കുതിരക്കാലൻ
പഴയ ഒരു കഥയാണ്...അന്ന് കുതിരക്കാലന്മാർ നാട്ടിൽ ഇറങ്ങിയ കാലം..എൻ്റെ നാട്ടിലും കുതിരക്കാലൻ ഇറങ്ങി..കൊട്ടപ്പാ ലത്തുനിന്നു പടിഞ്ഞാറോട്ടു ആണ് കുതിരക്കാലൻ അന്ന് വന്നത്.. നട്ട പാതിരക്കു കോട്ടേൺസിൽ പണിയും കഴിഞ്ഞു വരുന്നവർക്കാണ് കുതിരക്കാലനെ കാണാനുള്ള ഭാഗ്യം കിട്ടിയത്..
കോട്ടപ്പാലത്തു നിന്നും തോട്ടിൻറെ കരയിൽ കൂടി നടന്നു വരുകയായിരുന്നു. ഇന്നത്തെ തോട് അല്ല.. നല്ല വെള്ളമുണ്ട്. കുളിക്കാനും അലക്കാനും പോകുന്ന തോട് ..
ഒരു അപരിചിതൻ ചോദിച്ചു....... തീപ്പെട്ടിയുണ്ടോ? അന്ന് ടോർച്ചോന്നും വലിയ പ്രചാരത്തിൽ ഇല്ല..ചൂട്ടാണ് പലപ്പോഴും കൂട്ട് ...അന്നേ ദിവസം ചൂട്ടും ഇല്ല.. അതുകൊണ്ട് മുഖമൊന്നും മനസ്സിലാകുന്നില്ല..
കീശയിൽനിന്നും തീപ്പെട്ടിയെടുത്തു അയാൾക്ക് കൊടുത്തു..നല്ല ഇരുട്ടു ആയതുകൊണ്ട് തീപ്പെട്ടി അയാളുടെ കൈയ്യിൽ നിന്നും താഴെ വീണു..അയാൾ മുണ്ടു മാടി ക്കെട്ടിയായിരുന്നു നിന്നതു.....കുനിഞ്ഞു
വീണ തീപ്പെട്ടിയെടുക്കാൻ നോക്കുമ്പോൾ അയാൾ അയാളുടെ കൈവശമുണ്ടായിരുന്ന ടോർച്ചു അടിച്ചു തന്നു. അയാളുടെ കാലിലേക്കാണ് അയാൾ ടോർച്ചു അടിച്ചത്..
കുതിരക്കാലെൻ എന്ന് നിലവിളിച്ചുകൊണ്ട് മുമ്പോട്ടു ഓടുമ്പോൾ മുമ്പിൽ മറ്റൊരാളെ കണ്ടു ആശ്വാസമായി..
കിതച്ചുകൊണ്ട് അയാളോട് പറഞ്ഞു ....... അവിടെ ഒരു കുതിരക്കാ ലെൻ .......
രണ്ടാമത്തെ ആളുടെ കൈയ്യിലും ടോർച്ചു ഉണ്ടായിരുന്നു...
കുതിരക്കലോ....എന്ത് കുതിരക്കാലാ പറയുന്നത്....?
അതെ അയാളുടെ കാലു കുതിരക്കാലാ...
ഇതുകേട്ടപ്പോൾ രണ്ടാമത്തെ ആൾ തൻ്റെ കൈയ്യിലുണ്ടായ ടോർച്ചു അയാളുടെ കാലിലേക്ക് അടിച്ചിട്ട് ചോദിച്ചു ഇങ്ങനെയുള്ള ..കാലാണോ?
പിന്നെ ബോധം വന്നത് രാവിലയാണത്രെ...
കുതിരക്കാലൻ മാരുടെ പുതിയ പതിപ്പ് ഇപ്പോൾ സുലഭമായതു കൊണ്ട് എഴുതിപ്പോയതാണ്..
