PENA - KAVITHA



പേന

മേശയിൽ
മറന്നു  വെച്ച
പേന .

കീശയിൽ  ചേർന്നിരുന്നു
ഹൃദയത്തോട്
നുണ   പറഞ്ഞ
പേന

മേശയിൽ
മറന്നു വെച്ച
പേന


പ്രണയ ലേഖനം
എഴുതി
പേടിപ്പിച്ച
പേന


പരീക്ഷയിൽ
തോൽപ്പിച്ച
പേന .

ആത്മഹത്യക്കു
അക്ഷരം ചേർത്ത
പേന .


മേശയിൽ
മറന്നു വെച്ച
പേന .
Previous
Next Post »