daivam vanna vazhi- kavitha



ദൈവം  വന്ന  വഴി

ദർശനത്തിന്റെ
നൂൽപ്പാലത്തിൽ  നിന്നും
തെന്നിവീണ ജീവിതത്തെ

കാവിയിൽ  പൊതിഞ്ഞു
നടയിരുത്തി
മെയ്‌വഴക്കത്തിന്
യോഗചെയ്തു
മാനം മറക്കുവാൻ
താടി വെച്ചു .

ബുദ്ധിക്കു  കാവലായ്
മുടി മൂടി വെച്ചു

താടി വളർന്നു
മുടി വളർന്നു
കാലം കൈയ്യിൽ
ശൂലവും  തന്നു.

ദർശനത്തിന്റെ
മേൽപ്പാലം  വന്നു
കാണിക്ക  കൊണ്ട്
തുലാഭാരവും  വന്നു.

പഞ്ച നക്ഷത്ര  പന്തലിൽ
വെച്ച്
ശക്തി പൂജ ചെയ്തു
ഭക്തനായി.

ആൾക്കൂട്ടങ്ങൾ
ആരവങ്ങളായി 
വിശ്വാസങ്ങൾ
വിലങ്ങു തീർത്തു.
അറിയാതെ ഞാനൊരു
ആൾദൈവമായി .

Previous
Next Post »