aadarsham- kavitha




ആദർശം 

ഇരുമ്പഴികൾക്കുള്ളിൽ
തിരുത്തപ്പെടാത്ത
തെറ്റുകൾ
ദർശനത്തിന്റെ
വ്യാമോഹങ്ങൾ
തീർക്കുമ്പോൾ

ജീവിതം പറഞ്ഞ
സ്വകാര്യങ്ങൾ
ദുഃസ്വപനങ്ങളായി .

മൂകമായ  മുദ്രാവാക്യങ്ങൾ
കാഴ്ച മങ്ങിയ
കരൾ വേദനയായി.

ആശയങ്ങൾ
 അധികാരങ്ങളായി
അധികാരങ്ങൾ
ആയുധങ്ങളായി .


ജീവിതം
ആയുധം ചുറ്റിയ
ആദർശമായി .
Previous
Next Post »