MANOJANYA SHAAREERIKA ROGANGAL



          മനോജന്യ  ശാരീരിക  രോഗങ്ങള്‍ 

                                                        (Psycho somatic diseases)

നമ്മുടെ  ശാരീരിക രോഗങ്ങളിൽ  മിക്കതിനും    മാനസീകമായ  ഒരു  സ്വാധീനം  ഉണ്ടെന്നു കാണാം..സാധാരണ  തലവേദന മുതൽ  മാരകമായ  കേൻസർ  വരെയുള്ള രോഗങ്ങൾക്ക്  മനോനില  ഒരു  കാരണം തന്നെയാണ്. മൈഗ്രൈൻ  ചികിത്സയിൽ  വളരെ  ശ്രദ്ധയോടെ  മനോനിലയെ  നിരീക്ഷിച്ചാൽ  നമുക്ക്  ഇത്  മനസ്സിലാവും. ചർമ്മ  രോഗങ്ങൾ  അധികരിക്കുന്നതിനു  പ്രധാന  കാരണം  മനസ്സിന്റെ നിലയാണ്..കോപം , സങ്കടം, അസൂയ, ശത്രുത, സ്വാർത്ഥത  എന്നിവയാൽ  ചിന്താക്രാന്തമായ  മനസ്സിന്  ഒരു  പാട്  ശാരീരിക  പ്രത്യാഘാതങ്ങൾ  രോഗങ്ങളുടെ  രൂപത്തിൽ  ഉണ്ടാവും.

നെഗറ്റിവ് മനസ്സിന്  പോസിറ്റീവ്  ബോഡി  ഉണ്ടാവാൻ  തരമില്ല. ഇന്ദ്രിയങ്ങൾ  ചേർന്ന്  പ്രവത്തിക്കുമ്പോൾ  അതിൻ്റെ   സമ്മ്യക്കായ  വിനിയോഗമാണ്  നടക്കുന്നതെന്ന്  ഉറപ്പാക്കണം.

ശാരീരികവും  മാനസികവുമായ  ആവശ്യങ്ങളെ  നിശ്‌ചയിക്കുമ്പോൾ  അത്  ശാസ്ത്രീയവും  ആരോഗ്യകരവും  ആണെന്ന്  ഉറപ്പാക്കണം.

ഇന്ദ്രിയങ്ങൾ  സർവ്വ സ്വതന്ത്രമല്ല  എന്ന്  അറിയണം..അങ്ങിനെ  അറിയുമ്പോൾ തന്നെ   ഇന്ദ്രിയങ്ങളുടെ   അനാവശ്യ  നിയന്ത്രണം  ശരീരത്തിലും  ആരോഗ്യത്തിലും  ഉണ്ടാക്കുന്ന  പ്രശ്നങ്ങൾ  മനസ്സിലാക്കണം.

INHIBITION   അഥവാ  ഉൾവലിയൽ  നെഗറ്റീവ്  എനർജി  ഉണ്ടാക്കും  എന്നും  അറിയണം.

aggression   അഥവാ  മുൻകോപം  ഒഴിവാക്കുവാൻ  പലരും  സ്വീകരിക്കുന്നത്  inhibition  ൻറെ   (ഉൾവലിയൽ  )  രീതിയാണ് . ഇത് ഗുണത്തേക്കാൾ  ഏറെ  ദോഷമാണ്  ചെയ്യുക. അടക്കിപ്പിടിച്ച വികാരങ്ങൾ  ആണ്  inhibition  അഥവാ  ഉൾവലിയൽ   കാണിക്കുന്നത്.

ഇങ്ങനെയുള്ള  ഉൾവലിയൽ  മനോസംഘ ർഷങ്ങൾ   (frustration ) ഉണ്ടാക്കും .
ഇതാണ്  പിന്നീട്  രോഗങ്ങളുടെ  രൂപത്തിൽ പുറത്തു  വരുന്നത്.


ഇങ്ങനെ  അടക്കി പിടിച്ച  വികാരങ്ങൾ  ഉണ്ടാക്കുന്ന  പ്രശ്നങ്ങൾ  അനവധിയാണ്.

അത് പലപ്പോഴും  ഹോർമോൺ   വ്യതിയാനങ്ങൾ  ഉണ്ടാക്കും.

സാധാരണ  ശ്വാസം  മുട്ടൽ  മുതൽ  വന്ധ്യതയുടെ  പ്രശ്നങ്ങൾ  വരെ  ഇതുമൂലം  ഉണ്ടാവുന്നുണ്ട്.

ആസ്മരോഗികൾക്ക്  മനോസംഘർ ഷങ്ങൾ  ഉള്ള സമയത്തു  രോഗം  മൂർഛിക്കുന്ന കാണാം.

ശാരീരികമായ  പരിശോധനയിൽ  യാതൊരു  പ്രശ്നവും  ഇല്ലാതിരുന്നിട്ടും കുട്ടികൾ  ഉണ്ടാവുന്നില്ലെങ്കിൽ  മനോജന്യ  പ്രശ്നങ്ങൾ  ആയിരിക്കാനാണ്  സാധ്യത.

സ്ത്രീകളിൽ  vaginismus  ഉണ്ടാവാനുള്ള  പ്രധാന കാരണം  മനോസംഘർഷങ്ങൾ  ആണ്.

ലൈഗീകമായ  മരവിപ്പിനും(frigidity )  ബലഹീനതക്കും (impotency )മനോനിലക്കു  പ്രധാന  പങ്കുണ്ട്.

ഹൈപ്പർ acidity  യും  hyper  tension  ഉം  മനോനില  അനുസരിച്ചു  മാറുന്നത്  കാണാം.
Lethargy   അഥവാ  ജോലി  ചെയ്യുവാനുള്ള  വൈമുഖ്യം  ഉണ്ടാവുന്നതിനും  ഇത്തരം  മാനസീക നില  കാരണമാവുന്നുണ്ട്.

മനോസംഘർഷങ്ങൾ  ഉള്ളവർക്ക്  ജോലി  സംതൃപ്തി (job  satisfaction ) ഉണ്ടാവില്ല..

യാത്രയിൽ  ഛർദ്ദി  ഉണ്ടാവുന്നത്  മുഖ്യമായും  മാനസീകമായ  കാരണങ്ങൾ കൊണ്ടാണ്.

ഏകാഗ്രത  നഷ്ടപ്പെടുകയും  പഠനത്തിലും  ജോലിയിലും  താത്‌പര്യം  ഇല്ലാതാവുകയും ചെയ്യുന്നു..

പ്രകൃതി  വിരുദ്ധ  ജീവിതങ്ങൾ  മനസ്സിനെയും  ശരീരത്തെയും   തളർത്തുന്നുണ്ട്.

പ്രകൃതിയുമായി സംവദിക്കുമ്പോൾ  മനസ്സിന് ഊർജ്ജം  ലഭിക്കും  എന്ന്  കാണുക.  ഈ ഊർജ്ജമാണ്  spiritual  power . അതുകൊണ്ടാണ്  നമ്മൾ  കടലിനെ നോക്കിയും  ആകാശം  നോക്കിയും  കാടിനെ നോക്കിയും   ആനന്ദിക്കുന്നത്.  പ്രകൃതിയിൽ നിന്നും  മാറ്റി  നിർത്തി  ശീതീകരിച്ച  മുറിയിൽ  പൂട്ടിയിടുമ്പോൾ  സംഭവിക്കുന്നത്  ഇതിനു  നേരെ  വിപരീതമാണ്...

ഏതൊരു  വേദനക്ക് പിന്നിലും  ഒരു  മാനസീക  കാരണം  കൂടിയുണ്ട്  എന്ന് അറിയണം .

സ്വാതന്ത്രമില്ലാത്ത  ജീവിതം  ആരോഗ്യകരമല്ല. എത്രയും    നേരത്തെ അത്  തിരിച്ചറിയുന്നുവോ അത്രയ്ക്കും  നല്ലതു.


Dr.  O.V.  SREENIVASAN



Previous
Next Post »