്പാ  തിരിച്ചടവ് : ഓരോ  ബാങ്കും ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട  പ്രശ്നം വായ്പാ  തിരിച്ചടവിലുള്ള  വീഴ്ചയാണ്  എന്ന് നമുക്ക് അറിയാം.  വായ്പ എടുക്കുന്നതിൻറെയും  കൊടുക്കുന്നതിന്റെയും  മനോഭാവത്തെ  പഠിച്ചു  കൊണ്ട് മാത്രമേ ഈ പ്രശ്നത്തിന്  പരിഹാരം കാണാൻ കഴിയൂ.  വായ്പാ എന്നത് ഒരു രാഷ്ട്രീയ തീരുമാനമല്ല. അതൊരു  സാമ്പത്തീക  തീരുമാനമാണ്.  അതുകൊണ്ടു വായ്പ എടുക്കുന്ന ആളുടെ ക്രെഡിബിലിറ്റി  ബോധ്യപ്പെടേണ്ടതുണ്ട്.  വായ്പ എടുക്കുന്ന ആൾ (borrower )  വാങ്ങിക്കുമ്പോൾ  തന്നെ  മനസ്സിൽ കാണുന്നത്  വായ്പയുടെ കാലാവധി  തീയതിയാണ്. അത് ൬ മാസമോ ഒരു കൊല്ലമോ  ഒക്കെ ആവാം.  അതുകൊണ്ടു ഇങ്ങനെയുള്ള കാലാവധി എത്തുമ്പോൾ മാത്രമാണ്  തിരിച്ചടവ് ചിന്ത  വായ്പ എടുത്ത ആളിൽ ഉണ്ടാവുന്നത്.  

അതുകൊണ്ടു വ്യക്തമായ കൂടിക്കാഴ്ച്ചക്കും (ഇന്റർവ്യൂ)  ബോധ്യ പ്പെടുത്തലിനും ശേഷം മാത്രമേ ലോൺ  അനുവദിക്കാൻ പാടുള്ളു. നിരന്തരം ഉള്ള  ഡെബ്റ്റ്  കളക്ഷൻ നയം  അവലംബിക്കേണ്ടതുണ്ട്. പ്രത്യേക പാസ് ബുക്ക് അനുവദിച്ചുകൊണ്ട്  FREQUENT  ഡെബിറ്റ് കളക്ഷൻ  സാധ്യമാക്കണം. അവധി തീരുബോഴത്തേക്കും  വായ്പ അടച്ചു തീരുന്ന  സമ്പ്രദായം  കൊണ്ടുവരണം. 

ആയതിനു ഡെബ്റ് കളക്ഷൻ ഏജന്റ്  മാരെ  നിയമിക്കണം. ഇത് ബാങ്കിന്റെ ലിക്വിഡിറ്റി  സ്റ്റേറ്റ്  (ലിക്വിഡിറ്റി state )ശക്തമാക്കാൻ സഹായിക്കും. 

ROI   അഥവാ  return on Investment 10 % ലേക്ക് ഉയർത്താൻ കഴിയണം. 

സ്റ്റാഫിന്  കസ്റ്റമർ റിലേഷൻ ക്ലാസുകൾ നൽകണം.  consumer  behaviour  psychology  ഓറിയന്റഷന്  ക്ലാസ് നൽകണം.  ഇത്  ഉദ്യോഗസ്ഥരുടെ morale  വർധിപ്പിക്കാൻ സഹായിക്കും.  MORALE  എന്നത് ജോലിയിലുള്ള ശുഷ്കാന്തിയാണ്.  സ്ഥാപനത്തിന്റെ ലക്ഷ്യ പ്രാപ്തിക്കു  ഉയർന്ന morale  അത്യാവശ്യമാണ്. ജോലി സംബന്ധമായ ശരിയായ അവബോധത്തിലൂടെ  മാത്രമേ ജീവനക്കാരുടെ morale  വർധിപ്പിക്കാൻ കഴിയുകയുള്ളൂ. DPR  അടിസ്ഥാനത്തിൽ വായ്പ കൊടുക്കുന്നുണ്ടെങ്കിൽ  ജീവനക്കാർക്ക് , മാനേജർ മാർക്കെങ്കിലും 

DPR CLASS കൊടുക്കേണ്ടതുണ്ട്. ബിസിനസ് ലോൺ കൊടുക്കുമ്പോൾ ആണ്  ഇത്  ആവശ്യമായി പേരുക.

നൽകുന്ന വായ്പകൾ  ഒട്ടു൦  പ്രൊഡക്ടിവ് അല്ല എന്നതാണ് മറ്റൊരു പ്രശ്നം .എം  എസ്എം  ഇ(MSME )  സെക്ടറിൽ വായ്പ നൽകിക്കൊണ്ട്   വായ്പകളെ  കൂടുതൽ പ്രൊഡക്ടിവ് ആക്കാൻ പറ്റും .  അതായതു ചെറുകിട കച്ചവട - വ്യാപാര - വ്യവസായങ്ങളെ   പ്രോത്സാഹിപ്പിക്കുന്ന  വായ്പാ   പദ്ധതികൾ  ആവിഷ്കരിക്കണം. മണി  മെക്കാനിസം  എന്നത്  പണത്തിന്റെ വിനിയോഗത്തിലൂടെ പണം പെറ്റു  പെരുകുന്ന അവസ്ഥയാണ്.  ഇങ്ങനെ ഉണ്ടാവുന്ന പണത്തിന്റെ പെരുമയാണ്  ഒരു ധനകാര്യ സ്ഥാപനത്തിന്റെ  ശക്തി. 

ഭരണ സമിതി :  തിരഞ്ഞെടുക്കപ്പെട്ട  ഭരണ സമിതിയാണ് സഹകരണ സ്ഥാപനങ്ങൾ  ഭരിക്കുന്നത്. ഇത് ജനാധിപത്യപരമാണ്‌ , ജനകീയമാണ്. പക്ഷെ ഈ ജനകീയത  ഭരണ സമിതിയുടെ കാര്യക്ഷമത  ഉറപ്പാക്കുന്നില്ല. പരമാധികാരം നിക്ഷിപ്തമായ ഭരണ സമിതിക്ക്‌  കാര്യപ്രാപ്തി യില്ലെങ്കിൽ  അതിനു കീഴെ വരുന്ന  എല്ലാ നിർവ്വഹണ  സമ്പ്രദായവും  ദുർബലമാകും . ഈ ഒരു തിരിച്ചറിവിൽ നിന്നുമാണ്  ഭരണ സമിതിയിലേക്ക്  വിദഗ്ധരെ നോമിനേറ്റ് ചെയ്യുന്ന  സമ്പ്രദായം  വരുന്നത്.  വ്യവസായ സഹകരണ സംഘങ്ങൾ  മിക്കതും വലിയ  നഷ്ടത്തിൽ ആണ്. കാരണം പ്രൊഫഷണൽ  അല്ലാത്ത ഭരണ സമിതി തന്നെ. പക്ഷെ ക്രെഡിറ്റ് സൊസൈറ്റി കൾ  അത്രമാത്രം പ്രതിസന്ധയിൽ അല്ല. പലതും വളർച്ചയുടെയും  സേവനത്തിന്റെയും  നല്ല വഴിയിലുമാണ്. പണം എന്ന ആവശ്യത്തെ നേരിട്ട്  അഡ്രസ് ചെയ്യുന്നു എന്നതാണ് ഇതിനു കാരണം. വിപണി തേടിയുള്ള അലച്ചിൽ  ക്രെഡിറ്റ് സൊസൈറ്റി കൾക്ക് പൊതുവെ ഇല്ല. എന്ന് പറയാം.  അതും  ജനാധിപത്യപരമായി തന്നെ.  അധികാരങ്ങൾ അഹന്തയാവുമ്പോൾ  അറിവും കഴിവും  അന്യം നിൽക്കും. എന്ന് കൂടി  ഓർക്കേണ്ടതുണ്ട്.  ഭരണ സമിതികൾ തിരിച്ചറിവിന്റെ  വഴിയിൽ  വ്യവഹാരങ്ങൾ  മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ട്.      


****


    O.V. SREENIVASAN


Previous
Next Post »