LIKE - KAVITHA



ലൈക്

ഒരു  പോസ്റ്റിട്ടു  പോയി
ലൈക്കിനു വേണ്ടി
വെറും ഒരു
ലൈക്കിനു വേണ്ടി

അനാഥമായ
പോസ്റ്റിനെ നോക്കി
അനുകമ്പയില്ലാതെ
നീ
കടന്നു പോയപ്പോഴും
ആശകൾ
മാഞ്ഞുപോയില്ല
ഇഷ്ടങ്ങൾ
ഒഴിഞ്ഞു പോയില്ല.
സ്വപ്ങ്ങൾ
തകർന്നുപോയില്ല  .

പൊള്ളുന്ന
വെയിലത്തും
കുളിരുന്ന
മഞ്ഞിലും
തോരാത്ത
മഴയിലും
ലൈക്  ചെയ്യാതെ
പോയ  പോസ്റ്റ്
ആയുസ്സു തീർത്തു
അരങ്ങൊഴിയുമ്പോൾ
നീ
വരുമായിരിക്കും
.

ആയിരം  ലൈക്കുമായി.


Previous
Next Post »