സാഹിത്യത്തിലെ ആശയവാദം
******
അതിരുകളില്ലാത്ത അവകാശവാദമാണ് ആശയവാദം. അതിനു ഇരിക്കാൻ ഇടമാവശ്യമില്ല . പറക്കാൻ ആകാശം ഉള്ളടിത്തോളം ആശയവാദവുംനിലനിൽക്കും. അത് അഹന്തയുടെ മേച്ചിൽ പുറമാണ് . അത് ഉടമ്പടിയാണ് . അധികാരം അഹന്തയുടെ ആവേശം ആവുമ്പോൾ ഉണ്ടാവുന്ന മനോഭാവമാണ് ഫ്യൂഡലിസം. അതുകൊണ്ടു കലയ്ക്കും സാഹിത്യത്തിനും രാഷ്ട്രീയത്തിനും ബിസിനെസ്സിനുമൊക്കെ ജന്മിമാർ ഉണ്ട്. ജന്മിമാർ ഉള്ളത് കൊണ്ട് തന്നെ അവിടെ കൂടിയാന്മാരും ഉണ്ട്. ഇതിൽ ഏതാണ് ശ്രേഷ്ഠമായത് എന്നു ചോദിച്ചാൽ സാംസ്കാരീക ജൻമിത്തം ആണെന്ന് സാംസ്കാരീക നായകർ പറഞ്ഞേക്കും. അതുകൊണ്ടു പേരിനാണ് പ്രസക്തി . പദവിക്കാ ണു പത്രാസ്. പേര് നോക്കിയാൽ അറിയാം നിങ്ങളുടെ സാംസകാരീക നിലയും സാഹിത്യ മേന്മയും. പേര് തന്നെ ആണ് ബ്രാൻഡ് . ഷോപ്പിൽ ചെന്ന് ആരും പേസ്റ്റ് ചോദിക്കാറില്ല എന്നു എല്ലാവർക്കും അറിയാം. ബ്രാൻഡ് മാത്രമേ പറയൂ. അത് കോൾഗേയ്റ്റ് ആവാം. അതുകൊണ്ടു സാഹിത്യ കച്ചവടക്കാർക്കും ബ്രാൻഡ് തന്നെയാണ് പഥ്യം. ബ്രാൻഡിങ് എന്നത് മൌലീകമായി ഒരു മൂല്യ നിഷേധ നിലപാടാണ്. അധികാരത്തിന്റെ അടയാളപ്പെടുത്തൽ ആണ്. . ജനാധിപത്യം ഇല്ലാത്ത രാഷ്ട്രീയം പോലെ ജനാധിപത്യമില്ലാത്ത സാംസ്കാരീക മണ്ഡലവും കാലത്തിന്റെ അനിവാര്യതയാണ്.
സംരഭകത്വം എന്നത് ജീവിതത്തിലെ ഒരു പ്രായോഗീക സമീപനമാണ്. അധികാരവും വാഴ്ചയും വേഴ്ചയുമെല്ലാം ഇതിലെ അജണ്ട യാണ്. അതുകൊണ്ടു നമുക്ക് പത്രവും പത്രമാപ്പീസും ഉണ്ട്. ചാനലും അവതാരകനും ഉണ്ട്. വിശ്വാസവും അവതാരങ്ങളും ഉണ്ട്. ഭക്തിയും വിഭക്തിയും ഉണ്ട്. രാഷ്ട്രീയ- സാംസ്കാരിക തമ്പ്രാക്കൾ ഉണ്ട്. രാഷ്ട്രീയ -സാംസ്കാരിക ജന്മിമാർ ഉണ്ട്. അഹന്ത ക്കിരിക്കാൻ അധികാരത്തിന്റെ ഇരിപ്പിടവുമുണ്ട്. ആകാശത്തോളം ആശയമുണ്ട്. ആശയവാദമുണ്ട്. അറിവല്ല ഒരാളെ നേതാവാക്കുന്നത് .അധികാരമാണ് എന്ന തിരിച്ചറിവും ഉണ്ട്. . അത് സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും അങ്ങിനെ തന്നെ. അതുകൊണ്ട് പ്രധാനമന്ത്രിക്ക് രാഷ്ട്രീയ ഉൽകൃഷ്ടത ഒന്നും അവകാശപ്പെടാൻ ആവില്ല. അധികാരത്തിന്റെ അലങ്കാരം അറിവിനേയോ കഴിവിനെയോ സാക്ഷ്യ പെടുത്തുന്നില്ല എന്ന് നമ്മൾ കാണുന്നു. അധികാരം വെച്ച് ആദരിക്കുന്ന അടിമകൾ ആയി മനുഷ്യൻ സാമാന്യ വൽക്കരിക്കപ്പെട്ടിരിക്കുന്നു. അടിമകളെ സുലഭമായി ഉല്പാദിപ്പിക്കാൻ കഴിയും എന്നതാണ് ആശയ വാദത്തിന്റെ വിജയം. സാം സ്കാരിക മന്ത്രവാദികൾ ഉണ്ടാവുന്നത് ഇങ്ങനെയൊരു അന്തരീക്ഷത്തിൽ ആണ്. ഇങ്ങനെയുള്ളവരാണ് പിന്നീട് സാംസ്കാരിക നായകർ ആയി അവതരിക്കുന്നത്. മന്ത്രവാദം ആശയ വാദത്തിന്റെ പ്രാങ് രൂപമാണ്.
എഴുത്തിന് ഒരു വ്യവസ്ഥിതി ഉണ്ട്. അതുകൊണ്ടു തന്നെ ഒരു അധികാര ശ്രേണിയുമുണ്ട്. ആത്മനിഷ്ഠമായ അവകാശ വാദത്തിന്റെ സൌന്ദര്യ ഘടനയുണ്ട് . ഇതൊക്കെ ഉണ്ടാവുന്നത് എഴുത്തിനെ അടക്കി വാഴുന്ന ആശയ വാദത്തിന്റെ ഇളകാത്ത അടിത്തറ ഉള്ളതുകൊണ്ടാണ്. വിശ്വാസിയെ കൈകാര്യം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് കാരെൻടെ അവസ്ഥപോലെ യാണ് ഇത്. വായനയുടെ ലോകത്ത് തളച്ചിട്ട സാഹിത്യം പോലെയാണ് ഈ അവസ്ഥ. ലൈബ്രറിക്കുള്ളിലെ തളച്ചിട്ട ചിന്തകൾക്കൂ സ്വതന്ത്രം അത്ര എളുപ്പമല്ല. . ഒന്ന് ചിന്തിക്കണമെങ്കിൽ ലൈബ്രറിയിൽ പോകണം എന്നായിരിക്കുന്നു നമ്മുടെ നില. വായിച്ചു പഠിച്ചു നല്ല മാർക്ക് വാങ്ങിച്ചു വിജയിക്കാൻ നമ്മൾ പരിശീലിക്കുകയാണ് . . ജീവിതത്തിൽ നിന്നും ജനിച്ചു വീഴുന്ന ചിന്തകൾ എവിടെയോ ഒളിച്ചരിക്കുന്നു. ഒളിച്ചിരിക്കാനുള്ള ഭയം നമുക്ക് ആവശ്യത്തിലധികം ഉള്ളത് കൊണ്ട് മുഖം അകത്തു വെച്ചു ചിരിക്കാൻ നമുക്ക് കഴിയും. അധോമുഖന് ഒരു മുറി ഒരുക്കി യിട്ടുള്ളത് കൊണ്ട് നമ്മളെ കാണിക്കാതെ നമുക്ക് ജീവിക്കാനാവും. ഇതാണ് വാക്കിന്റെ ഒരു സൌകര്യം. അത് അവസരത്തിന്റെ ആഭരണമായി നമുക്ക് എടുത്തണിയാം . വെളുപ്പിനെ കറുപ്പും കറുപ്പിനെ വെളുപ്പും ആക്കുന്ന ഈ ആഭരണങ്ങൾ ആശയ വാദത്തിന്റെ അഹന്തയാണ് . സാഹിത്യത്തിലെ സൗന്ദര്യര്യാ ന്വേഷണങ്ങൾക്കു ആശയ വാദത്തിന്റെ അധികാര ഘടനയാണ് ഉള്ളത്. എന്ന് നമുക്ക് കാണാം.
അതുകൊണ്ട് മിത്തുകളെ ബിംബങ്ങൾ ആയി സ്വീകരിക്കുമ്പോൾ ആശയ വാദത്തിന്റെ അനന്ത സൗകര്യങ്ങൾ അധ്വാനമില്ലാതെ സർഗ്ഗാത്മക സൗന്ദര്യ മായി അവതരിക്കും. മനസ്സിന് വരൾച്ച ബാധിക്കുമ്പോൾ സ്വീകരിക്കുന്ന അടവ് നയമാണ് ഇതൊക്കെ. സൗന്ദര്യത്തിന്റെ ധർമ്മം വിശ്വാസത്തിന്റെ ബിംബങ്ങൾ സ്വയം ഏറ്റെടുക്കും ഭീമൻ ഒരു കഥാപാത്രമല്ല ശക്തിയുടെ മിത്ത് ആണ്. വിശ്വാസത്തിന്റെ വികാരമാണ്. കലക്ക് വിശ്വാസത്തിന്റെ ധർമ്മം കൈമാറിക്കൊടുക്കുന്ന അവസ്ഥയാണ് ഇത്. രാഷ്ട്രീയത്തെ വിശ്വാസം കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെ വിമർശിക്കുന്നവർ . സാഹിത്യത്തെ ക്ലീൻ ചിറ്റ് കൊടുത്തു മാറ്റി നിർത്തുന്നത് ഒരു സൗകര്യ വാദമാണ്. പാരസ്പര്യത്തിന്റെ സൗകര്യവാദം. നിലനിൽപ്പ് നോക്കി നിലപാട് എടുക്കുക എന്നത് ഒരു സാംസ്കാരിക മനോഭാവമാണ്. കാലം കണ്ണടക്കുന്ന ഒരവസ്ഥയാണ്. സാരമില്ല. ചെമ്മീനിൽ പളനിക്ക് സംഭവിക്കുന്ന ദുരന്തം ഇങ്ങനെയുള്ള ആശയവാദത്തോടു എത്ര സുന്ദരമായിട്ടാണ് ചേർന്ന് പോവുന്നത്. ആർക്കും ഒരു പരിഭവവും ഇല്ല. ഇത് സാഹിത്യത്തിൻറെ മാത്രം പ്രിവിലേജ് .